Sunday, October 07, 2007

ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന താല്പര്യത്തിന് അനുഗുണമായ തീരുമാനമുണ്ടാകുമെന്ന്

ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന താല്പര്യത്തിന് അനുഗുണമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ഐ. എസ്. ആര്‍. ഒ യുടെ ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന താല്പര്യത്തിന് അനുഗുണമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഞായറാഴ്ച പൊന്മുടിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് വി.എസ്. ഇവിടെയെത്തുന്നത്.
മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, ഹെലിപ്പാഡ്, ഇതിന് അനുബന്ധമായുള്ള സര്‍ക്കാര്‍ വക സ്ഥലങ്ങള്‍ എന്നിവ നേരിട്ടുകണ്ട് മനസ്സിലാക്കാനും പഠിക്കാനുമാണ് പൊന്മുടിയിലെത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചര്‍ച്ചകളും തീരുമാനവും പിന്നീടുണ്ടാവും. പത്രങ്ങള്‍ യുക്തിക്കും അറിവിനും അനുസരിച്ച് എഴുതുന്നത് മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെയാവില്ല. പത്രവാര്‍ത്തകള്‍ പരിഗണിക്കുന്നതിനൊപ്പം കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കൂടിയാണ് ഇപ്പോഴെത്തിയത്_ഇത്രമാത്രം പറഞ്ഞ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.
ഉച്ച തിരിഞ്ഞ് മുന്നരയോടെയാണ് വി. എസ്സിന്റെ പൊന്മുടി സന്ദര്‍ശനം തുടങ്ങിയത്. മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെങ്കിലും പത്രലേഖകരുടെ വന്‍ സംഘം തന്നെ മുഖ്യമന്ത്രിയെ കാത്തുനിന്നിരുന്നു. കുളച്ചിക്കരയ്ക്ക് താഴെ പകുതി പണിതീര്‍ത്ത ഹെലിപ്പാഡ് കാണാനാണ് അദ്ദേഹം ആദ്യമെത്തിയത്. മന്ത്രിമാരായ കെ. പി. രാജേന്ദ്രന്‍, എം. എ. ബേബി, എം.വിജയകുമാര്‍ തുടങ്ങിയവരും കൂടി ഉള്‍പ്പെട്ട സംഘത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസും വി. എസ്. എസ്. സി. ഡയറക്ടര്‍ ഡോ. ബി. എന്‍. സുരേഷും ചേര്‍ന്ന് സ്വീകരിച്ചു.
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെലിപ്പാഡ് പണിതതെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ഏത് പ്രതികൂല കാലാവസ്ഥയിലും കോപ്റ്റര്‍ ഇറക്കാനാവുമെന്ന വ്യോമസേനയുടെ അഭിപ്രായം മാനിച്ചാണ് അവിടെ ഹെലിപ്പാഡ് തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് ഐ.എസ്. ആര്‍. ഒ. അധികൃതര്‍ വിശദീകരിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദര്‍ശനവേളയില്‍ ഉപയോഗിച്ച ഹെലിപ്പാഡ് പൊന്മുടി അപ്പര്‍ സാനിറ്റോറിയം എന്നറിയപ്പെടുന്ന പൊന്മുടി സീറോയിലുണ്ടെന്ന് മന്ത്രി വിജയകുമാര്‍ അപ്പോള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും അങ്ങോട്ടു നീങ്ങി. അപ്പര്‍സാനിറ്റോറിയത്തിലെ ഹെലിപ്പാഡ് കണ്ടുവെങ്കിലും ഐ. എസ്. ആര്‍. ഒ. അധികൃതര്‍ അഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല.
താഴെ പനയപൊന്മുടിയിലുള്ള ഇന്‍വര്‍കോഡ് എസ്റ്റേറ്റിനെക്കുറിച്ചും വിജയകുമാര്‍ മുഖ്യമന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. ഇവിടെയുള്ള 75 ഏക്കറോളം അടുത്തിടെ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്ന വിതുര അടിപ്പറമ്പ് ജഴ്സി ഫാമിലാണ് വി. എസ്സും സംഘവും ഒടുവിലെത്തിയത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 450 ഏക്കറോളം സ്ഥലമാണ് ഇവിടെയുള്ളത്. ഇതില്‍ 100 ഏക്കര്‍ മൃഗസംരക്ഷണ വകുപ്പിന് വിട്ടുകൊടുത്തതൊഴിച്ചാല്‍ ബാക്കി സ്ഥലം മുഴുവന്‍ വെറുതെ കിടക്കുകയാണ്. എന്നാല്‍ ബഹിരാകാശ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന മേഖലയിലുള്ള ഭൂമിയാണ് ആവശ്യമെന്ന് വി. എസ്. എസ്. സി. കണ്‍ട്രോളര്‍ കെ. എം. നായര്‍ അവിടെവെച്ച് അഭിപ്രായപ്പെട്ടു. ജേഴ്സിഫാമിനോട് അനുബന്ധിച്ചുള്ള സ്ഥലത്തില്‍ താല്പര്യമില്ലെന്ന ഐ. എസ്. ആര്‍. ഒ യുടെ അനൌദ്യോഗിക അഭിപ്രായ പ്രകടനമായി ഫലത്തില്‍ അത് മാറി. സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ചരയോടെ മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് മടങ്ങി.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍. പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്‍. അയ്യപ്പന്‍, ആര്‍. ഡി. ഒ. എസ്. ബാഹുലേയന്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

മോഷണക്കുറ്റമാരോപിച്ച്‌ ഗര്‍ഭിണിയെ നടുറോഡില്‍ വിവസ്ത്രയാക്കി മര്‍ദിച്ചു

എടപ്പാള്‍: കുഞ്ഞിന്റെ സ്വര്‍ണ്ണപ്പാദസരം കാണാതായ സംഭവത്തെത്തുടര്‍ന്ന്‌ ഗര്‍ഭിണിയടക്കമുള്ള രണ്ടു നാടോടിസ്ത്രീകളെ ജനം ആക്രമിച്ചു. ഉടുവസ്ത്രങ്ങള്‍ വലിച്ചുപറിച്ച്‌ മുക്കാല്‍ മണിക്കൂറോളം നടുറോഡിലിട്ടുമര്‍ദിച്ച സ്ത്രീകളെ പിന്നീട്‌ പോലീസെത്തി മോചിപ്പിച്ച്‌ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക്‌ രണ്ടുമണിക്ക്‌ എടപ്പാള്‍ അങ്ങാടിയില്‍ വെച്ചാണ്‌ സംഭവം. ചേകന്നൂരില്‍ നിന്ന്‌ എടപ്പാളിലെ ഫാന്‍സി കടയിലെത്തിയ വീട്ടമ്മയുടെ കൈക്കുഞ്ഞിന്റെ പാദസരം തിരക്കില്‍ നഷ്ടപ്പെട്ടിരുന്നു. കടക്കാരും മറ്റുംചേര്‍ന്ന്‌ തിരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ കടയുടെ മുന്നില്‍ രണ്ടു നാടോടിസ്ത്രീകളെയും മൂന്നുകുട്ടികളെയും കണ്ടത്‌. ആഭരണമോഷണം തൊഴിലാക്കിയ നാടോടിസ്ത്രീകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവരെ പിടികൂടി ചോദ്യംചെയ്തെങ്കിലും കുറ്റംസമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന്‌ ജനക്കൂട്ടം ഇവരെ മര്‍ദിക്കുകയായിരുന്നു.

സാരിയും പാവാടയും അഴിച്ചശേഷംറോഡരികിലൂടെ ഇവരെ വലിച്ചിഴച്ചു. അമ്മയെ മര്‍ദിക്കുന്നത്‌ കണ്ട്‌ കുട്ടികള്‍ നിലവിളിയോടെ അക്രമികളുടെ കാലില്‍ വീണുകരയുകയായിരുന്നു. ദേഹമാസകലം പരിശോധിച്ചിട്ടും ആഭരണം കിട്ടാതായിട്ടും മര്‍ദനം തുടര്‍ന്നു. 2.45 ഓടെയാണ്‌ ചങ്ങരംകുളം പോലീസെത്തി ഇവരെ മോചിപ്പിച്ചത്‌. തുടര്‍ന്ന്‌ പരാതിക്കാരിയായ സ്ത്രീയെയും കൂട്ടി പോലീസ്സ്റ്റേഷനിലെത്തിച്ചു. നാടോടി സ്ത്രീകളെ വനിതാപോലീസിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചെങ്കിലും ആഭരണം കണ്ടെത്താനായില്ല. പിന്നീട്‌ പോലീസ്‌ ഇവരെ ആസ്പത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി വിട്ടയച്ചു.

സംഭവത്തെക്കുറിച്ചന്വേഷിച്ച്‌ നടപടിയെടുക്കുമെന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ പി.വിജയന്‍ അറിയിച്ചു. തിരൂര്‍ ഡിവൈ.എസ്‌.പി എം.കെ. പുഷ്കരന്റെയും പൊന്നാനി സി.ഐ പി.വിക്രമന്റെയും നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌. കടയിലെ നാലുജീവനക്കാരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

it is not only a case of edappal
through out keral this is happening...
mob is attacking tamil ladies (nanodiaklor whatever)
as sexual attack or a form of rape

any one of from this group can undress or beat any MLA or minister or MP who had stolen a big money of theirs?
let's think malppuram mafia kunjalikutti or his wife

please write or do anything against this shame