Tuesday, October 16, 2007

നിലം നികത്തല്‍ കണ്ടുനില്‍ക്കുമെന്ന്കരുതേണ്ട: മുഖ്യമന്ത്രി

തിരു: നിലം നികത്തല്‍ പോലെ ഭക്ഷ്യോല്‍പാദനത്തെ തകിടം മറിക്കുന്ന നടപടിക്കെതിരെ സര്‍ക്കാര്‍ നിസ്സഹായരായി കൈമലര്‍ത്തിയിരിക്കുമെന്നാരും കരുതേണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍ പറഞ്ഞു. ലോകഭക്ഷ്യദിനാഘോഷം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒരു കാലത്ത് ഭക്ഷ്യധാന്യം കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ് നമ്മുടെത്. ഇപ്പോള്‍ ഇറക്കുമതിയെ ആശ്രയിക്കുന്നവരായി മാറി. സംസ്ഥാനത്തും ഭക്ഷ്യോല്‍പാദനം വളരെക്കുറഞ്ഞു. ഇതിനെതിരായ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന് ഫലം ഉണ്ടാവുന്നുമുണ്ട്. എന്നാല്‍ ആവശ്യവുമായി തട്ടിക്കുമ്പോള്‍ ഇത് പൂര്‍ണ്ണ പരിഹാരമാവില്ല. നിലം നികത്തി പ്രമാണിമാര്‍ കെട്ടിടങ്ങള്‍ വയ്ക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ഈ പ്രതി സന്ധി മുറിച്ചുകടക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുമിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സി ദിവാകരന്‍ അധ്യക്ഷനായിരുന്നു. മന്ത്രി എം വിജയകുമാര്‍, എംഎല്‍എ മാരായ വി ശിവന്‍കുട്ടി, വി സുരേന്ദ്രന്‍ പിള്ള എന്നിവരും സംസാരിച്ചു. ഭക്ഷ്യ സെക്രട്ടറി ഗ്യാനേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് 'ഭക്ഷണത്തിനുള്ള അവകാശം' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

3 comments:

ജനശക്തി ന്യൂസ്‌ said...

നിലം നികത്തല്‍ കണ്ടുനില്‍ക്കുമെന്ന്
കരുതേണ്ട: മുഖ്യമന്ത്രി

Anonymous said...

എങ്ങിനെ കയറ്റുമതി നിലക്കാതിരിക്കും ... ട്രാക്ടര്‍ വരുന്നതിനെതിരേ സമരം... കമ്പ്യൂട്ടര്‍ വരുന്നതിനെതിരേ സമരം ...അവരാണ് ഇപ്പൊ smart city കൊണ്ടു വന്നു എന്നു പറഞ്ഞു നെഗളിക്കുന്നതു... അവരാണ് ഇപ്പൊ ഭക്ഷ്യധാന്യം ഇറക്കുമതി എന്നു പറഞ്ഞ് മുതല കണ്ണീര്‍ ഒഴുക്കുന്നത്... കഴിയുമെങ്കില്‍ ഒരു ഏക്കര്‍ ..ഒരേ ഒരു ഏക്കര്‍ കൃഷി ഭൂമി വാങ്ങി വിളവിറക്കാന്‍ പറ... താങ്ങളുടെ സഖാക്കളോട്.... എന്നിട്ടു മതി മുഖ്യന്റെ പ്രസ്താവനകള്‍ !!

Anonymous said...

അനോണി,
തന്നെപ്പൊലെ വിവരംകെട്ട മനുഷ്യര്‍ ഈ ലോകത്തുണ്ടായാല്‍ പിന്നെ ഒരു രക്ഷയുമില്ല.കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍.