Monday, November 19, 2007

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകം. ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകമാണെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകമാണെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കെ.ജി.എം.ഒ.എ സ്വീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് 3,300 രൂപ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. സമരം ജനത്തോടുള്ള വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കാന്‍ സാദ്ധ്യമായത് എന്തും സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു



8 comments:

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകമാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകമാണെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് കെ.ജി.എം.ഒ.എ സ്വീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.
ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് 3,300 രൂപ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. സമരം ജനത്തോടുള്ള വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കാന്‍ സാദ്ധ്യമായത് എന്തും സര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു

ജനശക്തി ന്യൂസ്‌ said...

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ചട്ടപ്പടിസമരം നിഷേധാത്മകമാണെന്ന് ആരോഗ്യമന്ത്രി

Anonymous said...

ഡോക്ടര്‍മാരെ തൊഴിലാളികളായി പരിഗണികൂ സഖാവേ... 9-10 വര്‍ഷം കൊണ്ട് MBBS, MD, etc കഷ്ടപ്പെട്ട് പടിച്ച് പുറത്തിറങ്ങുന്ന ഒരു ഡോക്ടര്‍ക്ക് സര്‍ക്കാര്‍ വക വെറും 13,000 രൂപ. അത് ഒരു 20000 ആക്കാനേ ഇവര്‍ സമരം ചെയ്തതുള്ളൂ. അത് ഒരു സര്‍ക്കാര്‍ ഉപകരണങ്ങളും തല്ലി തകര്‍ത്തു കൊണ്ടല്ലല്ലോ? മാന്യാമായ രീതിയില്‍ ചര്‍ച്ച നടത്താന്‍, ന്യായമായ ശബളം ലഭിക്കാന്‍ , ഒരു തീരുമാനത്തിലെത്താന്‍ വേണ്ടത്ര സമയവും അവര്‍ അനുവദിച്ചു എന്നണ് എനിക്കു മനസിലാക്കന്‍ കഴിഞ്ഞതു്. ഇതേ ഡോക്ടര്‍ക്കു ഒരു പ്രൈവറ്റ് ആശുപത്രിയില്‍ 65,000 തില്‍ കൂടുതല്‍ ശബളം ലഭിക്കുമെന്ന് ഓര്‍ക്കണം. ആ സ്ഥാനത്താണ് ഒരു കോളേജു അദ്ധ്യാപകന് കൊടുക്കുന്ന 'മഹത്തായ' ശബളം ഒരു ഡോക്ടര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്.

അവര്‍ അധ്വാനിച്ചു പടിച്ചത്തിന്റെ മഹത്തം കാണണമെങ്കില്‍ കുറച്ചു കോമണ്‍സെന്‍സ് മാത്രം മതിയാകും.

Anonymous said...

ഞമ്മക്ക്‌ സമ്മരം ചെയ്തേ പരിചയം ഉള്ളു. അത്‌ നേരിട്ടു പരിചയമില്ല. അതാണു പ്രശ്നം. ഇപ്പോ ഈ പഹയന്മാരു ഞമ്മളോടു സമരം ചെയാണേ. എന്നാലും ഒരു ഉശിരില്ല. ഞമ്മളാണെങ്ങില്‍ 2 ബസ്‌ കത്തിക്കല്‍, 3 ഘരാവൊ, മെഡിക്കല്‍ കോളേജ്‌ സ്തംഭിപ്പിക്കല്‍ എല്ലം ഉണ്ടകുമായിരുന്നു.
അല്ല ഈ പഹയന്മാര്‍ക്ക്‌ UDF ഭരിക്കുംബോള്‍ സമരം ചെയ്തൂടായിരുന്നൊ. ഇന്നാല്‍ ഞമ്മള്‍ പറഞ്ഞു കൊടുക്കില്ലയിരുന്നൊ സമരമുറകള്‍

--ഒരു സഖാവ്‌

Anonymous said...

ഡോക്ടര്‍മാരുടെ സമരം
നിസ്സഹകരണ സമരം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടുവെന്നും, സര്‍ക്കാര്‍ സര്‍വീസില്‍ തങ്ങളുടെ അടിസ്ഥാന വേതനം ആകര്‍ഷകമല്ലാത്തതുകൊണ്ട് പുതിയ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ മടിക്കുന്നുവെന്നും, കൂടുതല്‍ അലവന്‍സുകളും, കാഡര്‍ തസ്തികകളുംമാത്രം അനുവദിച്ചാല്‍ തങ്ങള്‍ തൃപ്തരാകില്ലെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന- ഇതോടനുബന്ധിച്ചുള്ള ചില സംശയങ്ങള്‍.

