Monday, October 08, 2007

ചൈന തീരത്ത്'ക്രോസ'

ബെയ്ജിങ്: 'ക്രോസ കൊടുങ്കാറ്റ് ചൈനയുടെ കിഴക്കന്‍ തീരമേഖലകളില്‍ വന്‍ ഭീഷണിയുയര്‍ത്തുന്നു. കനത്ത മഴയുടെ അകമ്പടിയോടെ 126 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന 'ക്രോസയുടെ ക്രോധപാതയില്‍ നിന്നു പത്തുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. സെജിയാങ്, ഫുജിയാന്‍ പ്രവിശ്യകളിലാണു ക്രോസയുടെ ഭീഷണി. ഇക്കൊല്ലം ചൈനയില്‍ വീശുന്ന പതിനാറാമത്തെ കൊടുങ്കാറ്റാണിത്.

No comments: