Wednesday, November 21, 2007

നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്നും വിവാദ എഴുത്തുകാരി തസ്ലിമ നസ്റീനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊല്‍ക്കത്തയില്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിന് സൈന്യത്തെ വിളിക്കേണ്ടിവന്നു.
മധ്യകൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടന്ന അക്രമത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേദ്ഷാമിം ഉള്‍പ്പെടെ ഒട്ടേറെ പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലുമായി നൂറിലേറെ സമരക്കാര്‍ക്കും പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പതോളം വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു. ബെന്നിയാപുരിലെ സി.പി.എം. ഓഫീസ് പ്രതിഷേധക്കാര്‍ തീവെച്ചു. പാര്‍ട്ടിയുടെ മറ്റൊരു ഓഫീസും തകര്‍ത്തു. നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
മുസ്ലിം സംഘടനകള്‍ക്ക് പ്രാമുഖ്യമുള്ള മൈനോറിറ്റി ഫോറം മൂന്നുമണിക്കൂര്‍ നേരത്തെ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതോടെ സംഘര്‍ഷം നീണ്ടു. അക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെ ത്തുടര്‍ന്ന് രംഗത്തിറങ്ങിയ ദ്രുതകര്‍മസേനയ്ക്കും സ്ഥിതിഗതി നിയന്ത്രിക്കാനായില്ല. ചിലയിടങ്ങളില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടായതോടെ മുഖ്യമന്ത്രി ബുദ്ധ്ദേവ് ഭട്ടാചാര്യ സൈന്യത്തെ വിളിക്കാന്‍ നിര്‍ബന്ധിതനായി. സൈനികര്‍ തെരുവുകളില്‍ ഫ്ലാഗ്മാര്‍ച്ച് നടത്തിയതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.
പോലീസിനെ ലക്ഷ്യംവെച്ച് ആസൂത്രിത അക്രമമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി.ആര്‍. റോയ് കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 60 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും സംഘര്‍ഷമുണ്ടായ മേഖലകളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നന്ദിഗ്രാമില്‍ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കുക, തസ്ലീമ നസ്റീന്റെ വിസ റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ബുധനാഴ്ച പകല്‍ പ്രതിഷേധക്കാര്‍ മധ്യകൊല്‍ക്കത്തയിലെ തെരുവിലിറങ്ങിയത്. പോലീസിനും വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. റിപ്പണ്‍ സ്ട്രീറ്റ്, എ.ജെ.സി. റോഡ്, പാര്‍ക്ക് സര്‍ക്കസ്, പാര്‍ക്ക് സ്ട്രീറ്റ്, ബെഗ്ബാഗന്‍, മൌലാനി, സീല്‍ദാ, സി.ഐ.ടി. റോഡ് പാര്‍ക്ക് സ്ട്രീറ്റ് തുടങ്ങിയ മേഖലകളില്‍ അക്രമികള്‍ അഴിഞ്ഞാടി. സംഘര്‍ഷം രൂക്ഷമായതോടെ ഓഫീസുകളും സ്കൂളുകളും അടച്ചു. വിദ്യാര്‍ഥികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
തടയാനെത്തിയ പോലീസിനെ ഇഷ്ടികകളും സോഡാക്കുപ്പികളും മറ്റുമുപയോഗിച്ചാണ് പ്രതിഷേധക്കാര്‍ നേരിട്ടത്. പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല.
എന്നാല്‍ സമാധാനപരമായി നടത്തിയ പ്രതിഷേധം പുറത്തുനിന്നുള്ളവര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം പ്രസിഡന്റ് ഇദ്രിസ് അലി പറഞ്ഞു.
സംഘര്‍ഷമേഖലകളില്‍ എല്ലാവരും സംയമനം പാലിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അഭ്യര്‍ഥിച്ചു. പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെങ്കിലും സമുദായമൈത്രിയെ ഹനിക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്നും വിവാദ എഴുത്തുകാരി തസ്ലിമ നസ്റീനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊല്‍ക്കത്തയില്‍ വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിന് സൈന്യത്തെ വിളിക്കേണ്ടിവന്നു.
