Friday, November 16, 2007

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു .

കാക്കനാട്: കേരളത്തിന്റെ ഐ.ടി, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കരുതുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കാക്കനാട്ട് തറക്കല്ലിട്ടു. ഇടച്ചിറയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്
. അച്യുതാനന്ദനും ടീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാരിദ് അബ്ദു റഹിമാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. പദ്ധതി പ്രദേശത്തെ അടിസ്ഥാന സൌകര്യ വികസനത്തിന് നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ പദ്ധതികള്‍ക്ക് തയ്യാറായി നിരവധി സംരംഭകര്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങ് മുഖ്യമന്ത്രി വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ടീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാരിദ് അബ്ദു റഹിമാന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ.പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എംഎല്‍എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

8 comments:

ജനശക്തി ന്യൂസ്‌ said...

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് തറക്കല്ലിട്ടു

കാക്കനാട്: കേരളത്തിന്റെ ഐ.ടി, തൊഴില്‍ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കരുതുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കാക്കനാട്ട് തറക്കല്ലിട്ടു. ഇടച്ചിറയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ടീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാരിദ് അബ്ദു റഹിമാനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. പദ്ധതി പ്രദേശത്തെ അടിസ്ഥാന സൌകര്യ വികസനത്തിന് നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. സ്മാര്‍ട്ട് സിറ്റിക്ക് സമാനമായ പദ്ധതികള്‍ക്ക് തയ്യാറായി നിരവധി സംരംഭകര്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങ് മുഖ്യമന്ത്രി വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ടീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാരിദ് അബ്ദു റഹിമാന്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജാസിയ മുഹമ്മദ്, മന്ത്രിമാരായ എസ്. ശര്‍മ, എന്‍.കെ.പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, കെ. ബാബു എംഎല്‍എ, ചീഫ് സെക്രട്ടറി പി.ജെ. തോമസ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.

Anonymous said...

അഭിനന്ദനങ്ങള്‍ !!! ഈ പദ്ധിതിയുടെ കണ്ടു പിടുത്തകാര്‍ക്കും ഇതിന്റെ നടത്തിപ്പുക്കാര്‍ക്കും. ഇതിനും കേരളത്തിലെ ബൃഹത്തായ i.T Park ക്കിന്റെ ശോചനീയ അവസ്ഥ ഉണ്ടാകാതിരിക്കട്ടേ

ഫസല്‍ ബിനാലി.. said...

Real estate companyumaayi (achuthananthan ee company ye visheshippichirunnathu)undaakkiya nalla kaaryathinu ella vitha aashamsakalum praarthanakalum...

ജനശക്തി ന്യൂസ്‌ said...

ഫസല്‍ താങ്കളുടെ പ്രതികരണങ്ങള്‍ക്ക്‌ നന്ദി. എന്നാലും വിവരക്കെടാണ്‌ പറയുന്നതെന്ന് മാസ്സിലാക്കാനുള്ള വിവരമെങ്കിലും ചുരുങ്ങിയത്‌ നമുക്ക്‌ ഉണ്ടായിരിക്കണം.

Mr. K# said...

:-)

sajith90 said...

പ്ലസ്‌ ടു കോണ്‍ഗ്രസ്‌ കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തു. ഏന്താ കാര്യം???. ഓരൊ പ്ലസ്‌ ടു സ്കൂളിനുൊ 20 ലക്ഷം കോണ്‍ഗ്രസ്‌ വാങ്ങില്ലേ.പിന്നെ നമ്മള്‍ കൊണ്ടു വന്നു.എന്താ കാര്യം?? നമ്മള്‍ക്ക്‌ വാങ്ങമല്ലൊ. സ്മാര്‍ട്‌ സിറ്റിയും അതെല്ലെ കാര്യം മോനെ???
പാര്‍ട്ടിയെക്കാള്‍ വലുത്‌ രാജ്യമാണെന്ന് CPM എന്നു മനസ്സിലാക്കുന്നു അന്നു അവര്‍ നന്നാവും.
ഇനിയുമുണ്ടു കാര്യങ്ങള്‍. പ്രൊവിടെന്റ്‌ ഫണ്ടിനെ എതിര്‍ത്തൂ. ഏന്താ ജനശക്തി ന്യൂസ്‌??. അന്‍ഐയ്ഡഡ്‌ സ്കൂളില്‍ നടക്കുന്ന ചൂഷണം കണ്ടില്ലെ.
നല്ല നല്ല കര്യങ്ങള്‍ എഴുതു. തെറ്റു ആരു ചെയ്താലും എഴുതണം. അല്ലതെ CPM മൂടു താങ്ങല്ല


365greetings.com

Anonymous said...

ആരാണു വിവരകേടു പറഞ്ഞത്‌??. അച്ചുതാനന്ദനൊ അതോ ഫസലൊ?? ജനശക്തി ന്യൂസ്‌ ഒന്നു വക്തമാക്കിയാല്‍ നന്നായിരുന്നു

Anonymous said...

പാര്‍ട്ടി ചുമ്മട്ടു തൊഴിലാളി യൂണിയനില്‍ ചേരാന്‍ പോലും ഒന്നര/മൂന്നു ലക്ഷമെങ്കിലും കൊടുക്കണം. അതു നോട്ടകാശ് എന്ന തനി ഗുണ്ടായസ പിരിവിലൂടെ തൊഴിലാളിക്കു തിരിച്ചു പിടിക്കുകയും ചെയ്യാം.

പിന്നെയാണ് +2 വിനു് 20!.