Sunday, November 11, 2007

ആര്‍ എസ് എസ് കൊലയാളിസംഘം രണ്ടാഴ്ചക്കുള്ളില്‍ കൊന്നുതള്ളിയത് അഞ്ചുപേരെ

ബിജെപി-ആര്‍എസ്എസ് സംഘം വെട്ടിക്കൊന്ന പാറായി പവിത്രന്റെ മൃതദേഹത്തിനരികില്‍ ഭാര്യ രമണി

‍തിരു: രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചു കൊലപാതകം. മനുഷ്യരെ അരിഞ്ഞുതള്ളി ആര്‍എസ്എസ്-ബിജെപി ചോരക്കളി തുടരുകയാണ്. സംഘപരിവാറുകാരുടെ വാളിനിരയായ ഒട്ടേറെ പേര്‍ മൃതപ്രായരായി ആശുപത്രികളില്‍ കിടക്കുന്നു. ചോരക്കൊതി തീരാത്ത കൊലയാളിസംഘങ്ങള്‍ ഓര്‍ക്കാപ്പുറത്ത് ചാടിവീണാണ് നിരായുധരായ മനുഷ്യരെ വെട്ടിനുറുക്കുന്നത്. വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഒക്ടോബര്‍ 29ന് മലമ്പുഴയിലെ സിപിഐ എം പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണനെയും സഹോദരന്റെ മകന്‍ രവീന്ദ്രനെയും ആര്‍എസ്എസ് സംഘം പതിയിരുന്ന് വെട്ടിവീഴ്ത്തിയത്. ഗോപാലകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. രവീന്ദ്രന്‍ അടുത്ത ദിവസവും. ഒരാഴ്ച തികയുംമുമ്പ് കൊലയാളികളുടെ വാളില്‍ വീണ്ടും സിപിഐ എം പ്രവര്‍ത്തകരുടെ ചോര പുരണ്ടു. നവംബര്‍ അഞ്ചിന് തലശേരിയില്‍ സ്കൂള്‍ക്കുട്ടികളെ വീട്ടിലെത്തിക്കാന്‍ കാറോടിച്ചു വരുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി എം കെ സുധീര്‍കുമാറിനെ വെട്ടിയരിഞ്ഞുകൊന്നു. അടുത്ത ദിവസം പുലര്‍ച്ചെ പാലുമായി പോകുകയായിരുന്ന പാറായി പവിത്രനെ വെട്ടി. വെള്ളിയാഴ്ച അര്‍ധരാത്രി പവിത്രന്റെ ജീവശ്വാസവും നിലച്ചു. ചാലക്കരയിലും കതിരൂരിലും പൊന്ന്യത്തും ആര്‍എസ്എസുകാരുടെ മിന്നലാക്രമണത്തില്‍ ശരീരം കൊത്തിനുറുക്കപ്പെട്ട സഖാക്കള്‍ ആശുപത്രികളില്‍ മരണത്തോട് മല്ലിടുന്നു. ചങ്ങനാശേരിയിലെ അരുംകൊലയുടെ നടുക്കത്തില്‍നിന്ന് നാട് മോചിതമാകുന്നുതിനുമുമ്പാണ് പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ആര്‍എസ്എസ് തേര്‍വാഴ്ച തുടങ്ങിയത്. പെരുന്ന എന്‍എസ്എസ് കോളേജില്‍ എഎസ്ഐഏലിയാസിനെ തലയ്ക്കടിച്ചു കൊന്നവര്‍ മറ്റിടങ്ങളില്‍ വാളാണ് ആയുധമാക്കിയത്.

അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടും ആര്‍എസ്എസ് ഭീകരതയ്ക്ക് മറയിടാന്‍ ശ്രമിക്കുകയാണ് യുഡിഎഫും ചില മാധ്യമങ്ങളും. മാതൃഭൂമിയടക്കം മിക്ക പത്രങ്ങളും കൊലയാളികള്‍ ആര്‍എസ്എസാണെന്നു പറയാതെ സംഘപരിവാര്‍ കൂറ് പ്രകടിപ്പിക്കുകയാണ്.ഏകപക്ഷീയമായ ആക്രമണമായിരുന്നിട്ടും സംഘട്ടത്തിനിടയില്‍ വെട്ടേറ്റുവെന്നാണ് മാധ്യമങ്ങളുടെ പ്രചാരണം. വെട്ടേറ്റ സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു എന്ന് ശനിയാഴ്ച വാര്‍ത്ത നല്‍കിയ മാതൃഭൂമി വെട്ടിയതാരെന്ന് പറയുന്നേയില്ല.
രണ്ടാഴ്ചക്കിടെ അഞ്ചു കുടുംബങ്ങളെ അനാഥമാക്കിയ കാവിപ്പടയെ സംരക്ഷിക്കാന്‍ മറയേതുമില്ലാതെ യുഡിഎഫും രംഗത്തുണ്ട്. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും വെട്ടേറ്റു പിടഞ്ഞുവീഴുമ്പോള്‍ സിപിഐ എം അക്രമത്തിനെതിരെ ശാന്തിയാത്രക്കിറങ്ങിയിരിക്കുകയാണ് കെപിസിസി. സിപിഐ എം ആയുധം വയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ബിജെപി പ്രസിഡന്റും യുവമോര്‍ച്ചയും ഒന്നിച്ചാണ് ആവശ്യപ്പെടുന്നത്.

4 comments:

ജനശക്തി ന്യൂസ്‌ said...

keralafarmer said...

ഫയര്‍ഫോക്സില്‍ വായിക്കാന്‍ ബ്ദ്ധിമുട്ടാണ്. ലെഫ്റ്റ് അലൈന്‍ ചെയ്യുക.

Anonymous said...

കേരളത്തില്‍ കൊലപാതക രാഷ്ട്രീയം തുടങ്ങിയതും ഇപ്പൊഴും കൊണ്ടു നടക്കുന്നതും ആര് ..ആര് .. ആര് ... സി.പി.എം ...സി.പി.എം ......

അമല്‍ | Amal (വാവക്കാടന്‍) said...

ഉമ്മന്‍‌ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പോലും ആര്‍ . എസ്സ്. എസ്സുകാരുണ്ട്. പിന്നെ എങ്ങനെ അവരുടെ സ്വരം വ്യത്യസ്തമാകും? കേരള രാഷ്ട്രീയം അധ:പതിപ്പിച്ചതില്‍ ഉമ്മന്‍ ചാണ്ടിയുടേയും ആന്റണിയുടേയും പങ്ക് കുറച്ചു കാണാന്‍ കഴിയില്ല

ഓ.ടോ.
നിങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടെങ്കില്‍ അത് സ്വന്തം പേരില്‍ വന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചാല്‍ നല്ലത്