Wednesday, November 14, 2007

നന്ദിഗ്രാം സംഭവങ്ങള്‍ ദുഃഖകരം: ബുദ്ധദേവ്

നന്ദിഗ്രാം സംഭവങ്ങള്‍ ദുഃഖകരം: ബുദ്ധദേവ്

കൊല്‍ക്കത്ത: ഏതാനും മാസങ്ങളായി നന്ദിഗ്രാമില്‍ നടന്ന സംഭവങ്ങള്‍ വളരെ ദുഃഖകരമാണെന്നും അതേപോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. മാര്‍ച്ച് 14ന് വെടിവയ്പ്പുണ്ടാകാനുള്ള ദാരുണമായ സ്ഥിതിവിശേഷത്തിനുശേഷം നന്ദിഗ്രാമില്‍ വ്യവസായികാവശ്യത്തിന് ഭൂമി ഏറ്റെടുക്കില്ലെന്ന് ഗവണ്‍മെന്റ് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നിട്ടും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷവും ഭൂമി ഏറ്റെടുക്കല്‍ വിരോധ കമ്മിറ്റിക്കാരും പ്രക്ഷോഭം തുടര്‍ന്നതാണ് പിന്നീട് അവിടെ കുഴപ്പങ്ങള്‍ തുടരാന്‍ കാരണം. സമാധാനം സ്ഥാപിക്കാന്‍ പൊലീസിനെ കടക്കാന്‍ അനുവദിക്കാതെ നിയമവാഴ്ച കൈയിലെടുക്കുകയായിരുന്നു പ്രക്ഷോഭക്കാരെന്ന് ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത്. നന്ദിഗ്രാമില്‍ രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും സമാധാനം സ്ഥാപിക്കും. വീട് നഷ്ടപ്പെട്ട് പുറത്തുകഴിഞ്ഞ മിക്കവാറും എല്ലാവരും തിരിച്ചെത്തി. എല്ലാ പാര്‍ടിയിലുംപെട്ടവര്‍ അതില്‍പ്പെടും. എല്ലാ പാര്‍ടിയില്‍പ്പെട്ടവര്‍ക്കും പഴയതുപോലെ സമാധാനപരമായി അവിടെ കഴിയാനുള്ള സ്ഥിതിയുണ്ടാക്കും.
നന്ദിഗ്രാമില്‍ നേരത്തെ സിആര്‍പിഎഫ് എത്തിയിരുന്നെങ്കില്‍ അക്രമം കുറെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഒക്ടോബര്‍ 27നാണ് സിആര്‍പിയെ അയക്കണമെന്ന് ആദ്യം കത്തുനല്‍കിയത്. എന്നാല്‍ സിആര്‍പി എത്തിയത് നവംബര്‍ പന്ത്രണ്ടിനാണ്. അതും പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ട്.
നന്ദിഗ്രാമില്‍ മനോരഞ്ജന്‍പാലിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് ഗ്രൂപ്പാണ് അക്രമം നടത്തിയത്. കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിനടുത്ത് പ്രകടനം നടത്തിയ കലാകാരന്മാരെ അറസ്റ്റു ചെയ്തത് തെറ്റായിരുന്നു. കലാകാരന്മാരുടെ പ്രകടനത്തില്‍ നക്സലൈറ്റുകാരും തൃണമൂല്‍ കോണ്‍ഗ്രസുകാരും കടന്നുകയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിനാലാണ് അവരെ തടയാന്‍ പൊലീസിന് ഇടപെടേണ്ടിവന്നത്.
മുഖ്യമന്ത്രി ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് സമാധാനം കൈവരിക്കാന്‍ എടുത്ത നടപടികളുടെ റിപ്പോര്‍ട്ട് നല്‍കി. നന്ദിഗ്രാമില്‍ ചൊവ്വാഴ്ച സമാധാനാന്തരീക്ഷം നിലനിന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍പ്പെട്ട വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെ മിക്കവാറും എല്ലാവരും തിരിച്ചെത്തി. നന്ദിഗ്രാം ഒന്ന്, രണ്ട് ബ്ളോക്കുകളില്‍ സിആര്‍പി ക്യാമ്പുകള്‍ സ്ഥാപിച്ചു.
ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ടീം ചൊവ്വാഴ്ച നന്ദിഗ്രാമിലെ പല പ്രദേശങ്ങളും സന്ദര്‍ശിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നന്ദിഗ്രാം പ്രശ്നം അവതരിപ്പിക്കുമെന്ന് അദ്വാനി പറഞ്ഞു.

