Monday, October 08, 2007

ഇന്ത്യ_യു.എസ്. ആണവക്കരാറിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമുണ്ടാക്കുകയാണെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു

ഇന്ത്യ_യു.എസ്. ആണവക്കരാറിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമുണ്ടാക്കുകയാണെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു.


ന്യൂഡല്‍ഹി: ഇന്ത്യ_യു.എസ്. ആണവക്കരാറിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമുണ്ടാക്കുകയാണെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. ആണവക്കരാര്‍ വിഷയത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് മാനസികമായി തയ്യാറെടുത്തുകഴിഞ്ഞെന്നുമുള്ള സൂചനകളടങ്ങിയ പ്രസംഗമാണ് സോണിയ ഹരിയാണയിലെ ജജ്ജാറിലെ ഒരു ചടങ്ങില്‍ ഞായറാഴ്ച നടത്തിയത്. അതോടെ, യു.പി.എ. സര്‍ക്കാര്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന അഭ്യൂഹം തലസ്ഥാനത്ത് ശക്തമായി.
ഇടതുപാര്‍ട്ടികളെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു സോണിയയുടെ വിമര്‍ശനം. ''ചില കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനാണ് നോക്കുന്നത്. അത്തരക്കാര്‍ കോണ്‍ഗ്രസ്സിന്റെ മാത്രം ശത്രുക്കളല്ല; സമാധാനത്തിന്റെയും വികസനത്തിന്റെയും ശത്രുക്കളാണ്. അവര്‍ക്ക് നാം തക്ക മറുപടി നല്‍കണം'' _സോണിയ ആഞ്ഞടിച്ചു. രാജ്യപുരോഗതി നിലനിര്‍ത്തണമെങ്കില്‍ ഊര്‍ജോദ്പാദനത്തില്‍ വേഗമാര്‍ജിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

3 comments:

ജനശക്തി ന്യൂസ്‌ said...

ഇന്ത്യ_യു.എസ്. ആണവക്കരാറിനെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതമുണ്ടാക്കുകയാണെന്ന് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. ആണവക്കരാര്‍ വിഷയത്തില്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്നും ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് മാനസികമായി തയ്യാറെടുത്തുകഴിഞ്ഞെന്നുമുള്ള സൂചനകളടങ്ങിയ പ്രസംഗമാണ് സോണിയ ഹരിയാണയിലെ ജജ്ജാറിലെ ഒരു ചടങ്ങില്‍ ഞായറാഴ്ച നടത്തിയത്. അതോടെ, യു.പി.എ. സര്‍ക്കാര്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന അഭ്യൂഹം തലസ്ഥാനത്ത് ശക്തമായി.

ഇടതുപാര്‍ട്ടികളെ പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു സോണിയയുടെ വിമര്‍ശനം. ''ചില കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാനാണ് നോക്കുന്നത്. അത്തരക്കാര്‍ കോണ്‍ഗ്രസ്സിന്റെ മാത്രം ശത്രുക്കളല്ല; സമാധാനത്തിന്റെയും വികസനത്തിന്റെയും ശത്രുക്കളാണ്. അവര്‍ക്ക് നാം തക്ക മറുപടി നല്‍കണം'' _സോണിയ ആഞ്ഞടിച്ചു. രാജ്യപുരോഗതി നിലനിര്‍ത്തണമെങ്കില്‍ ഊര്‍ജോദ്പാദനത്തില്‍ വേഗമാര്‍ജിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ജനശക്തി ന്യൂസ്‌ said...

അമേരിക്കയുടേ അടിമകളാകുകയും അവരുടെ ആജ്ഞകള്‍ക്കനുസരിച്ച് ആടുകയും ചെയ്യുന്നതാണു രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടതെന്ന യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ ന്യായം ബാലിശമാണു.

Unknown said...

അമേരിക്കയുടെ അടിമകളാകുകയും അവരുടെ ആജ്ഞകള്‍ക്കനുസരിച്ച് ആടുകയും ചെയ്യുന്നതാണു ആണവക്കരാര്‍ എന്ന് ആരാ പറഞ്ഞത് ? വാക്കുകള്‍ എത്ര നിര്‍ലോഭമായി ഉപയോഗിക്കുവാന്‍ കഴിയുന്നു അല്ലേ ? 2004 ല്‍ ചൈന അമേരിക്കയുമായി ഇത്തരം ഒരു കരാറില്‍ ഏര്‍പ്പെട്ടുവല്ലോ , അത് അമേരിക്ക ചൈനയുടെ അടിമയാകലും ചൈനയുടെ ആജ്ഞകള്‍ക്കനുസരിച്ച് അമേരിക്ക ആടലുമാണ് അല്ലേ ? ഇത്തരം കുരുട്ടു വാദങ്ങള്‍ കൊണ്ടൊന്നും കമ്മ്യൂണിസം രക്ഷപ്പെടാന്‍ പോകുന്നില്ല . യാഥാര്‍ത്ഥ്യ ബോധം നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്നുമില്ല .