Wednesday, November 21, 2007

നന്ദിഗ്രാം: ഗൂഢാലോചന വെളിച്ചത്താക്കിയ ചര്‍ച്ച

നന്ദിഗ്രാം: ഗൂഢാലോചന വെളിച്ചത്താക്കിയ
ചര്‍ച്ച

‍ന്യൂഡല്‍ഹി: നന്ദിഗ്രാമിന്റെ പേരില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ബിജെപിക്ക് എന്‍ഡിഎ ഘടകകക്ഷികളുടെ പിന്തുണപോലും ലഭിച്ചില്ല. നന്ദിഗ്രാമിലെ സംഭവങ്ങള്‍ക്കുപിന്നിലെ മറയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതായി ലോക്സഭയില്‍ നടന്ന ചര്‍ച്ച. നന്ദിഗ്രാം പ്രദേശം സ്വതന്ത്രമാക്കി സമാന്തരഭരണം സ്ഥാപിച്ചതിനെ ബിജെപി ഒഴികെയുള്ള പാര്‍ടികള്‍ ശക്തിയായി അപലപിച്ചു. നന്ദിഗ്രാമില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട എല്ലാവിഭാഗം ജനങ്ങള്‍ക്കും തിരിച്ചുവരാന്‍ അവസരമൊരുക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും യോജിക്കണമെന്നുമായിരുന്നു ചര്‍ച്ചയുടെ പൊതുവികാരം.
നന്ദിഗ്രാം സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളും നക്സലൈറ്റുകളുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നിരവധി അംഗങ്ങള്‍ പറഞ്ഞു. ഇതിനു മറുപടിയായി ഏതെങ്കിലും സംഘടനയുടെ പേരുപറയാതെതന്നെ സംഭവത്തിനു പിന്നില്‍ ചില ബാഹ്യശക്തികളുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.
കോണ്‍ഗ്രസ് അംഗങ്ങളും പശ്ചിമബംഗാള്‍ ഗവണ്‍മെന്റിനെയും സിപിഐ എമ്മിനെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ചില്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടും നന്ദിഗ്രാം കൈയടക്കിവച്ച് സമാന്തരഭരണം നടത്തിയതിന് ഒരു നീതീകരണവുമില്ലെന്ന് ബിജെപി ഒഴികെയുള്ള കക്ഷികള്‍ പറഞ്ഞു.
ഇടതുപക്ഷ ഘടകകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും നന്ദിഗ്രാം വിഷയത്തില്‍ സിപിഐ എമ്മിനെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഗുരുദാസ്ദാസ് ഗുപ്ത (സിപിഐ) വ്യക്തമാക്കി.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനകളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനിയുടെ പ്രസംഗം. ഗവര്‍ണറുടെ റിപ്പോര്‍ട്ട് സ്വീകരിച്ച് സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടണമെന്നും നന്ദിഗ്രാമിലേക്ക് സര്‍വകക്ഷി പ്രതിനിധിസംഘത്തെ അയക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.
ഗുജറാത്തിലും കശ്മീരിലും അക്രമമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച പാര്‍ലമെന്ററി മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞു. നന്ദിഗ്രാമിലെ അക്രമങ്ങള്‍ പെട്ടെന്നുണ്ടായതല്ല. നുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ചില മാധ്യമങ്ങള്‍ സ്വതന്ത്രമായ അന്വേഷണം നടത്താതെ റിപ്പോര്‍ട്ടുകള്‍ നല്‍കി. സംഭവങ്ങളെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടക്കണം. എല്ലാ പാര്‍ടികളിലുംപെട്ടവര്‍ക്ക് നന്ദിഗ്രാമില്‍ മടങ്ങിയെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം അംഗം മുഹമ്മദ് സലിം നടത്തിയ പ്രസംഗത്തില്‍ സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അനാവരണംചെയ്തു. സിപിഐ എം കക്ഷിനേതാവ് ബസുദേവ് ആചാര്യയും സംസാരിച്ചു.
ജനങ്ങളുടെ ആഗ്രഹത്തിനുവിരുദ്ധമായി ഭൂമി ഏറ്റെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിതന്നെ പരസ്യമായി വ്യക്തമാക്കിയിട്ടും നന്ദിഗ്രാമിനെ കൈയടക്കിവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് രാംഗോപാല്‍ യാദവ് (സമാജ്വാദി പാര്‍ടി) ആവശ്യപ്പെട്ടു.
12ന് ആരംഭിച്ച ചര്‍ച്ച വൈകിട്ട് 6.30ന് സമാപിച്ചു. മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നന്ദിഗ്രാമില്‍ പൊലീസിനെയും സംസ്ഥാന ഭരണസംവിധാനത്തെയും പ്രവേശിപ്പിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞു. സമാധാനം പുനഃസ്ഥാപിച്ച സ്ഥലങ്ങളില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