7 comments:

ജനശക്തി ന്യൂസ്‌ said...

നന്ദിഗ്രാം സംഭവങ്ങള്‍ ദുഃഖകരം: ബുദ്ധദേവ്
ഗോപി
കൊല്‍ക്കത്ത: ഏതാനും മാസങ്ങളായി നന്ദിഗ്രാമില്‍ നടന്ന സംഭവങ്ങള്‍ വളരെ ദുഃഖകരമാണെന്നും അതേപോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. മാര്‍ച്ച് 14ന് വെടിവയ്പ്പുണ്ടാകാനുള്ള ദാരുണമായ സ്ഥിതിവിശേഷത്തിനുശേഷം നന്ദിഗ്രാമില്‍ വ്യവസായികാവശ്യത്തിന് ഭൂമി ഏറ്റെടുക്കില്ലെന്ന് ഗവണ്‍മെന്റ് പലതവണ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നിട്ടും ആളുകളെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷവും ഭൂമി ഏറ്റെടുക്കല്‍ വിരോധ കമ്മിറ്റിക്കാരും പ്രക്ഷോഭം തുടര്‍ന്നതാണ് പിന്നീട് അവിടെ കുഴപ്പങ്ങള്‍ തുടരാന്‍ കാരണം. സമാധാനം സ്ഥാപിക്കാന്‍ പൊലീസിനെ കടക്കാന്‍ അനുവദിക്കാതെ നിയമവാഴ്ച കൈയിലെടുക്കുകയായിരുന്നു പ്രക്ഷോഭക്കാരെന്ന് ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത്.
നന്ദിഗ്രാമില്‍ രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും സമാധാനം സ്ഥാപിക്കും. വീട് നഷ്ടപ്പെട്ട് പുറത്തുകഴിഞ്ഞ മിക്കവാറും എല്ലാവരും തിരിച്ചെത്തി. എല്ലാ പാര്‍ടിയിലുംപെട്ടവര്‍ അതില്‍പ്പെടും. എല്ലാ പാര്‍ടിയില്‍പ്പെട്ടവര്‍ക്കും പഴയതുപോലെ സമാധാനപരമായി അവിടെ കഴിയാനുള്ള സ്ഥിതിയുണ്ടാക്കും.

നന്ദിഗ്രാമില്‍ നേരത്തെ സിആര്‍പിഎഫ് എത്തിയിരുന്നെങ്കില്‍ അക്രമം കുറെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഒക്ടോബര്‍ 27നാണ് സിആര്‍പിയെ അയക്കണമെന്ന് ആദ്യം കത്തുനല്‍കിയത്. എന്നാല്‍ സിആര്‍പി എത്തിയത് നവംബര്‍ പന്ത്രണ്ടിനാണ്. അതും പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ട്.

നന്ദിഗ്രാമില്‍ മനോരഞ്ജന്‍പാലിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് ഗ്രൂപ്പാണ് അക്രമം നടത്തിയത്. കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിനടുത്ത് പ്രകടനം നടത്തിയ കലാകാരന്മാരെ അറസ്റ്റു ചെയ്തത് തെറ്റായിരുന്നു. കലാകാരന്മാരുടെ പ്രകടനത്തില്‍ നക്സലൈറ്റുകാരും തൃണമൂല്‍ കോണ്‍ഗ്രസുകാരും കടന്നുകയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതിനാലാണ് അവരെ തടയാന്‍ പൊലീസിന് ഇടപെടേണ്ടിവന്നത്.

മുഖ്യമന്ത്രി ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് സമാധാനം കൈവരിക്കാന്‍ എടുത്ത നടപടികളുടെ റിപ്പോര്‍ട്ട് നല്‍കി. നന്ദിഗ്രാമില്‍ ചൊവ്വാഴ്ച സമാധാനാന്തരീക്ഷം നിലനിന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍പ്പെട്ട വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെ മിക്കവാറും എല്ലാവരും തിരിച്ചെത്തി. നന്ദിഗ്രാം ഒന്ന്, രണ്ട് ബ്ളോക്കുകളില്‍ സിആര്‍പി ക്യാമ്പുകള്‍ സ്ഥാപിച്ചു.

ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ടീം ചൊവ്വാഴ്ച നന്ദിഗ്രാമിലെ പല പ്രദേശങ്ങളും സന്ദര്‍ശിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നന്ദിഗ്രാം പ്രശ്നം അവതരിപ്പിക്കുമെന്ന് അദ്വാനി പറഞ്ഞു.