1. ഇക്കൂട്ടര്‍ ആതുരസേവനം തൊഴിലായി സ്വീകരിച്ചുവന്നത് എന്തു ലക്ഷ്യംവച്ചാണ്?

2. ഹയര്‍ സെക്കന്‍ഡറിതലത്തില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കുവാങ്ങി (ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിഎസ്സിക്ക് ഇഷ്ട വിഷയംപോലും ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍പോലും) പണത്തിന്റെ പിന്‍ബലംകൊണ്ടുമാത്രം എംബിബിഎസിന് സീറ്റ് കരസ്ഥമാക്കി ബിരുദംനേടിയവരും ഈ തസ്തികകളില്‍ ജോലിചെയ്യുന്നില്ലേ?

3. കൃത്യമായി ജോലിസമയം പാലിച്ച് പാവപ്പെട്ട രോഗികളോട് ധാര്‍ഷ്ട്യം വെടിഞ്ഞ് അവര്‍ക്ക് സാന്ത്വനമായി ആതുരസേവനം നടത്തുന്ന ജനകീയ ഡോക്ടര്‍മാര്‍ എത്ര ശതമാനം ഈ രംഗത്തുണ്ട്?

4. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രതിമാസം പതിനായിരവും അതിനുതാഴെയും ശമ്പളം പറ്റി ജോലിചെയ്യുന്ന സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ഡോക്ടര്‍മാര്‍ ഇല്ലായെന്നാണോ?

പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഉടന്‍ ചെയ്യേണ്ടത്.

അസിസ്റന്റ് സര്‍ജന്റെ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയായി ഐഎംസി അംഗീകരിച്ച മെഡിക്കല്‍ ബിരുദവും എംസിഐയുടെ സ്ഥിരം രജിസ്ട്രേഷനും മാത്രം കണക്കാക്കുക (കേന്ദ്ര സര്‍വീസിലേതുപോലെ).

ട്രാവന്‍കൂര്‍ മെഡിക്കല്‍ കൌണ്‍സില്‍ രജിസ്ട്രേഷന്‍ കൂടി വേണമെന്ന നിബന്ധന ഒഴിവാക്കുക വഴി സമീപ സംസ്ഥാനങ്ങളിലെ യോഗ്യരായ ഡോക്ടര്‍മാര്‍ ഇവിടെയെത്തും. ഡോക്ടര്‍മാരുടെ 'ക്ഷാമം' പരിഹരിക്കപ്പെടുകയുംചെയ്യും.

sajith90 said...

രാമകൃഷ്ണനോടു ചില ഉത്തരങ്ങള്‍:-
1. ആതുരസേവനം തൊഴിലായി സ്വീകരിച്ചവര്‍ക്കു മാന്യമായ ശംബളം കൊടുക്കാന്‍ പാടില്ലെന്നുണ്ടൊ. ശ്രിമതി ടീച്ചര്‍ തന്നെ സമ്മതിചിട്ടുള്ളതാണല്ലൊ ശംബള സ്കെയില്‍ തെറ്റാണെന്നു. സെക്രട്രൈയേറ്റില്‍ ചൊറിയും കുത്തി ഇരിക്കുന്നവരും ഉറങ്ങുന്നവരും , നേതാവു കളിക്കുന്ന സഖാക്കന്മാരും ഇവരേക്കാള്‍ ശംബളം വാങ്ങുന്നുടു.
2. ഹയര്‍സെകന്‍ഡറി തലത്തിലെ മാര്‍ക്ക്‌:- അതു എല്ലാവര്‍ക്കും ബാധകമണു. ആര്‍ട്സ്‌ കോളേജില്‍ ഇഷ്ടവിഷയങ്ങള്‍ക്ക്‌ BSc യ്ക്ക്‌ പോകുന്നവര്‍ക്കും എണ്ട്രന്‍സ്‌ എഴുതാന്‍ പറ്റുന്നാതാണു. അവരോട്‌ ആരും എണ്ട്രന്‍സ്‌ എഴുണ്ട എന്നു പറഞ്ഞിട്ടില്ല. പിന്നെ 50% മാര്‍ക്ക്‌. അതു മാറ്റാന്‍ നമ്മുടെ നിയമസഭയിലെ സാമാജികരാണു ചെയേണ്ടത്‌. (അപ്പോള്‍ അതു എല്ലാവര്‍ക്കും ബാധകമാവും)
സ്വാശ്രയ കോളേജിനു ഉത്തരവും നിയമസഭയാണു ചെയേണ്ടത്‌.
3. ആധ്യം നമ്മുടെ ഗവര്‍ണ്മെണ്ട്‌ ഉദ്യോഗസ്തരില്‍ നിന്നു തുടങ്ങാം സമയ നിഷ്ട.
4. IT പഠിച്ചവര്‍ 2ഉം 3 ഉം ലക്ഷം ശംബളം ഇന്ത്യയില്‍ വാങ്ങുംബോള്‍ ഇവര്‍ ആയിരങ്ങള്‍ വാങ്ങിക്കോട്ടെ രാമകൃഷ്ണ

