Wednesday, November 14, 2007

ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം
ശിശുദിനം ഒരിക്കല്‍ കൂടികടന്നുവന്നു. എല്ല ദിവസവും കുട്ടികള്‍ക്കുവേയാകണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും മറന്നത്‌ കുഞ്ഞുങ്ങളോടോപ്പം ഉല്ലസിക്കുമ്പോഴായിൂന്നു. ജീവിതാന്ത്യം വരെ ഇന്ത്യയിലെ 'വലിയ കുട്ടി 'അദ്ദേഹം തന്നെയായിരുന്നു.ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും ആ ഹൃദയം ത്രസിച്ചത്‌ കുട്ടികളോടോപ്പം പറന്ന് നടക്കാനാണ്‌.
ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ക്കുമുന്നില്‍ നേരിടാനുള്ള വെല്ലുവിളികള്‍ ഏറെയാണ്‌ . ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക.ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം .
വിരിയുന്ന ഓരോ പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌. ആ സന്ദേശം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ മയില്‍പ്പിലിത്തണ്ടുകളായും മഴവില്ലായും തീരട്ടെയെന്ന് പ്രത്യാശിക്കാ.ം

1 comment:

ജനശക്തി ന്യൂസ്‌ said...

ഇന്ന് ശിശുദിനം

ശിശുദിനം ഒരിക്കല്‍ കൂടികടന്നുവന്നു. എല്ല ദിവസവും കുട്ടികള്‍ക്കുവേയാകണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.

പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും മറന്നത്‌ കുഞ്ഞുങ്ങളോടോപ്പം ഉല്ലസിക്കുമ്പോഴായിൂന്നു. ജീവിതാന്ത്യം വരെ ഇന്ത്യയിലെ 'വലിയ കുട്ടി 'അദ്ദേഹം തന്നെയായിരുന്നു.

ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും ആ ഹൃദയം ത്രസിച്ചത്‌ കുട്ടികളോടോപ്പം പറന്ന് നടക്കാനാണ്‌.
ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ക്കുമുന്നില്‍ നേരിടാനുള്ള വെല്ലുവിളികള്‍ ഏറെയാണ്‌ . ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക.

ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം .
വിരിയുന്ന ഓരോ പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌. ആ സന്ദേശം കുഞ്ഞുങ്ങളുടെ ജീവിതത്തിലെ മയില്‍പ്പിലിത്തണ്ടുകളായും മഴവില്ലായും തീരട്ടെയെന്ന് പ്രത്യാശിക്കാ.ം