ഫസല്‍ said...

CPM NADATHIYA NARANAAYAATT GUJRATH KALAAPATHEKKAL BHEEKARAMAANU.
BALAALSANGAVUM KOLAYUM KOLLIVEPPUMADAKKAM ONNUM PURAM LOAKHAM ARIYAATHIRIKKAN PARTYUM
GOVERNMENTUM ERE SHRADDICHITTUNDU

ഷരഫുദ്ദിന്‍ said...

ഏതോ ആര്‍.എസ്സ്.എസ്സുകാരന്‍ ഫസല്‍ എന്ന പേരുമിട്ട് ചൊറിയുന്നു!

ജനശക്തി ന്യൂസ്‌ said...

സാമ്രാജിത്ത അജണ്ടയെന്നത് സി പി ഐ എം നെ ടാര്‍ജറ്റ് ചെയ്ത് നിരന്തരമായി കള്ളപ്രചരണങളും വ്യാജ വാര്‍ത്തകളും ചമച്ച് പണം പറ്റുകയെന്നതുതന്നെയാണു. സി പി ഐ എമ്മിനെ തകര്‍ക്കാനും തളര്‍ത്താനും സാമ്രാജ്യത്ത ശക്തികളുടെ കയ്യില്‍ നിന്ന് സി പി ഐ എമ്മിന്നെതിരായി പട നയിക്കുന്നവര്‍ എത്ര തുക വാങിയിട്ടുണ്ട് എന്നതിന്റെ കണക്ക് വരാനിരിക്കുന്നേയുള്ളു.കേരളത്തിലെ മലയാള മനോരമയടക്കം സി ഐ എ പണം പറ്റിയിട്ടാണ്‍ 1957 ലെ ഇ എം എസ് മന്ത്രിസഭയെ മറിച്ചിടാന്‍ വാര്‍ത്ത എഴുതിയെന്ന് ജനം പിന്നിടല്ലെ അറിഞത്

ജനശക്തി ന്യൂസ്‌ said...

നിന്നുള്ളിലെ വിഷത്തീ തന്നെ പോരെയോ
മന്നാകെ വേകുവാന്‍, മാനുഷ സര്‍പ്പമേ.

ഫസല്‍ എന്ന് പേര്‌ മാറ്റിയാല്‍ ഉള്ളിലെ വിഷത്തിന്റെ ശക്തി കുറയുമോ ?

ഇതുപോലെ വേഷം മാറിയവരാണ്‌ നന്ദിഗ്രാമിലും കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്‌

മുക്കുവന്‍ said...

മാര്‍കിസ്റ്റ് പാര്‍ട്ടിക്കു കേരളത്തില്‍ ഭരിക്കുംബോള്‍ ഒരാശയം, പ്രതിപക്ഷത്തിരിക്കുംബോള്‍ വേറൊന്ന്, ബംഗാളില്‍ വേറൊന്നു... കഷ്ടം തന്നെ...

sajith90 said...

ഇന്ത്യന്‍ ഡെമൊക്രാസിയൊടു യാതൊരു ബഹുമാനവും ഇല്ലാത്ത CPM നു ഭരിക്കാന്‍ ഒരു അവകാശവും ഇല്ല.
പരിയാരത്ത്‌ സംഭവിച്ചത്‌ ഇന്ത്യന്‍ ഡെമൊക്രസിക്‌ ഒരു അപമാനം ആണു. പിണറായി വിജയന്‍, CPM, പരിയാരം ഭരണസമിതി അൊഗങ്ങള്‍, എല്ലാവരെയും മോഷണം, പിടിച്ചു പറി കേസില്‍ അറെസ്റ്റു ചെയണം

ഇനി നന്ദിഗ്രാം. ഇതു ഡെമൊക്രസ്യ്‌ ആണോ???. നിങ്ങള്‍ ഇപ്പോള്‍ വാലു പൊക്കുന്നത്‌ indian national congress ഡെമോക്രസി establish ചെയ്തിട്ടല്ലേ. സ്വാതന്ദ്ര്യം കിട്ടിയപ്പോള്‍ CPM-CPI ആയിരുന്നെങ്ങില്‍ ഇതും ഒരു ചൈന ആയേനെ

Kannoor is another Nandhigram. Where if you are not CPM it is hard to live.

Respect India and Constitution. And OBEY it

365greetings.com