4 comments:

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാം: ഗൂഢാലോചന വെളിച്ചത്താക്കിയ ചര്‍ച്ച

ന്യൂഡല്‍ഹി: നന്ദിഗ്രാമിന്റെ പേരില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ബിജെപിക്ക് എന്‍ഡിഎ ഘടകകക്ഷികളുടെ പിന്തുണപോലും ലഭിച്ചില്ല. നന്ദിഗ്രാമിലെ സംഭവങ്ങള്‍ക്കുപിന്നിലെ മറയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതായി ലോക്സഭയില്‍ നടന്ന ചര്‍ച്ച.
നന്ദിഗ്രാം പ്രദേശം സ്വതന്ത്രമാക്കി സമാന്തരഭരണം സ്ഥാപിച്ചതിനെ ബിജെപി ഒഴികെയുള്ള പാര്‍ടികള്‍ ശക്തിയായി അപലപിച്ചു. നന്ദിഗ്രാമില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട എല്ലാവിഭാഗം ജനങ്ങള്‍ക്കും തിരിച്ചുവരാന്‍ അവസരമൊരുക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും യോജിക്കണമെന്നുമായിരുന്നു ചര്‍ച്ചയുടെ പൊതുവികാരം.

നന്ദിഗ്രാം സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളും നക്സലൈറ്റുകളുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത നിരവധി അംഗങ്ങള്‍ പറഞ്ഞു. ഇതിനു മറുപടിയായി ഏതെങ്കിലും സംഘടനയുടെ പേരുപറയാതെതന്നെ സംഭവത്തിനു പിന്നില്‍ ചില ബാഹ്യശക്തികളുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാരിന് ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.

കോണ്‍ഗ്രസ് അംഗങ്ങളും പശ്ചിമബംഗാള്‍ ഗവണ്‍മെന്റിനെയും സിപിഐ എമ്മിനെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ചില്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടും നന്ദിഗ്രാം കൈയടക്കിവച്ച് സമാന്തരഭരണം നടത്തിയതിന് ഒരു നീതീകരണവുമില്ലെന്ന് ബിജെപി ഒഴികെയുള്ള കക്ഷികള്‍ പറഞ്ഞു.

ഇടതുപക്ഷ ഘടകകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും നന്ദിഗ്രാം വിഷയത്തില്‍ സിപിഐ എമ്മിനെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കേണ്ടെന്ന് ഗുരുദാസ്ദാസ് ഗുപ്ത (സിപിഐ) വ്യക്തമാക്കി.

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനകളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനിയുടെ പ്രസംഗം. ഗവര്‍ണറുടെ റിപ്പോര്‍ട്ട് സ്വീകരിച്ച് സംസ്ഥാനസര്‍ക്കാരിനെ പിരിച്ചുവിടണമെന്നും നന്ദിഗ്രാമിലേക്ക് സര്‍വകക്ഷി പ്രതിനിധിസംഘത്തെ അയക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.

ഗുജറാത്തിലും കശ്മീരിലും അക്രമമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനി തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച പാര്‍ലമെന്ററി മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞു. നന്ദിഗ്രാമിലെ അക്രമങ്ങള്‍ പെട്ടെന്നുണ്ടായതല്ല. നുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ചില മാധ്യമങ്ങള്‍ സ്വതന്ത്രമായ അന്വേഷണം നടത്താതെ റിപ്പോര്‍ട്ടുകള്‍ നല്‍കി. സംഭവങ്ങളെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടക്കണം. എല്ലാ പാര്‍ടികളിലുംപെട്ടവര്‍ക്ക് നന്ദിഗ്രാമില്‍ മടങ്ങിയെത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം അംഗം മുഹമ്മദ് സലിം നടത്തിയ പ്രസംഗത്തില്‍ സംഭവത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അനാവരണംചെയ്തു. സിപിഐ എം കക്ഷിനേതാവ് ബസുദേവ് ആചാര്യയും സംസാരിച്ചു.

