Thursday, October 11, 2007

ബ്രിട്ടീഷ് എഴുത്തുകാരി ഡോറിസ് ലെസിങ്ങിന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം .

ബ്രിട്ടീഷ് എഴുത്തുകാരി ഡോറിസ് ലെസിങ്ങിന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം.

ബ്രിട്ടീഷ് എഴുത്തുകാരി ഡോറിസ് ലെസിങ്ങിന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുന്നു. സാഹിത്യമേഖലയില്‍ ആദര്‍ശാത്മക പ്രവണത പുലര്‍ത്തുന്ന അത്യുത്തമ രചയിതാവാണ് ലെസിങ്ങെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. 2001 ല്‍ പ്രിന്‍സ് ഓഫ് ഓസ്ട്രിയാസ് സമ്മാനത്തിന് അവര്‍ അര്‍ഹയായിരുന്നു.
1919 ല്‍ പേര്‍ഷ്യയില്‍ ജനിച്ച ലെസിങ്ങ് പിന്നീട് മാതാപിതാക്കളോടൊപ്പം ദക്ഷിണ ആഫ്രിക്കയിലേക്ക് കുടിയേറി. 1949 ല്‍ രണ്ടാം വിവാഹബന്ധവും വേര്‍പെടുത്തി അവര്‍ ലണ്ടനിലേക്ക് താമസം മാറി. 1950 ലാണ് അവരുടെ ആദ്യ നോവല്‍('ദി ഗ്രാസ് ഈസ് സിങ്ങിങ് ') ആണ് പുറത്തിറങ്ങിയത്. യുദ്ധകാലാനന്തര ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖയായാണ് അവര്‍ അറിയപ്പെടുന്നത്. 20 ാം നൂറ്റാണ്ടിലെ പ്രശ്നങ്ങളും ആശങ്കകളും പ്രമേയങ്ങളായി വരുന്നവയാണ് അവരുടെ കഥകളും നോവലുകളും ലേഖനങ്ങളും. അവരുടെ നോലുകള്‍ പലതും ആത്മകഥാപരമാണ്.
രണ്ടാമത്തെ കൃതിയായ ' എ പ്രോപ്പര്‍ മാര്യേജ് ' വിവാഹജീവിതത്തിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ 'എ റിപ്പിള്‍ ഫ്രം ദി സ്റ്റോം' മാര്‍ക്സിസത്തെക്കുറിച്ചും, രാഷ്ട്രീയ അവബോധവും പ്രതിപാദിക്കുന്നു. 1962 ല്‍ 'ദി ഗോള്‍ഡന്‍ നോട്ടുബുക്ക് ' ഓടുകൂടി അവര്‍ സത്രീവിമോചന പ്രസ്ഥാനത്തിന്റെ പ്രയോക്താവായി മാറി. 'ബ്രീഫിങ് ഫോര്‍ എ ഡീസന്റ് ഇന്റു ഹെല്‍', ' ദി സമ്മര്‍ ബിഫോര്‍ ഡാര്‍ക്ക് ' എന്നിവ അവരുടെ ശ്രദ്ധേയമായ നോവലുകളാണ്. അവരുടെ ആത്മകഥയുടെ ആദ്യ ഭാഗമായ 'അണ്ടര്‍ മൈ സ്കിന്' ജെയിംസ് ടെയ്റ്റ് ബ്ലാക് മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ടി ക്ലെഫറ്റ് ആണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ നോവല്‍.

2 comments:

ജനശക്തി ന്യൂസ്‌ said...

ഗുപ്തന്‍ said...

ഉം... ഇതുപോലെന്തെങ്കിലും ന്യൂസില്‍ പ്രതീക്ഷിച്ചിരുന്നു. സ്ത്രീവിമോചനപ്രസ്താനം എന്നുദ്ദേശിച്ചത് ഫെമിനിസ്റ്റ് ഗ്രൂപ്പുകളെ ആണെങ്കില്‍ അവര്‍ ആ ചേടത്തിയെ ഉപയോഗിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതാവും ശരി. ഫെമിനിസത്തെ ഒരു സിദ്ദാന്തധാരയെന്നനിലയില്‍ പൂര്‍ണമായും തള്ളിക്കളഞ്ഞയാളാണ് ലെസിംഗ്.