Monday, November 12, 2007

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തി. അബുദാബിയില്‍നിന്ന് ഞായറാഴ്ച വൈകീട്ട് തിരിക്കേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിമാനം റദ്ദാക്കിയശേഷം അധികൃതര്‍ മറ്റ് സൌകര്യങ്ങള്‍ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
രാവിലെ 9.30 ന് കരിപ്പൂരിലെത്തിയ 36 യാത്രക്കാരാണ് പ്രതിഷേധിച്ചത്. കുറേനേരം വിമാനത്തില്‍നിന്ന് ഇറങ്ങാതിരുന്ന യാത്രക്കാര്‍ പിന്നീട് ഇറങ്ങി വിമാനത്താവളത്തില്‍ കുത്തിയിരിപ്പ് നടത്തുകയായിരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Rasheed Chalil said...

എയര്‍ ഇന്ത്യ ഗള്‍ഫ് സെക്റ്ററിനോട് എന്നും ഇങ്ങനെ തന്നെയാണ് കാണിച്ചിട്ടുള്ളത്. കരിപ്പൂരിലേക്ക് മറ്റ് എയര്‍ ലൈനുകള്‍ അനുവദിക്കും എന്ന മിഠായി കാണിക്കാന്‍ തുടങ്ങീട്ടും കാലം കുറേ ആയി. ആര് ഭരിച്ചാലും ആ എയര്‍പോര്‍ട്ടിന്റെ ഗതി എന്നും ഒരേ പോലെ.

മുമ്പ് എയര്‍ ഇന്ത്യയ്ക്കെതിരെ സമരം ശക്തമാവും എന്ന ഘട്ടം വന്നപ്പോഴാണ്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ഡ്രാമ തുടങ്ങിയത്... അതിന്റെ ഗതി പറയാതിരിക്കുന്നതാവും ഭേദം...

ഇതിനിടയില്‍ കേരളാ ഗവണ്മെന്റിന്റെ ഒരു എയര്‍ ലൈന്‍... എന്നും കേട്ടിരുന്നു. അതും ഇപ്പോള്‍ കേള്‍ക്കാനില്ല... പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ .. ഇനി ചിലപ്പോള്‍ കേള്‍ക്കാന്‍ തുടങ്ങും.

ഒരു പ്രാവാസിയുടെ കുടുബത്തിലെ ഒരു അംഗം പോലും‍ ഇനി വോട്ട് ചെയ്യില്ല എന്ന് തീരുമാനമെടുക്കാന്‍ കഴിഞ്ഞാല്‍(പ്രവാസിക്ക് അതിന് അവകാശമില്ലല്ലോ... കാരണം ഡോളറ് വാങ്ങുന്നവനെന്തിന് വോട്ട് എന്നാല്‍ സംസ്കാരിക നായകന്മാരുടെ വരെ നിലപാട്.) എന്തെങ്കിലും നടക്കും. കാരണം എല്ലാ രാഷ്ട്രീയക്കാരും ജനങ്ങളെ കുറിച്ച് അലോചിക്കാറുള്ളത് ഇലക്ഷന്‍ കാലത്തല്ലേ...