മധ്യകൊല്‍ക്കത്ത കേന്ദ്രീകരിച്ച് നടന്ന അക്രമത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജാവേദ്ഷാമിം ഉള്‍പ്പെടെ ഒട്ടേറെ പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലുമായി നൂറിലേറെ സമരക്കാര്‍ക്കും പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പതോളം വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു. ബെന്നിയാപുരിലെ സി.പി.എം. ഓഫീസ് പ്രതിഷേധക്കാര്‍ തീവെച്ചു. പാര്‍ട്ടിയുടെ മറ്റൊരു ഓഫീസും തകര്‍ത്തു. നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
മുസ്ലിം സംഘടനകള്‍ക്ക് പ്രാമുഖ്യമുള്ള മൈനോറിറ്റി ഫോറം മൂന്നുമണിക്കൂര്‍ നേരത്തെ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയതോടെ സംഘര്‍ഷം നീണ്ടു. അക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടതിനെ ത്തുടര്‍ന്ന് രംഗത്തിറങ്ങിയ ദ്രുതകര്‍മസേനയ്ക്കും സ്ഥിതിഗതി നിയന്ത്രിക്കാനായില്ല. ചിലയിടങ്ങളില്‍ കലാപസമാനമായ അന്തരീക്ഷമുണ്ടായതോടെ മുഖ്യമന്ത്രി ബുദ്ധ്ദേവ് ഭട്ടാചാര്യ സൈന്യത്തെ വിളിക്കാന്‍ നിര്‍ബന്ധിതനായി. സൈനികര്‍ തെരുവുകളില്‍ ഫ്ലാഗ്മാര്‍ച്ച് നടത്തിയതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.
പോലീസിനെ ലക്ഷ്യംവെച്ച് ആസൂത്രിത അക്രമമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി.ആര്‍. റോയ് കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 60 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും സംഘര്‍ഷമുണ്ടായ മേഖലകളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നന്ദിഗ്രാമില്‍ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കുക, തസ്ലീമ നസ്റീന്റെ വിസ റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ബുധനാഴ്ച പകല്‍ പ്രതിഷേധക്കാര്‍ മധ്യകൊല്‍ക്കത്തയിലെ തെരുവിലിറങ്ങിയത്. പോലീസിനും വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. റിപ്പണ്‍ സ്ട്രീറ്റ്, എ.ജെ.സി. റോഡ്, പാര്‍ക്ക് സര്‍ക്കസ്, പാര്‍ക്ക് സ്ട്രീറ്റ്, ബെഗ്ബാഗന്‍, മൌലാനി, സീല്‍ദാ, സി.ഐ.ടി. റോഡ് പാര്‍ക്ക് സ്ട്രീറ്റ് തുടങ്ങിയ മേഖലകളില്‍ അക്രമികള്‍ അഴിഞ്ഞാടി. സംഘര്‍ഷം രൂക്ഷമായതോടെ ഓഫീസുകളും സ്കൂളുകളും അടച്ചു. വിദ്യാര്‍ഥികളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.
തടയാനെത്തിയ പോലീസിനെ ഇഷ്ടികകളും സോഡാക്കുപ്പികളും മറ്റുമുപയോഗിച്ചാണ് പ്രതിഷേധക്കാര്‍ നേരിട്ടത്. പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല.
എന്നാല്‍ സമാധാനപരമായി നടത്തിയ പ്രതിഷേധം പുറത്തുനിന്നുള്ളവര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം പ്രസിഡന്റ് ഇദ്രിസ് അലി പറഞ്ഞു.
സംഘര്‍ഷമേഖലകളില്‍ എല്ലാവരും സംയമനം പാലിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി അഭ്യര്‍ഥിച്ചു. പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെങ്കിലും സമുദായമൈത്രിയെ ഹനിക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു