Tuesday, October 16, 2007

യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് വിശ്വാസികളിലേക്കെത്തിക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്ന് . പിണറായി വിജയന്‍

യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് വിശ്വാസികളിലേക്കെത്തിക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്ന് .പിണറായി വിജയന്‍

തിരുവനന്തപുരം: യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട് വിശ്വാസികളിലേക്കെത്തിക്കാനാണ് താമരശേരി ബിഷപ്പ് പോള്‍ ചിറ്റിലപ്പിള്ളി ശ്രമിച്ചതെന്ന് പിണറായി വിജയന്‍. വിവാദപ്രസ്താവനയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
യുഡിഎഫിന് നഷ്ടമായ വോട്ടുബാങ്ക് തിരിച്ചുപിടിക്കാനാണ് ബിഷപ്പിന്റെ ശ്രമമെന്നും ബിഷപ്പ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും പിണറായി പറഞ്ഞു. ബിഷപ്പ് പറഞ്ഞതു കൊണ്ട് കള്ളം വിശുദ്ധ കള്ളമാകുന്നില്ല. നികൃഷ്ടമായ കാര്യം ചെയ്താല്‍ നികൃഷ്ടമെന്നേ പറയാന്‍ പറ്റൂ. കമ്മ്യൂണിസ്റ്റ്കാരനായി ജീവിക്കാന്‍ അന്ത്യനിമിഷം വരെ പൊരുതിയ സഖാവാണ് മത്തായി ചാക്കോ. അന്തരിച്ച സഖാവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശ്രേഷ്ഠമായ കാര്യമല്ല. ന്യൂനപക്ഷ സംരക്ഷണത്തിനായി ജീവന്‍ കൊടുത്തും പോരാടുന്നവരാണ് കമ്മ്യൂണിസ്റുകാര്‍. മതവിരുദ്ധ പ്രസംഗം എന്നു പറഞ്ഞ് കമ്മ്യൂണിസ്റുകാരെ മതവിരുദ്ധരാക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്.- പിണറായി വിജയന്‍ പറഞ്ഞു.
സ്വബോധത്തോടെ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതെന്നും മതവിരുദ്ധ പ്രസ്താവന നടത്തേണ്ട യാതൊരു കാര്യവും തനിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.

ബിഷപ്പ് കള്ളം പറഞ്ഞാല്‍ വിശുദ്ധകള്ളമാകില്ല

ബിഷപ്പ് കള്ളം പറഞ്ഞാല്‍ അത് വിശുദ്ധകള്ളമാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മത്തായി ചാക്കോയുടെ അന്ത്യകൂദാശയുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.
പറഞ്ഞ ഭാഷയാണ് ഇപ്പോള്‍ പ്രശ്നം. നികൃഷ്ട കാര്യം പറഞ്ഞാല്‍ നികൃഷ്ടം എന്നല്ലാതെ എന്താണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു. പറഞ്ഞതൊന്നും മതവിരുദ്ധമല്ലെന്ന് പിണറായി ആവര്‍ത്തിച്ചു. ബിഷപ്പിന്റെ വിശദീകരണം പരസ് പരവിരുദ്ധമാണെന്നു പറഞ്ഞ പിണറായി അദ്ദേഹം രണ്ട് തവണ നിലപാട് മാറ്റിയെന്ന് ആരോപിച്ചു. വിശ്വാസത്തോടുള്ള പ്രേമം കൊണ്ടല്ല മറിച്ച് രാഷ്ട്രീയമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തെ അതിന്റെ വഴിക്കു വിടുക എന്നാണ് മതപുരോഹിതന്‍മാരോട് പറയാനുള്ളത്. വിശ്വാസം കലര്‍ത്തി സമൂഹത്തെ കലുഷിതമാക്കരുത്. പാര്‍ട്ടിയില്‍ മതവിശ്വാസികളുണ്ട്. നിരവധി വിശ്വാസികള്‍ പാര്‍ട്ടിയോടൊപ്പമുണ്ട്. പാര്‍ട്ടിയുടെ ബഹുജനാടിത്തറ വികസിച്ചതാണ് ഇതിനു കാരണമെന്നും പിണറായി പറഞ്ഞു.
വാര്‍ത്താസമ്മേളനം തുടങ്ങുംമുമ്പ് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ ചിറ്റിലപ്പള്ളിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിണറായി മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...