Friday, October 12, 2007

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര പാനലാ

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര പാനലായ ഐ.പി.സി.സിയും പങ്കിട്ടു.
സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര പാനലായ ഐ.പി.സി.സിയും പങ്കിട്ടു. ഈ വര്‍ഷത്തെ സമ്മാനത്തില്‍ ഇന്ത്യക്കും അഭിമാനിക്കാം. ഇന്ത്യക്കാരനായ രാജേന്ദ്ര കുമാര്‍ പച്ചൌരിയാണ് ഐ.പി.സി.സിയുടെ അധ്യക്ഷന്‍. ബില്‍ ക്ലിന്റണ്‍ന്റെ ഭരണകാലത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ആഗോളതാപനം ഉയര്‍ത്തുന്ന പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധയെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്ന ഐ.പി.സി.സി ലോകത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരെല്ലാം അണിനിരക്കുന്ന സംഘടനയാണ്. ആഗോളതാപനത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു അല്‍ഗോറും ഐ.പി.സി.സിയും. ഇതാണ് അവര്‍ക്ക് നോബല്‍ പുരസ്കാരം നേടിക്കൊടുത്തത്.
'കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഒരുപരിധി വരെ മനുഷ്യന്റെ ചെയ്തികള്‍ മൂലമാണെന്ന് അല്‍ഗോറും ഐ.പി.സി.സിയും ജനങ്ങള്‍ക്കിടയില്‍ പ്രചാരം നല്‍കി.

1 comment:

ജനശക്തി ന്യൂസ്‌ said...