Anonymous said...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ പ്രതിഷേധിക്കുവാന്‍ ഡി.വൈ.എഫ്.ഐ. തീരുമാനിച്ചിരിക്കുന്നു. സമരംതീര്‍ക്കുവാന്‍ ആര് മുന്‍കൈയെടുത്താലും അത് സ്വാഗതാര്‍ഹംതന്നെയാണ്. പക്ഷേ അതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായിരിക്കണമെന്നുമാത്രം.

ഏകദേശം 4000 ഡോക്ടര്‍മാര്‍ വേണ്ട ഹെല്‍ത്ത് സര്‍വ്വീസില്‍ ഇപ്പോള്‍ 2000 ഓളം ഡോക്ടര്‍മാരേ ഉള്ളൂ. അതായത് ഓരോ ഡോക്ടറും ഇരട്ടിപ്പണി ചെയ്യുകയാണെന്നര്‍ഥം. ഈ സാഹചര്യത്തില്‍ അധികജോലികളില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ നിയമപരമായിത്തന്നെ അവര്‍ക്ക് അവകാശമുണ്ട്.

പക്ഷേ സമരത്തിന്റെപേരില്‍ മാത്രമേ അവരത് ചെയ്യുന്നൂള്ളൂ. ഇതിലും മാതൃകാപരമായി എങ്ങനെയാണ് ഒരു സര്‍ക്കാര്‍ജീവനക്കാരന്‍ സമരംചെയ്യുക? ഏകദേശം 1000 ഡോക്ടര്‍മാര്‍ ഉടനെ റിട്ടയര്‍ചെയ്തും രാജിവെച്ചും സര്‍വ്വീസില്‍നിന്ന് വിരമിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ ഭീമമായ ഒഴിവുകള്‍ അടിയന്തിരമായി നികത്തുവാന്‍ നടപടികളെടുക്കാതെ ഉള്ളവരെത്തന്നെ സമരത്തിന്റെ പേരില്‍ പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍ ആദ്യം എതിര്‍ക്കേണ്ടത് ഈ തുഗ്ലക് മോഡല്‍ ഭരണകര്‍ത്താക്കളെയാണ്. അല്ലാതെ പകുതിശമ്പളം വാങ്ങി ഇരട്ടിപ്പണിചെയ്യുന്ന പാവം സര്‍ക്കാര്‍ ഡോക്ടര്‍മാരെയല്ല.

ശബരിമലയില്‍ ഡ്യൂട്ടിചെയ്തിരുന്ന ഡോക്ടര്‍മാര്‍ക്ക് ഭക്ഷണമോ പ്രാഥമിആവശ്യങ്ങള്‍ക്കുള്ള സൌകര്യമോ കിടക്കുവാന്‍ കട്ടിലോ ദേവസ്വം ബോര്‍ഡ് മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നില്ല. എന്നിട്ടും തങ്ങളുടെ ഡ്യൂട്ടിയില്‍ ഒരുവീഴ്ചയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വരുത്തിയിട്ടില്ല. ഈ ത്യാഗപൂര്‍ണ്ണമായ സേവനങ്ങളോടുള്ള അവഹേളനമാണ് ആരോഗ്യമന്ത്രി ഇത്തരുണത്തില്‍ നടത്തിയ പ്രസ്താവനകള്‍.

ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാനശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ സമരം അപ്പോള്‍ തീരും. ഇത് ചെയ്യാതെ ഏതാനും അലവന്‍സുകള്‍മാത്രം കൂട്ടി ശമ്പളം വര്‍ധിപ്പിച്ചിട്ടും ഡോക്ടര്‍മാര്‍ അന്യായമായി സമരം തുടരുകയാണെന്നമട്ടില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ. പോലുള്ള സംഘടനകള്‍ ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

Anonymous said...

ഡോക്ടമാരുടെ സമരം കേരളത്തിലെ മരണ നിരക്ക് കുറഞോ?

ഡോക്ടര്‍മാര്‍ സമരം ചെയ്താല്‍ രോഗികള്‍ ദുരിതത്തിലാകുമെന്നതില്‍ സംശയമില്ല. ചുരുങ്ങിയത് തല്‍ക്കാലത്തേക്കെങ്കിലും സ്ഥിതി ശോചനീയമാകും. അതിനാല്‍, സമൂഹത്തിന്റെ പൊതുവായ ആരോഗ്യനില താഴുമെന്ന് തന്നെയാവും മിക്കവരും കരുതുന്നത്. എന്നാല്‍, ഈ നിഗമനം ശരിയാണോ? അല്ലെന്നതിന് തെളിവ് നല്‍കുന്നത് ലോകോത്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേണലാ'ണ്. (10 ജൂണ്‍ 2000). ജറൂസലമില്‍നിന്നും സീഗല്‍ ഇറ്റ്സ്കോവിച്ച് അയച്ച വാര്‍ത്തയുടെ ശീര്‍ഷകം തന്നെ ഇങ്ങനെയാണ്: 'ഇസ്രായേലിലെ ഡോക്ടര്‍മാരുടെ സമരം ആരോഗ്യത്തിന് ഗുണകരമായേക്കാം.'
2000 മാര്‍ച്ച് ഒമ്പതിന് അന്നാട്ടിലെ ഡോക്ടര്‍മാരുടെ സംഘടനയായ 'ഇസ്രായേല്‍ മെഡിക്കല്‍ അസോസിയേഷന്‍' സമരം തുടങ്ങി. ട്രഷറി ഏര്‍പ്പെടുത്തിയ നാലുവര്‍ഷത്തെ വേതനക്കരാറില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ദിനേനയെന്നോണം ആശുപത്രികളിലെത്തേണ്ട ആയിരക്കണക്കിന് രോഗികള്‍ വലഞ്ഞു. നൂറുകണക്കിന് ഓപറേഷനുകള്‍ മാറ്റിവെച്ചു. പരിമിതമായി അത്യാഹിത വിഭാഗങ്ങള്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. സ്വാഭാവികമായും സമരകാലത്ത് മരണനിരക്ക് കൂടാനാണ് സാധ്യത. എന്നാല്‍, സാമാന്യധാരണക്ക് വിരുദ്ധമായി മരണനിരക്ക് കുറയുകയാണുണ്ടായത്.
ഇസ്രായേലിലെ പ്രമുഖ ദിനപത്രമാണ് ജറൂസലം പോസ്റ്റ്. ശവസംസ്കാര സംഘങ്ങളുമായി ബന്ധപ്പെട്ട് സമരകാലത്ത് നടന്ന മരണങ്ങളുടെ സര്‍വേ ഇവര്‍ സംഘടിപ്പിച്ചു. ഡോക്ടര്‍മാരുടെ സമരം മരണനിരക്കിനെ എങ്ങനെ ബാധിച്ചു എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഡോക്ടര്‍മാരുടെ സംഘടനയുടെയോ സര്‍ക്കാറിന്റെയോ കൈവശം മരണനിരക്കിനെപ്പറ്റി ഔദ്യോഗിക കണക്കുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ശവസംസ്കാര സംഘങ്ങളെ ആശ്രയിക്കുകയായിരുന്നു.
ജറൂസലമിലെ പ്രധാന ശവസംസ്കരണ സംഘമാണ് 'കെഹിലത്ത്'. ഇതിന്റെ ഡയറക്ടറായ ഹനന്യ ഷഹോര്‍ പറഞ്ഞതിങ്ങനെ: 'ഈ മെയ്മാസം 93 ശവങ്ങളേ മറമാടിയുള്ളൂ. 1999 മെയ്മാസം ഇത് 153 ആയിരുന്നു. 1998 മെയില്‍ 133.1997 മെയില്‍ 139.'

