Monday, October 22, 2007

കരിപ്പൂരില്‍ വിമാനം വൈകുന്നത് നിത്യസംഭവമാകുന്നു. പ്രതിഷേധിച്ച യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു.

കരിപ്പൂരില്‍ വിമാനം വൈകിയതിനെതിരെ പ്രതിഷേധിച്ച യാത്രക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു.
ഇന്നലെ വൈകീട്ട് സെക്യൂരിറ്റി ലോഞ്ചിലാണ് സംഭവം. പരിക്കേറ്റ ബഹറൈന്‍ യാത്രക്കാരനായ ജഅ്ഫറിന് എയര്‍പോര്‍ട്ട് മെഡിക്കല്‍ വിഭാഗം ചികില്‍സ നല്‍കി.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ദോഹ^ബഹ്റൈന്‍ വിമാനം വൈകിയതിനെതിരെ സെക്യൂരിറ്റി ഹാളില്‍ പ്രതിഷേധമുയര്‍ത്തിയ യാത്രക്കാരെ സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനാംഗങ്ങള്‍ തല്ലിയൊതുക്കുകയായിരുന്നു. വിമാനങ്ങള്‍ ഇന്നലെയും മണിക്കൂറുകള്‍ വൈകി.
ഐ.സി 997 ദോഹ^ബഹ്റൈന്‍ വിമാനം അനിശ്ചിതമായി വൈകിയതിനെതുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. പുറപ്പെടാനിരുന്ന കിംഗ്ഫിഷര്‍ വിമാന യാത്രക്കാരെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നതിനിടെയായിരുന്നു മര്‍ദനം. വിമാനകമ്പനികള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചു.
മര്‍ദനമേറ്റവര്‍ സുരക്ഷാ ലോഞ്ചിനുള്ളിലായതിനാല്‍ പുറത്തെത്തി പരാതി നല്‍കാനായില്ല. ജഅ്ഫറിനെയടക്കം ആരെയും വിമാനത്താവളത്തിന് പുറത്തേക്ക് വിട്ടിട്ടില്ല്ല. വിമാന സര്‍വീസ് താറുമാറായത് ഇന്നലെയും കടുത്ത പ്രതിഷേധ രംഗങ്ങള്‍ സൃഷ്ടിച്ചു. യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം അതിരുവിട്ടു.
ഇന്നലത്തെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഷാര്‍ജ, എയര്‍ ഇന്ത്യയുടെ കുവൈത്ത്, എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ, ദുബൈ വിമാനങ്ങള്‍ റദ്ദാക്കി. ശനിയാഴ്ച താളംതെറ്റിയ സര്‍വീസുകള്‍ പഴയപടി ആകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് സൂചന. ഇന്നലെ രാവിലെയെത്തേണ്ട വിമാനങ്ങളൊന്നും വന്നില്ല. തുടര്‍ന്ന് ഗള്‍ഫിലേക്ക് പുറപ്പെടേണ്ട വിമാനങ്ങളും മുടങ്ങി. രാത്രി വൈകിയും സര്‍വീസുകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. വൈകീട്ട് ആരംഭിച്ച മഴ വിമാനങ്ങളുടെ ലാന്റിംഗിന് തടസ്സമാകുന്നുമുണ്ട്. രാത്രിയെത്തിയ ചില വിമാനങ്ങള്‍ ഇതുകാരണം മടക്കിവിട്ടു.
പ്രതിഷേധിച്ച യാത്രക്കാരെ സുരക്ഷാസേന നേരിട്ട രീതി വിവാദമായിട്ടുണ്ട്. തൊഴിലവസരം നഷ്ടപ്പെടുന്ന നിരവധി പേര്‍ ദോഹ^ബഹ്റൈന്‍ വിമാനത്തില്‍ പോകാനുണ്ടായിരുന്നു. ഉച്ചക്ക് 3.10ന് പോകേണ്ട വിമാനം കേടാണെന്നും പുറപ്പെടാന്‍ വൈകുമെന്നും 2.10ന് അറിയിപ്പ് വന്നു. വികാരവിക്ഷോഭത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയവരെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

കരിപ്പൂരില്‍ വിമാനം വൈകുന്നത് നിത്യസംഭവമാകുന്നു.
പ്രതിഷേധിച്ച യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു.