Wednesday, October 03, 2007

ഐക്യരാഷ്ട്ര സംഘടന ആദരിക്കുന്നത് മന്‍മോഹന്‍സിങ്ങിനെ_ചെറിയാന്‍ ഫിലിപ്പ്

ഐക്യരാഷ്ട്ര സംഘടന ആദരിക്കുന്നത് മന്‍മോഹന്‍സിങ്ങിനെ_ചെറിയാന്‍ ഫിലിപ്പ്

ചെന്നൈ: മഹാത്മാഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി പ്രഖ്യാപിച്ചതിലൂടെ ഗാന്ധിജിയുടെ മൂല്യങ്ങള്‍ അംഗീകരിക്കുകയല്ല മറിച്ച് അമേരിക്കയുടെ ദാസ്യവൃത്തി ചെയ്യുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ ആദരിക്കുകയാണ് ചെയ്തതെന്ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്.
ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ അംഗീകരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഐക്യരാഷ്ട്രസഭയ്ക്ക് ആദരിക്കാമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഗാന്ധിദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഹിംസാ സിദ്ധാന്തത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജി കൊല്ലപ്പെട്ടിട്ട് 60 വര്‍ഷം തികയാറാകുന്നു. പൂര്‍ണമായും അമേരിക്കയുടെ കൈപ്പിടിയിലൊതുങ്ങിയ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചെയ്യുന്ന ദാസ്യവൃത്തിക്കുള്ള അംഗീകാരമാണെന്നതില്‍ സംശയമില്ല.
മഹാത്മജിയെ കേരളത്തിലും മറ്റെല്ലായിടങ്ങളും ബിംബവല്‍ക്കരിച്ചിരിക്കയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് മഹാത്മജിയുടെ പ്രതിമകള്‍ കഴുകി വൃത്തിയാക്കുന്നത്. മാറിയ സാഹചര്യത്തില്‍ ഖദര്‍പോലും കാപട്യത്തിന്റെ ചിഹ്നമായി മാറിയിരിക്കയാണ്. ഗാന്ധിജിയുടെ കാലത്ത് ഖാദി ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് ഖദര്‍ അണിയുന്നത് സ്വയം നേതാവാകാന്‍ വേണ്ടിയാണ്. രാഷ്ട്രീയ നേതാക്കള്‍ മൃതമായ ആദര്‍ശത്തിന്റെ ശവകച്ചയാക്കി ഖദറിനെ മാറ്റിയിരിക്കുന്നു. തിരുപ്പൂരിലും തിരുന്നല്‍വേലിയിലും ഉത്പാദിപ്പിക്കുന്ന വ്യാജഖാദിയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഈ വ്യാജ ഖാദിക്കും കേരള സര്‍ക്കാര്‍ 25 ശതമാനം വില കിഴിവ് നല്‍കും_ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.പി.കെ.എന്‍. പണിക്കര്‍ ഗാന്ധി സ്മരണ നടത്തി. ഗാന്ധിദര്‍ശന്‍ പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എന്‍.ശ്രീകുമാര്‍ സ്വാഗതവും കണ്‍വീനര്‍ കെ.പി.സണ്ണി നന്ദിയും പറഞ്ഞു. സാരഥി ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.
തീന്‍മൂര്‍ത്തിയില്‍ മലയാള ഭാഷാപഠനകേന്ദ്രം ശാഖ തുടങ്ങി ന്യൂഡല്‍ഹി:തീന്‍മൂര്‍ത്തിയിലെ മലയാളി പോലീസുകാരുടെ കൂട്ടായ്മയായ 'സംഗീത വെല്‍ഫെയര്‍ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിലുള്ള മലയാള ഭാഷാപഠനകേന്ദ്രം ശാഖ തീന്‍മൂര്‍ത്തി പോലീസ് കോമ്പൌണ്ടില്‍ ആരംഭിച്ചു. ഈ ശാഖയുടെ അധ്യക്ഷന്‍ ഉദയന്‍ പിണറായിയും കണ്‍വീനര്‍ വി.വി.വിശ്വനാഥനും ആണ്. 35 ഓളം കുട്ടികള്‍ ഈ പഠനകേന്ദ്രത്തിലുണ്ട്. എല്ലാ ഞായറാഴ്ചയും മൂന്നു മണിക്കാണ് ക്ലാസ്.
ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ചടങ്ങില്‍ മലയാള ഭാഷാപഠനകേന്ദ്രത്തിന്റെ മധ്യമേഖലാ കോ_ഓര്‍ഡിനേറ്റര്‍ ടി.പി.ശശിധരന്‍ ശാഖ ഉദ്ഘാടനം ചെയ്തു. പവിത്രന്‍ കൊയിലാണ്ടി സംസാരിച്ചു. കുട്ടികളുടെ കലാകായികമേളയും പുസ്തകവിതരണവും നടന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

ഐക്യരാഷ്ട്ര സംഘടന ആദരിക്കുന്നത് മന്‍മോഹന്‍സിങ്ങിനെ_ചെറിയാന്‍ ഫിലിപ്പ്
ചെന്നൈ: മഹാത്മാഗാന്ധിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാദിനമായി പ്രഖ്യാപിച്ചതിലൂടെ ഗാന്ധിജിയുടെ മൂല്യങ്ങള്‍ അംഗീകരിക്കുകയല്ല മറിച്ച് അമേരിക്കയുടെ ദാസ്യവൃത്തി ചെയ്യുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനെ ആദരിക്കുകയാണ് ചെയ്തതെന്ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്.

ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ അംഗീകരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഐക്യരാഷ്ട്രസഭയ്ക്ക് ആദരിക്കാമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഗാന്ധിദര്‍ശന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഹിംസാ സിദ്ധാന്തത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മജി കൊല്ലപ്പെട്ടിട്ട് 60 വര്‍ഷം തികയാറാകുന്നു. പൂര്‍ണമായും അമേരിക്കയുടെ കൈപ്പിടിയിലൊതുങ്ങിയ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ചെയ്യുന്ന ദാസ്യവൃത്തിക്കുള്ള അംഗീകാരമാണെന്നതില്‍ സംശയമില്ല.

മഹാത്മജിയെ കേരളത്തിലും മറ്റെല്ലായിടങ്ങളും ബിംബവല്‍ക്കരിച്ചിരിക്കയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് മഹാത്മജിയുടെ പ്രതിമകള്‍ കഴുകി വൃത്തിയാക്കുന്നത്. മാറിയ സാഹചര്യത്തില്‍ ഖദര്‍പോലും കാപട്യത്തിന്റെ ചിഹ്നമായി മാറിയിരിക്കയാണ്. ഗാന്ധിജിയുടെ കാലത്ത് ഖാദി ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് ഖദര്‍ അണിയുന്നത് സ്വയം നേതാവാകാന്‍ വേണ്ടിയാണ്. രാഷ്ട്രീയ നേതാക്കള്‍ മൃതമായ ആദര്‍ശത്തിന്റെ ശവകച്ചയാക്കി ഖദറിനെ മാറ്റിയിരിക്കുന്നു. തിരുപ്പൂരിലും തിരുന്നല്‍വേലിയിലും ഉത്പാദിപ്പിക്കുന്ന വ്യാജഖാദിയാണ് കേരളത്തില്‍ ലഭിക്കുന്നത്. ഈ വ്യാജ ഖാദിക്കും കേരള സര്‍ക്കാര്‍ 25 ശതമാനം വില കിഴിവ് നല്‍കും_ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
പി.കെ.എന്‍. പണിക്കര്‍ ഗാന്ധി സ്മരണ നടത്തി. ഗാന്ധിദര്‍ശന്‍ പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.എന്‍.ശ്രീകുമാര്‍ സ്വാഗതവും കണ്‍വീനര്‍ കെ.പി.സണ്ണി നന്ദിയും പറഞ്ഞു. സാരഥി ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ അക്കാദമി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.

തീന്‍മൂര്‍ത്തിയില്‍ മലയാള ഭാഷാപഠനകേന്ദ്രം ശാഖ തുടങ്ങി
ന്യൂഡല്‍ഹി:തീന്‍മൂര്‍ത്തിയിലെ മലയാളി പോലീസുകാരുടെ കൂട്ടായ്മയായ 'സംഗീത വെല്‍ഫെയര്‍ സൊസൈറ്റി'യുടെ ആഭിമുഖ്യത്തിലുള്ള മലയാള ഭാഷാപഠനകേന്ദ്രം ശാഖ തീന്‍മൂര്‍ത്തി പോലീസ് കോമ്പൌണ്ടില്‍ ആരംഭിച്ചു. ഈ ശാഖയുടെ അധ്യക്ഷന്‍ ഉദയന്‍ പിണറായിയും കണ്‍വീനര്‍ വി.വി.വിശ്വനാഥനും ആണ്. 35 ഓളം കുട്ടികള്‍ ഈ പഠനകേന്ദ്രത്തിലുണ്ട്. എല്ലാ ഞായറാഴ്ചയും മൂന്നു മണിക്കാണ് ക്ലാസ്.