2000 മാര്‍ച്ച് ഒമ്പതിനാണ് സമരം തുടങ്ങുന്നത്. സമരം തകൃതിയായി നടന്ന മെയ്മാസം മരണം 93 മാത്രം. ഡോക്ടര്‍മാര്‍ സേവന നിരതരായ മറ്റുമാസങ്ങളില്‍ മരണനിരക്ക് മൂന്നിലൊന്ന് വര്‍ധിച്ചുവെന്ന് വ്യക്തമാണ്. 'കെഹിലത്താ'ണ് ജറൂസലമിലെ 55 ശതമാനം ശവങ്ങളും അടക്കുന്നത്. 'ഷംഗാര്‍' എന്ന മറ്റൊരു സംഘമാണ് ബാക്കിയുള്ള സംസ്കാരപ്പണികള്‍ നിര്‍വഹിക്കുന്നത്. അതിന്റെ മാനേജരായ മെയര്‍ അസ്ലര്‍ക്കും ഇതേ അഭിപ്രായമാണ്. 'ഡോക്ടര്‍മാരുടെ സമരവും മരണനിരക്കിലെ കുറവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെ'ന്നാണ് ഇദ്ദേഹം പറഞ്ഞത്. ആസ്ലര്‍ മറ്റൊരു വസ്തുതകൂടി വെളിപ്പെടുത്തി. 1983ല്‍ നാലരമാസം നീണ്ട സമരം ഇസ്രായേലി മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്നു. ആ സന്ദര്‍ഭത്തിലും മരണനിരക്ക് കുറയുകയായിരുന്നുവത്രെ!

ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍അവീവില്‍ ഒരു ശവസംസ്കാര സംഘമേയുള്ളൂ. അതിന്റെ സംഘാടകനായ യെഷ്വായോവും ഈ വസ്തുത ശ്രദ്ധിച്ചിരുന്നു. തീരദേശ പട്ടണമായ നെതന്യയിലും സംഭവിച്ചത് മറിച്ചല്ല. സ്റ്റിഗ്ലിറ്റ്സ് നേതൃത്വം നല്‍കുന്ന ബറിയല്‍ സൊസൈറ്റിയുടെ കണക്കുപ്രകാരം മെയ് മാസം 87 മരണമാണുണ്ടായത്. 1999ല്‍ ഇതേമാസം 153 മരണങ്ങളുണ്ടായി. 1998 മേയില്‍ 133ഉം. 1997ല്‍ 139ഉം. ഇവിടെയും സമരം നടന്ന മാസങ്ങളില്‍ മരണനിരക്ക് മൂന്നില്‍ രണ്ടായി താഴ്ന്നുവെന്ന് കാണാം.

ഇസ്രായേലില്‍ മാത്രം കാണപ്പെട്ട പ്രതിഭാസമാണിതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. റോബര്‍ട്ട് മെന്റല്‍ സോഹന്‍ എന്ന പ്രമുഖ ഡോക്ടറുടെ കൃതിയില്‍ അമേരിക്കയിലെ കൊളംബിയയിലും ഇതേ ഗതി കണ്ടതായി രേഖപ്പെടുത്തുന്നു. (Confessions of A Medical Heretic, p.114). 1976ല്‍ ബൊഗോട്ടയില്‍ ഡോക്ടര്‍മാര്‍ ഒന്നരമാസം സമരത്തിലായി. അവിടെ മരണിനരക്ക് 35 ശതമാനം കുറഞ്ഞുവത്രെ. ലോസ് ആഞ്ചലസില്‍ 18 ശതമാനത്തിന്റെ കുറവുണ്ടായതായും അദ്ദേഹം എഴുതുന്നു. 'When the strike ended and the medical mechines started grinding again, the death rate went right back upto where it had been before the strike' എന്നാണ് അദ്ദേഹം കുറിച്ചത്. അമേരിക്കന്‍ ഡോക്ടറാണെങ്കിലും 1973ല്‍ ഇസ്രായേലിലുണ്ടായ സമാനസംഭവം ഇദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. 1973ല്‍ ഒരുമാസം നീണ്ട സമരമുണ്ടായി. സ്ഥിരമായി ഡോക്ടര്‍മാരെ കണ്ടിരുന്ന രോഗികളുടെ എണ്ണം 65,000ല്‍നിന്നും 7,000 ആയി കുറഞ്ഞു. ജറൂസലമിലെ മരണനിരക്ക് പകുതിയായി താഴ്ന്നുവെന്നാണ് സോഹന്‍ എഴുതുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശമിതാണ്: 'ഡോക്ടര്‍മാര്‍ നിരന്തര സമരത്തിനിറങ്ങട്ടെ. അവരുടെ ചികില്‍സ തൊണ്ണൂറ്റഞ്ച് ശതമാനം കുറയുകയും അത്യാവശ്യ ചികില്‍സകള്‍ മാത്രം നടക്കുകയും ചെയ്യട്ടെ. ജനങ്ങളുടെ ആരോഗ്യസ്ഥിതി വളരെ മെച്ചപ്പെടും.'