ജനങ്ങളുടെ ആഗ്രഹത്തിനുവിരുദ്ധമായി ഭൂമി ഏറ്റെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിതന്നെ പരസ്യമായി വ്യക്തമാക്കിയിട്ടും നന്ദിഗ്രാമിനെ കൈയടക്കിവച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് രാംഗോപാല്‍ യാദവ് (സമാജ്വാദി പാര്‍ടി) ആവശ്യപ്പെട്ടു.

12ന് ആരംഭിച്ച ചര്‍ച്ച വൈകിട്ട് 6.30ന് സമാപിച്ചു. മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ നന്ദിഗ്രാമില്‍ പൊലീസിനെയും സംസ്ഥാന ഭരണസംവിധാനത്തെയും പ്രവേശിപ്പിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞു. സമാധാനം പുനഃസ്ഥാപിച്ച സ്ഥലങ്ങളില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Anonymous said...

cpm കാര്‍ക്കു മാത്രമായി വേറെ നുസ്‌ പേപ്പര്‍ ഉണ്ടോ????. ഞാന്‍ വായിച്ച പേപ്പറുകള്‍ എല്ലാം മറിച്ചാണല്ലൊ എഴുതിയത്‌.
ജനശക്തി നൂസെ കള്ളം പറയുംബോളും എഴുതുംബോളും കേള്‍ക്കുന്നവരും വായിക്കുന്നവരും വിശ്വസിക്കുന്ന ലെവലില്‍ പറയണം.
വായിക്കുന്ന എല്ലാവരും വിഡികള്‍ ആണെന്നു വിചാരിക്കുന്നതു വളെരെ ആശ്വര്യം ആണൂ

sajith90

Free Greetings For Everyday

Anonymous said...

സത്യം അവിടെയൊന്നുമല്ലല്ലൊ.
S.E.S. പോലുള്ള ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങളോടുള്ള
നിങ്ങളുടെ സമീപനമാണ്‌ അറിയേണ്ടത്‌.
ഭരണപക്ഷ, പ്രതിപക്ഷ കണ്‍കെട്ടുകളിലല്ല കാര്യം
ജനപക്ഷ നിലപാടുകള്‍ എത്രത്തോളം എന്നതാണ്‌.

Anonymous said...

നന്ദിഗ്രാമില്‍ പുറത്തുനിന്ന് ഇടപെടലുണ്ടായെന്നു പാട്ടീല്‍

ന്യൂഡല്‍ഹി: നന്ദിഗ്രാമില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ ലോക്സഭയില്‍ മറുപടി നല്‍കി.

പ്രതിപക്ഷ ബഹളമില്ലാതെ ലോക്സഭ നന്ദിഗ്രാം പ്രശ്നം ചര്‍ച്ചചെയ്തപ്പോള്‍ ഇന്നലെ കൊല്‍ക്കത്തയില്‍ സൈന്യം ഇറങ്ങാനിടയായ സാഹചര്യത്തെക്കുറിച്ചു കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് രാജ്യസഭ ഇന്നലെ ഉച്ചയ്ക്കു ശേഷം നിര്‍ത്തിവച്ചു. വിദേശപര്യടനത്തിലായ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലായിരുന്നു ലോക്സഭയിലെ ചര്‍ച്ച.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് രേഖാമൂലം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശിവ്രാജ് പാട്ടീല്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും തിരികെക്കൊണ്ടു വരാനും മതിയായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നന്ദിഗ്രാമിലേക്കു സര്‍വകക്ഷി സംഘത്തെ അയയ്ക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 356 വകുപ്പു പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും ചര്‍ച്ച തുടങ്ങിയ പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ സി.പി.എമ്മുകാരെ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാക്കളായ ബാസുദേബാചാര്യ, മുഹമ്മദ് സലീം എന്നിവര്‍ ആരോപിച്ചു.

യു.പി.എ ഘടകകക്ഷികളൊക്കെത്തന്നെ നന്ദിഗ്രാമില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. രണ്ടര മണിക്കൂറായിരുന്നു ചര്‍ച്ചയ്ക്കുള്ള സമയം നിശ്ചയിച്ചിരുന്നതെങ്കിലും വൈകിട്ട് ആറരയോടെയാണ് ചര്‍ച്ച പൂര്‍ത്തിയായത്.