Monday, November 19, 2007

കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പ രാജിവെച്ചു.

ബാംഗ്ലൂര്‍: കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പ രാജിവെച്ചു. ബി.എസ്.യദ്യൂരപ്പ സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്ക്കേണ്ടതില്ലെന്ന് ദള്‍ യോഗം തിരുമാനിച്ചതിനെതുടര്‍ന്നാണ് രാജി. വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യേണ്ടെന്ന് ദള്‍ നിയമസഭാകക്ഷിയോഗം എം.എല്‍.എ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ദള്‍ എം.എല്‍.എ മാര്‍ സഭയില്‍ എത്തില്ലെന്നും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യദ്യൂരപ്പ രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
നവംബര്‍ 12ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത യെദ്യൂരപ്പയോട് എട്ടുദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ ആവശ്യപ്പെടുകയായിരുന്നു. സഖ്യകക്ഷികള്‍ക്കിടയില്‍ അകലം നിലനില്‍ക്കുമ്പോഴും വിശ്വാസവോട്ടിനെ അതിജീവിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍

1 comment:

ജനശക്തി ന്യൂസ്‌ said...