ഇത്രക്ക് രൂക്ഷമായൊരു നിര്‍ദേശം മുന്നോട്ടുവെച്ച റോബര്‍ട്ട് മെന്റല്‍സോഹന്‍ ഒരു നാലാംകിട ഡോക്ടറാണെന്ന് കരുതേണ്ട. ഷിക്കാഗോ യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഡി നേടിയ അദ്ദേഹം ഇല്ലിനോയ് സംസ്ഥാനത്തെ മെഡിക്കല്‍ ലൈസന്‍സിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. അഞ്ഞൂറോളം റേഡിയോ^ടെലിവിഷന്‍ ഷോകളില്‍ അദ്ദേഹം പങ്കാളിയായിട്ടുമുണ്ട്.

ഡോക്ടര്‍മാര്‍ സമരം ചെയ്യുമ്പോള്‍ മരണനിരക്ക് കുറയുന്നതിന് വ്യക്തമായും കാരണമുണ്ട്. ആധുനിക^ആധുനികാനന്തര കാലത്ത് രോഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വൈറസുകളേക്കാള്‍ മരുന്നുകള്‍ക്കാണ്. കൂടുതല്‍ മരുന്നു കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ രോഗങ്ങളുള്ളത്. 2001ല്‍മാത്രം ഹൃദയസ്തംഭനം മൂലം അമേരിക്കയില്‍ മരണപ്പെട്ടത് ഏഴു ലക്ഷത്തോളം പേരാണ്. അതേവര്‍ഷം കാന്‍സര്‍മൂലം മരിച്ചവരുടെ എണ്ണം അഞ്ചരലക്ഷവും. ഈ രണ്ട് മാരകരോഗങ്ങളും ഉല്‍പാദിപ്പിക്കുന്നതില്‍ മരുന്നുകള്‍ക്കുള്ള പങ്ക് ചെറുതല്ല എന്നോര്‍ക്കുക. ചികില്‍സാ ചെലവും സാങ്കേതിക വിദ്യയും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കെ തന്നെ ഈ മാരകരോഗങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

മേല്‍സൂചിപ്പിച്ചത് 'സ്വാഭാവിക' മരണസംഖ്യയാണ്. 'വൈദ്യ^മരുന്ന് തകരാറുകള്‍' (Medical^drug errors) എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശ്നങ്ങള്‍ വഴിയും വന്‍തോതില്‍ മരണം സംഭവിക്കുന്നു. അയാട്രോജനിക് കാരണം എന്ന് സാങ്കേതികമായി പറയും. ഡോക്ടറുടെ ചികില്‍സ, പെരുമാറ്റം, തെറാപ്പി എന്നിത്യാദികള്‍ മൂലം മരിക്കുന്നതിനെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. ഒരുവര്‍ഷം മാത്രം അമേരിക്കയില്‍ ഇങ്ങനെ മരണപ്പെടുന്നവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷമാണ്. ആശുപത്രിജന്യ രോഗങ്ങള്‍ മൂലം മരണപ്പെടുന്നവരുടെ എണ്ണം (80,000) ഇതിലുള്‍പ്പെടുന്നു. (രോഗിയെക്കാണാന്‍ ഒരാള്‍ ആശുപത്രിയിലെത്തുന്നു. അവിടെനിന്നും രോഗബാധയുണ്ടായി മടങ്ങുന്നു. ഇതുമൂലം മരണംവരെ സംഭവിക്കാം).

