Wednesday, October 24, 2007

'വിശുദ്ധ നുണയെ വിചാരണ ചെയ്യുക' 'വിശുദ്ധനുണ'യ്ക്ക് താക്കീതായി യുവജന മഹാസംഗമം

'വിശുദ്ധ നുണയെ വിചാരണ ചെയ്യുക' 'വിശുദ്ധനുണ'യ്ക്ക് താക്കീതായി യുവജന മഹാസംഗമം.
തിരുവമ്പാടി: മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്ന ഗൂഢനീക്കത്തില്‍ പ്രതിഷേധമുയര്‍ത്തിയും പൌരോഹിത്യത്തിന്റെ രാഷ്ട്രീയ അജണ്ട തുറന്നുകാട്ടിയും യുവജനമഹാസംഗമം. മതത്തിന്റെ മറവില്‍ നടത്തുന്ന രാഷ്ട്രീയ അപവാദ പ്രചാരണത്തിന് താക്കീതുനല്‍കിയും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു യുവജനകൂട്ടായ്മ. 'വിശുദ്ധ നുണയെ വിചാരണ ചെയ്യുക' എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവമ്പാടിയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ പങ്കാളികളായി.
മതസ്വാതന്ത്യ്രത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും ജീവന്‍ നല്‍കി പൊരുതുമെന്ന് പ്രഖ്യാപിച്ച യുവജനങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷപ്രചാരണം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവ്കൂടിയായിരുന്ന കമ്യൂണിസ്റ്റ് വിപ്ളവകാരി മത്തായി ചാക്കോയ്ക്കെതിരായി ചില പുരോഹിതര്‍ നടത്തിയ നുണപ്രചാരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവമ്പാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യുവജനമഹാസംഗമം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കമ്യൂണിസത്തിന് അന്ത്യകൂദാശ ഒരുക്കാന്‍ മോഹിക്കുന്നവര്‍ കമ്യൂണിസം തകര്‍ന്നാല്‍ കേരളത്തിന്റെ നില എന്താകുമെന്ന് ഓര്‍ക്കണമെന്ന് ജയരാജന്‍ പറഞ്ഞു. സാമ്രാജ്യത്വം നീണാള്‍ വാഴണമെന്ന് ആഗ്രഹിക്കുന്ന പുരോഹിതര്‍ അതിന്റെ ദല്ലാളുമാരാണ്. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ള ഒരു പുരോഹിതനും ഇങ്ങിനെ പറയാനാകില്ല. സിപിഐ എമ്മിനെ അധിക്ഷേപിക്കുന്ന വൈദികരോട് ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല എന്ന ക്രിസ്തുവചനമേ പറയാനുള്ളു. മത്തായിചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചെന്ന് പ്രസംഗിച്ച വൈദികന്‍ നുണ ആവര്‍ത്തിക്കാതെ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ കെ മുഹമ്മദ് അധ്യക്ഷനായിരുന്നു. ഫാദര്‍ തോമസ് ജോണ്‍, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ്, സെക്രട്ടറി ടി വി രാജേഷ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, മുന്‍ സംസ്ഥാന സെക്രട്ടറി ജയിംസ് മാത്യു, സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍, ജോര്‍ജ് എം തോമസ് എം എല്‍ എ, എ പ്രദീപ്കുമാര്‍ എംഎല്‍എ, വയനാട് ജില്ലാസെക്രട്ടറി എം മധു എന്നിവര്‍ സംസാരിച്ചു.

5 comments:

ജനശക്തി ന്യൂസ്‌ said...

'വിശുദ്ധ നുണയെ വിചാരണ ചെയ്യുക' 'വിശുദ്ധനുണ'യ്ക്ക് താക്കീതായി യുവജന മഹാസംഗമം.

തിരുവമ്പാടി: മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്ന ഗൂഢനീക്കത്തില്‍ പ്രതിഷേധമുയര്‍ത്തിയും പൌരോഹിത്യത്തിന്റെ രാഷ്ട്രീയ അജണ്ട തുറന്നുകാട്ടിയും യുവജനമഹാസംഗമം. മതത്തിന്റെ മറവില്‍ നടത്തുന്ന രാഷ്ട്രീയ അപവാദ പ്രചാരണത്തിന് താക്കീതുനല്‍കിയും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു യുവജനകൂട്ടായ്മ. 'വിശുദ്ധ നുണയെ വിചാരണ ചെയ്യുക' എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവമ്പാടിയില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് യുവതീ-യുവാക്കള്‍ പങ്കാളികളായി.
മതസ്വാതന്ത്യ്രത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും ജീവന്‍ നല്‍കി പൊരുതുമെന്ന് പ്രഖ്യാപിച്ച യുവജനങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷപ്രചാരണം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവ്കൂടിയായിരുന്ന കമ്യൂണിസ്റ്റ് വിപ്ളവകാരി മത്തായി ചാക്കോയ്ക്കെതിരായി ചില പുരോഹിതര്‍ നടത്തിയ നുണപ്രചാരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവമ്പാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യുവജനമഹാസംഗമം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കമ്യൂണിസത്തിന് അന്ത്യകൂദാശ ഒരുക്കാന്‍ മോഹിക്കുന്നവര്‍ കമ്യൂണിസം തകര്‍ന്നാല്‍ കേരളത്തിന്റെ നില എന്താകുമെന്ന് ഓര്‍ക്കണമെന്ന് ജയരാജന്‍ പറഞ്ഞു. സാമ്രാജ്യത്വം നീണാള്‍ വാഴണമെന്ന് ആഗ്രഹിക്കുന്ന പുരോഹിതര്‍ അതിന്റെ ദല്ലാളുമാരാണ്. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ള ഒരു പുരോഹിതനും ഇങ്ങിനെ പറയാനാകില്ല. സിപിഐ എമ്മിനെ അധിക്ഷേപിക്കുന്ന വൈദികരോട് ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല എന്ന ക്രിസ്തുവചനമേ പറയാനുള്ളു. മത്തായിചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചെന്ന് പ്രസംഗിച്ച വൈദികന്‍ നുണ ആവര്‍ത്തിക്കാതെ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Anonymous said...

എത്ര ചിക്കന്‍ ബിരിയാണിയും ഗാന്ധിപടവും പൊട്ടീച്ചൂ പാര്‍ട്ടി വകയില്‍? ഇടക്കിടെ ഇങ്ങനെ യുവജന സംഗമങ്ങള്‍ നടത്തു നന്നതു വളരെ നല്ലതാണ്. തൊഴിലിലാത്ത കേരളീയ യുവജനങ്ങള്‍ക്കു ഇതു ഒരു അനുഗ്രഹമാണ്... ഒരു തൊഴിലായി കൊണ്ടുനടക്കുകയും ആവാം.

ഇതിനു കുറച്ചു ദിവസവും മുമ്പും ഒരു സമ്മേളനം നടന്നിരുന്നു...അതിന്റെ പടം താങ്ങളുടെ ശ്രദ്ധയില്‍ പെട്ടോ ആവോ? ആഹ്... ആ റാലിക്കു പോയിട്ട് എന്തു മെച്ചം അല്ലേ? ഒരു പിണ്ണാക്കും കൈമടക്കായി കിട്ടീല്ല :-(

Anonymous said...

ഒരു നേരത്തെ അന്നത്തിന്ന് വകയില്ലാത്ത വിശ്വാസികളുടെ മക്കളുടെ കയ്യില്‍ നിന്ന് പോലും വന്‍ തുക ഫീസും ക്യപ്പിറ്റേഷന്‍ ഫീസും വാങ്ങി സ്വാശ്രയകോളേജ്‌ നടത്തി കൊള്ളലാഭം കൊയ്യുന്നവര്‍ അതുകൂടാതെ കമ്മ്യുണിസ്റ്റ്‌ വിരുദ്ധപ്രചരണത്തിന്ന് അമേരിക്കയുടെ കയ്യില്‍ നിന്ന് കോടിക്കണക്കിന്ന് ഡോളര്‍ കൈപ്പറ്റി തിന്ന് കൊഴുത്ത്‌ കുടിച്ച്‌ കൂത്താടി നടക്കുന്ന ഇടയന്മാരും കുഞ്ഞാടുകളും ആ പൊളപ്പ്‌ പള്ളിക്കുള്ളില്‍ മാത്രം മതി,പുറത്തിറങ്ങി വേണ്ടാതീനം കാണിച്ചാല്‍ കളിമാറും... ഇത്‌ സ്ഥലം വേറെയാണ്‍......

മോഹന്‍ , തിരുവമ്പാടി

Anonymous said...

"കമ്മ്യുണിസ്റ്റ്‌ വിരുദ്ധപ്രചരണത്തിന്ന് അമേരിക്കയുടെ കയ്യില്‍ നിന്ന് കോടിക്കണക്കിന്ന് ഡോളര്‍ കൈപ്പറ്റി ".

കണ്ണടച്ചു ഇരുട്ടാക്കരുതു മോഹന്‍ ! എന്തടിസ്ഥാനത്തില്ലണു തങ്ങള്‍ ഇതു പറഞ്ഞതെന്നു അറിഞ്ഞാല്‍ കൊള്ളാം ! ചുമ്മാ തള്ളല്ലേ :-(

ഞാനറിയുന്ന കുറച്ചു സഖാക്കള്‍ ഈ പറയുന്ന അമേരിക്കന്‍ company കള്‍ക്കു വേണ്ടി പണിയെടുക്കുന്നവരാണ്. പഴയ സഖാവു മുഖ്യനും ഇടക്കിടെ ഈ പറയുന്ന അമേരിക്ക കേറിയിരങ്ങുന്നതു കണ്ടതാണ്‍. എന്നിട്ടും അമേരിക്കന്‍ വിരോധം. താങ്ങള്‍ intel pentium computer ഉം microsoft windows ഉം ഉപയോഗിക്കാന്‍ പാടിലാത്തതല്ലേ? HCL computer ഉപയോഗിച്ചു വളരൂ സഖാവേ! എന്നിട്ടു മതി അമേരിക്കന്‍ വിരോധം

hari abraham said...

sajan you are right,