Sunday, November 18, 2007

സൌദി അരാംകോ റിഫൈനറിയില്‍ പൊട്ടിത്തെറി, 38 പേര്‍ മരിച്ചു

സൌദി അരാംകോ റിഫൈനറിയില്‍ പൊട്ടിത്തെറി, 38 പേര്‍ മരിച്ചു
ദമാം: സൌദി അറേബ്യയില്‍ ദമാമിലെ അരാംകോ റിഫൈനറിയില്‍ ഗ്യാസ് പ്ലാന്റ് പൊട്ടിത്തെറിച്ച് 38 പേര്‍ മരിച്ചു. ഒരു മലയാളിയെ കാണായതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ പ്ലാന്റില്‍ 55 പേര്‍ ജോലി ചെയ്തിരുന്നതായി അധികൃതര്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്തേയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ആരെയും കടത്തിവിടുന്നില്ല.

9 comments:

ജനശക്തി ന്യൂസ്‌ said...

sajith90 said...

എന്തു ചെയാം. നമ്മുടെ സഹോദരിമാര്‍ അറബിക്ക്‌ വീട്ടു പണിചെയ്താലും, സഹോദരന്മാര്‍ അര്‍ബി നാട്ടില്‍ കൂലി പണി ചെയ്ഠാലും വേണ്ടില്ല. കേരളത്തില്‍ ഇന്‍ഡസ്ട്രി വരാന്‍ സമ്മതിക്കാത്ത CPM ഉള്ളപ്പോള്‍ ഇതും ഇതിലപ്പുറവും ന്മ്മള്‍ കാണേണ്ടി വരും. മെഡിക്കല്‍ കോളേജുകള്‍ ഇനിയും ഉണ്ടാക്കി വിദേശരാജ്യത്തെ വിദ്യാര്‍ത്തികളെ (Singapore,African Countries) ചുരുങ്ങിയ ചിലവില്‍ പഠിപ്പിച്ചു കൂടെ. നമ്മളുടെ നാടൂം നന്നാവും, അവര്‍ക്കൂം ഒരു ഹെല്‍പ്‌ ആവും

വാല്‍കഷണം:-
കഴിഞ്ഞ വര്‍ഷം വരെ സൈക്കിള്‍ റിക്ഷ ഉണ്ടായിരുന്ന നാടാണു 30 വര്‍ഷം CPM ഭരിച്ച ബംഗാള്‍

ജനശക്തി ന്യൂസ്‌ said...

ബധിരന്റെ മുമ്പില്‍ വെച്ച്‌ ശംഖ്‌ വിളിച്ചാലുണ്ടാകുന്നതു പോലെയുള്ള പ്രതികരണങ്ങളാണ്‌ സജിത്തിന്റെത്‌. ചെവികേള്‍ക്കാത്തതുകൊണ്ട്‌ ശംഖ്‌ വായില്‍ വെച്ച്‌ ഊതുന്നത്‌ മാത്രമെ കാണുകയുള്ളു.ചിലപ്പോള്‍ എന്തെങ്കിലും കുടിക്കുകയാണന്ന് കരുതി കുടിച്ച്‌ കഴിഞ്ഞ്‌ കുറച്ച്‌ തനിക്കും തരണമെന്നും ആവശ്യപ്പെടും. പാവം ചെവി കേള്‍ക്കാത്തവനെല്ലെ എന്ന് കരുതി സമാധാനിക്കുക

sajith90 said...

പിന്നെ നിങ്ങളെ എതിര്‍ക്കുന്നവരെ സധാരണ പിന്തിരിപ്പന്‍ ബൂര്‍ഷ എന്നാണൊല്ലൊ വിളിക്കാറുള്ളത്‌. എന്തായാലും ബധിരന്‍ എന്നു വിളിച്ചു നിറുത്തെല്ലെ ഇനിയും ഇങ്ങനെയുള്ള വിശേഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

എടൊ നാട്ടില്‍ ജോലി കിട്ടാത്താതിനാലല്ലെ നമ്മുടെ സഹോദരങ്ങള്‍ അറബി നാട്ടില്‍ പോയി യാതൊരു തൊഴില്‍ നിയമവും ഇല്ലാതെ കൂലി വേല ചെയേണ്ടി വരുന്നത്‌.
കോടി കണക്കിനു Dollar വന്നിട്ടും തിന്നു കുരു വാക്കാനല്ലാതെ എന്തെങ്ങിലും ചെയ്യാന്‍ മലയളികളെ നിങ്ങള്‍ സമ്മതിക്കുമോ, സമ്മതിച്ചിട്ടുണ്ടൊ.

ഭൂതത്താന്‍ കെട്ടിലെ ബോട്ട്‌ അപകടം ഓര്‍മ്മയുണ്ടോ. ഏല്ലാവരും ഞെട്ടി, അനുശോചനം അറിയിച്ചു. പിന്നെ മറന്നു. ഇതാണെടൊ മലയാളീ. ഇനി അങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ എന്താണു ചെയേണ്ടത്‌ എന്നു നമ്മള്‍ ചിന്തിക്കില്ല. ഉണ്ടായാല്‍ ജനശക്തി ന്യൂസ്‌ പോലെയുള്ളവര്‍ ഇങ്ങെനെ ഒരു ലേഖനം എഴുതും.
യാത്രാ ബോട്ടില്‍ ലൈഫ്‌ ജാക്കറ്റ്‌ വേണമെന്ന നിയമം വരെ ഇല്ലാത്ത നാടാണെടൊ കേരളം. ഇതെല്ലാം ചെയെണ്ട ഭരണാധികാരികള്‍ സ്വന്തൊ കാര്യം സിന്താബാദ്‌ എന്നു വിളിച്ചു നടക്കുന്നു.

അരാംക്കൊയിലെ അപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിനു അറബി കനിഞ്ഞാല്‍ വല്ലതും കിട്ടും. ഇല്ലെങ്ങില്‍ അവരുടെ കാര്യം കഷ്ടം
ദുബായില്‍ പൊരി വെയിലത്ത്‌ ദിവസ കൂലിക്ക്‌ പണി എടുക്കുന്ന മലയാളിയെ നോക്കി നമ്മള്‍ക്ക്‌ പറയാം. അപകടമുണ്ടായാല്‍ ഞങ്ങളുടെ നേതാക്കന്മാര്‍ ഞെട്ടും.

ജയകൃഷ്ണന്‍ മാഷിന്റെ ഡീറ്റെയില്‍ എഴുതിയ സുഹൃതിനു നന്ദി. ജനശക്തി ന്യൂസ്‌ അതു വായിച്ചു സാമ്രജ്യ പിന്തിരിപ്പന്‍ ന്യൂസ്‌ എന്നു തള്ളി കളയണം എന്നു അഭ്യര്‍ത്തിക്കുന്നു

Mr. K# said...

സജിത്തേ, ജനശക്തി ന്യൂസ് കൊടുത്തിരിക്കുന്ന വാര്‍ത്തയും താങ്കളുടെ കമന്റും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ‌?

sajith90 said...

സുഹൃത്തെ ബന്ധമില്ല എന്നു പറഞ്ഞു കൈ കഴുകല്ലെ. അപകടം നടന്നതെന്തുകൊണ്ടു, തൊഴില്‍നിയമങ്ങള്‍ പാലിച്ചിരുന്നൊ ഇതൊന്നും അറിയാന്‍ വരെ അവിടെ ജോലി ചെയുന്ന മലയാളികള്‍ക്ക്‌ അവകാശമില്ല. (ജനശക്തി ന്യൂസ്‌ തന്നെ പറയുന്നു മാധ്യമങ്ങളെ ഉള്ളീല്‍ കയറ്റുന്നില്ല എന്നു.) നമ്മുടെ ഗവെര്‍മെണ്ടിനു ഒന്നു മിണ്ടാന്‍ വെരെ പറ്റുമൊ???. ലക്ഷകണക്കിനു സ്വന്തം പൌരന്മാര്‍ എങ്ങെനെയാണു പണി എടുക്കുന്നത്‌ എന്നു പോലും അന്‍വെഷിക്കന്‍ നമ്മള്‍ക്ക്‌ പറ്റില്ല. അറബി കനിഞ്ഞാല്‍ വല്ലതും കിട്ടും. അപകടങ്ങള്‍ എപ്പോഴും ഒഴിവാക്കേണ്ടതണു. അതു ജീവിതത്തെ ബാധിച്ചവെരെ ഓര്‍ത്ത്‌ സഹതപിക്കുന്നു.

പക്ഷെ സൌധി അറെബ്യ പോലെയുള്ള നാടുകളില്‍ പൊരി വെയിലത്ത്‌ പണി എദുക്കെണ്ടിവരുന്ന മലയാളിയെ ഓര്‍ത്താണെടൊ കൂടുതതല്‍ സഹതപിക്കെണ്ടത്‌. അതിനു ഒരു കാരണമായ CPM നോടു ആണെടൊ പ്രതികരിക്കേണ്ടത്‌. ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണുംബോള്‍ ഒന്നു സഹതപിക്കാം. പക്ഷെ ഒന്നു ചിന്തിക്കു ഇനി ഇങ്ങനെ ഉണ്ടായാല്‍ അതിലെ മലയാളിക്ക്‌ എന്താണൂ പ്രൊട്ടെക്ഷന്‍.

ഏ.ആര്‍. നജീം said...

സജിത്തേ,

കഴിഞ്ഞ ജനശക്തിയുടെ പോസ്റ്റിലെ താങ്കളുടെ കമന്റ് കണ്ടപ്പോള്‍ താങ്കള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാടിനെ പിന്‍‌തുണക്കുന്ന ഒരു നല്ല പ്രവര്‍‌ത്തകനായി തോന്നിയിരുന്നു. കാരണം താങ്കള്‍ വിശ്വസിക്കുന്ന അതേ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകനാണ് ഞാനും. പക്ഷേ ഈ പോസ്റ്റിലും രാഷ്ട്രിയം കയറ്റി താങ്കള്‍ അപഹാസ്യനായി എന്ന്‍ പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. തീ പിടിക്കുമ്പോള്‍ വാഴവെട്ടല്ലേ..
ജനശക്തി , എല്ലാ കമന്റിനും മറുപടി കൊടുക്കണം എന്ന് നിര്‍ബന്ധം ഒന്നുമില്ലല്ലോ, ഉണ്ടോ..?
അര്‍ഹമായ കമന്റുകള്‍ക്ക് മാത്രം മറുപടി കൊടുത്താല്‍ പോരെ..?

Anonymous said...

സൗദി അറേബ്യയിലെ കാര്യം കഷ്ടം തന്നെ. ഒരു മലയാളി മരിച്ചതുകൊണ്ടുമാത്രമല്ല; മനുഷ്യരുടെ ജീവനു ഒരു വിലയും ഇല്ലല്ലോ എന്നോര്‍ത്താണ്.

എന്തിന്നു മറ്റു രാജ്യാങ്ങളില്‍ കയറിബുദ്ധിമുട്ടുന്നു?

കെട്ടിടനിര്‍മ്മാണങ്ങളിലെ സുരക്ഷകൃമീകരണങ്ങളുടെ മിടുക്കു കൊണ്ട് ഈയടുത്ത് രണ്ട് കന്യാസ്ത്രീകള്‍ മരിക്കാനിടയായി. അതിനെ പറ്റിയൊന്നും ഈ ബ്ലോഗില്‍ വന്നു കണ്ടില്ല. (താങ്കളുടെ ബ്ലോഗില്‍ എന്തു എഴുതണം എന്തു വേണ്ടാ എന്നു തീരുമാനിക്കാനുള്ള അധികാരം താങ്കള്‍ക്കു തന്നെ).

പക്ഷേ... :-(

ഈ രണ്ടു സ്ത്രീകള്‍ മലയാളിതന്നയോ..അതോ ബുഷിന്റെ പണം പറ്റുന്നവരോ... എന്ന സംശയം ഉള്ളതുകൊണ്ടാണോ...

അതോ...ആ കെട്ടിട ഉടമയ്ക്കു ഇടത്തുപക്ഷ ചായ് വുള്ളതു കൊണ്ടാണോ?

അതോ മരിച്ചതു കന്യാസ്ത്രീകള്‍ അല്ലേ..അവര്‍ നമ്മുടെ പാര്‍ട്ടികാരല്ലലോ എന്നതു കൊണ്ടാണോ?

... ആ ദാരുണ മരണത്തില്‍ അനുശോചിക്കാന്‍ ജനശക്തി ന്യൂസിന്റെ കീ ബോര്‍ഡുചലിക്കാതിരുന്നതു്?