അമേരിക്കയിലെ 'നാഷനല്‍ അക്കാദമി ഓഫ് സയന്‍സസി'ന്റെ ഉപവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വൈദ്യതകരാറുകൊണ്ട് വര്‍ഷം ലക്ഷത്തോളം പേര്‍ മരണപ്പെടുന്നതായി കണക്കാക്കുന്നു.
ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുകയും ആശുപത്രികള്‍ അടഞ്ഞുകിടക്കുകയും ചെയ്താല്‍ അസുഖം വര്‍ധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ഇത്ര വരുമെന്ന് തെളിയിക്കാനാവുമോ? അഥവാ ഏതെങ്കിലും പഠനങ്ങള്‍ അങ്ങനെ സൂചന നല്‍കിയിട്ടുണ്ടോ? ഉണ്ടായാലും ഇല്ലെങ്കിലും ഡോക്ടര്‍മാരുടെ സമരംമൂലം മരണനിരക്ക് കൂടുകയല്ല, കുറയുകയാണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞുകഴിഞ്ഞു.

ഓരോ മരുന്നിന്റെയും ചരിത്രം പരിശോധിച്ചാല്‍ ഈ കണ്ടെത്തലില്‍ തീരെ അദ്ഭുതമില്ല എന്ന് മനസ്സിലാവും. മെര്‍ക്ക് കമ്പനി പുറത്തിറക്കിയ വയോക്സ് (Vioxx) എന്ന മരുന്ന് വേദനസംഹാരിയായി പ്രശസ്തി നേടി. സന്ധിവേദനയുള്ളവരാണ് ഇത് കൂടുതലായും ഉപയോഗിച്ചത്. 2004 സെപ്റ്റംബറില്‍ കമ്പനിതന്നെ ഈ മരുന്ന് പിന്‍വലിച്ചു. ഹൃദ്രോഗവും ഹൃദ്രോഗമരണവും ഉണ്ടാക്കുന്ന മരുന്നാണിത് എന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. അതിനിടെ, 1999നും 2003നും മധ്യേയായി 928 ലക്ഷം പ്രാവശ്യം ഡോക്ടര്‍മാര്‍ ഈ മരുന്ന് കുറിച്ചുകൊടുത്തതായി അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ഡി.എയുടെ ഡയറക്ടര്‍ ഗ്രഹാം കണ്ടെത്തി. അവരുടെ നിഗമനമിതായിരുന്നു: നാലുവര്‍ഷങ്ങള്‍ക്കിടയിലുണ്ടായ 27,785 ഹൃദ്രോഗങ്ങളിലും ഹൃദ്രോഗമരണങ്ങളിലും ഈ മരുന്നിന് പങ്കുണ്ട്! ഡോക്ടര്‍മാര്‍ സേവനം മതിയാക്കിയാല്‍ ജനങ്ങളുടെ മരണനിരക്ക് കറയുന്നതിന്റെ രഹസ്യം ഇപ്പോള്‍ വ്യക്തമായില്ലേ?

അമേരിക്കയിലെ സമുന്നതരായ ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും അനുമതിയോടെ പുറത്തിറക്കിയ ഒരു മരുന്നിന്റെ കഥയാണിത്! പാശ്ചാത്യനാടുകളില്‍ നിരോധിക്കപ്പെട്ട അസംഖ്യം മരുന്നുകള്‍ ഇന്ത്യയില്‍ ഇന്നും രോഗികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ഇതിനുപുറമെ നിരവധി വ്യാജമരുന്നുകളും. ഇവയുടെ പാര്‍ശ്വഫലങ്ങള്‍ മാരകമാണെന്ന് മാത്രമല്ല, രോഗശമനത്തിന് അത്രയൊന്നും ഗുണപ്രദവുമല്ല. ഇത്തരം കടുത്ത കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ ഇന്നാട്ടിലില്ലെന്നുമാത്രമല്ല, ഉള്ള നിയമങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പാക്കാനുള്ള ഉദ്യോഗ സംവിധാനങ്ങളുമില്ല. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യയെപോലുള്ള രാഷ്ട്രത്തില്‍ ഡോക്ടര്‍മാര്‍ പതിവുസേവനം അടിയന്തര സേവനമാക്കി വെട്ടിച്ചുരുക്കിയാല്‍ മരണനിരക്ക് പകുതിയോളം കുറയാന്‍ സാധ്യതയുണ്ട്. ജറൂസലമിലും കാലിഫോര്‍ണിയയിലും ശരാശരി 25 ശതമാനം രക്ഷ നേടിയെങ്കില്‍ ഇവിടെയത് 50 ശതമാനമായിരിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.