Saturday, November 10, 2007

ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: എല്‍ഡിഎഫ്

ആര് ‍എസ് എസ് ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: എല്‍ഡിഎഫ് .

തിരു: സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ആര്‍എസ്എസും ബിജെപിയും അഴിച്ചുവിടുന്ന ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മറ്റിയോഗം ആഹ്വാനം ചെയ്തു. ഇവര്‍ വ്യാപകമായി നടത്തുന്ന ആക്രമണങ്ങളില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര്‍എസ്എസ് ഭീകരതക്കെതിരെ അണിനിരക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും യോഗം അഭ്യര്‍ഥിച്ചു.
ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് ആസൂത്രിതമായി കൊലപാതകങ്ങളും ആക്രമണങ്ങളും സംഘടിപ്പിക്കുകയാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചങ്ങനാശ്ശേരിയിലെയും മലമ്പുഴയിലെയും തലശ്ശേരിയിലെയും ക്രൂരമായ കൊലപാതകങ്ങള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വ്യാപകമായി ആക്രമണം സംഘടിപ്പിക്കുന്നു. അഞ്ചുപേര്‍ അടുത്തദിവസങ്ങളിലായി കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സിപിഐഎം പ്രവര്‍ത്തകരാണ് മലമ്പുഴയിലും തലശ്ശേരിയിലും കൊല്ലപ്പെട്ടത്. ഏകപക്ഷീയമായ ആക്രമണങ്ങള്‍ സംഘടിപ്പിച്ച് ആളുകളെ കൊലപ്പെടുത്തിയ ശേഷം ആര്‍എസ്എസും ബിജെപിയും കള്ളപ്രചാരവേല സംഘടിപ്പിക്കുകയാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. അക്രമങ്ങളെ എല്‍ഡിഎഫ് സംസ്ഥാനകമ്മറ്റി ശക്തമായി അപലപിച്ചു.

1 comment:

ജനശക്തി ന്യൂസ്‌ said...