Tuesday, October 30, 2007

പാര്‍ട്ടിയോട് അടുക്കുന്ന വിശ്വാസികളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: പിണറായി

പാര്‍ട്ടിയോട് അടുക്കുന്ന വിശ്വാസികളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: പിണറായി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുന്ന സഭാ വിശ്വാസികളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നു സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തടയാന്‍ കഴിയുമെന്ന് കരുതുന്നതു മൌഢ്യമാണ്. കേരള സര്‍വകലാശാല സംഘടിപ്പിച്ച മതവിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിലക്കുകള്‍ക്ക് എല്ലാവരേയും എക്കാലവും തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. വിശ്വാസിയായതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും അയാളെ മാറ്റിനിര്‍ത്തില്ല. സഹകരിപ്പിക്കരുതെന്ന ആവശ്യം സമൂഹത്തിലെ സ്ഥാപിത താല്‍പര്യക്കാരുടേതാണ്. എന്നാല്‍ വിശ്വാസികള്‍ ഇതു തള്ളിക്കളയും. ജീവിതസാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ അതിനെതിരായുള്ള പോരാട്ടങ്ങളിലേക്ക് പോകാതിരിക്കാന്‍ കഴിയില്ല. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മതമേലധ്യക്ഷന്മാരല്ലെന്നും സി.പി.എമ്മാണെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് വിശ്വാസികള്‍ വലിയതോതില്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ അണിനിരക്കുന്നത്. സി.പി.എം അനുഭാവികളില്‍ ഭൂരിഭാഗവും മതവിശ്വാസികളാണ്. പാര്‍ട്ടി അംഗങ്ങളില്‍ മതവിശ്വാസികള്‍ ന്യൂനപക്ഷമാണ്. എന്നാല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നവരല്ല. പല പ്രലോഭനങ്ങളേയും അതിജീവിച്ചാണ് നേതാക്കള്‍ കമ്യൂണിസ്റ്റ് ജീവിത ശൈലി രൂപപ്പെടുത്തുന്നത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യമായി മതവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണെന്നു പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ഈ പ്രചരണം. മത്തായി ചാക്കോയേയും കമ്യൂണിസ്റ്റുകാര്‍ വികാരവായ്പോടെ കാണുന്ന അദ്ദേഹത്തിന്റെ സ്മരണയേയും അപകീര്‍ത്തിപ്പെടുത്താനാണിത്.
മത്തായിചാക്കോയുടെ സ്മരണയെപ്പോലും അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനു മറുപടി പറയും. എന്നാല്‍ ഇതു മതനിന്ദയല്ലെന്നും പിണറായി പറഞ്ഞു.
മതത്തിനെതിരേ ജവഹര്‍ലാല്‍ നെഹ്റുവും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ നെഹ്റുവിനെ ആരും എതിര്‍ത്തില്ല. എതിര്‍പ്പിന്റെ അടിസ്ഥാനം രാഷ്ട്രീയമാണ്. നിലവിലുള്ള വ്യവസ്ഥിതി അതേ രീതിയില്‍ നിലനിര്‍ത്തണമെന്നതായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയം. എന്നാല്‍ നിലവിലുള്ള വ്യവസ്ഥിതി മാറ്റാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിനാലാണ് കമ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നത്. വിശ്വാസത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പാണിത്. വിശ്വാസത്തിനും വിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരല്ല. യാന്ത്രിക ഭൌതിക വാദികളെപ്പോലെ ദൈവമില്ലെന്ന് സ്ഥാപിക്കലല്ല കമ്യൂണിസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

പാര്‍ട്ടിയോട് അടുക്കുന്ന വിശ്വാസികളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: പിണറായി

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുന്ന സഭാ വിശ്വാസികളെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നു സി.പി.ഐ. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തടയാന്‍ കഴിയുമെന്ന് കരുതുന്നതു മൌഢ്യമാണ്. കേരള സര്‍വകലാശാല സംഘടിപ്പിച്ച മതവിശ്വാസവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിലക്കുകള്‍ക്ക് എല്ലാവരേയും എക്കാലവും തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. വിശ്വാസിയായതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും അയാളെ മാറ്റിനിര്‍ത്തില്ല. സഹകരിപ്പിക്കരുതെന്ന ആവശ്യം സമൂഹത്തിലെ സ്ഥാപിത താല്‍പര്യക്കാരുടേതാണ്. എന്നാല്‍ വിശ്വാസികള്‍ ഇതു തള്ളിക്കളയും. ജീവിതസാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ അതിനെതിരായുള്ള പോരാട്ടങ്ങളിലേക്ക് പോകാതിരിക്കാന്‍ കഴിയില്ല. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മതമേലധ്യക്ഷന്മാരല്ലെന്നും സി.പി.എമ്മാണെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ് വിശ്വാസികള്‍ വലിയതോതില്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ അണിനിരക്കുന്നത്.
സി.പി.എം അനുഭാവികളില്‍ ഭൂരിഭാഗവും മതവിശ്വാസികളാണ്. പാര്‍ട്ടി അംഗങ്ങളില്‍ മതവിശ്വാസികള്‍ ന്യൂനപക്ഷമാണ്. എന്നാല്‍ സംഘടനയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നവരല്ല. പല പ്രലോഭനങ്ങളേയും അതിജീവിച്ചാണ് നേതാക്കള്‍ കമ്യൂണിസ്റ്റ് ജീവിത ശൈലി രൂപപ്പെടുത്തുന്നത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വകാര്യമായി മതവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണെന്നു പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടിയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ് ഈ പ്രചരണം. മത്തായി ചാക്കോയേയും കമ്യൂണിസ്റ്റുകാര്‍ വികാരവായ്പോടെ കാണുന്ന അദ്ദേഹത്തിന്റെ സ്മരണയേയും അപകീര്‍ത്തിപ്പെടുത്താനാണിത്.

മത്തായിചാക്കോയുടെ സ്മരണയെപ്പോലും അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും അതിനു മറുപടി പറയും. എന്നാല്‍ ഇതു മതനിന്ദയല്ലെന്നും പിണറായി പറഞ്ഞു.

മതത്തിനെതിരേ ജവഹര്‍ലാല്‍ നെഹ്റുവും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ നെഹ്റുവിനെ ആരും എതിര്‍ത്തില്ല. എതിര്‍പ്പിന്റെ അടിസ്ഥാനം രാഷ്ട്രീയമാണ്. നിലവിലുള്ള വ്യവസ്ഥിതി അതേ രീതിയില്‍ നിലനിര്‍ത്തണമെന്നതായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയം. എന്നാല്‍ നിലവിലുള്ള വ്യവസ്ഥിതി മാറ്റാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിനാലാണ് കമ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നത്. വിശ്വാസത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പാണിത്. വിശ്വാസത്തിനും വിശ്വാസികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരല്ല. യാന്ത്രിക ഭൌതിക വാദികളെപ്പോലെ ദൈവമില്ലെന്ന് സ്ഥാപിക്കലല്ല കമ്യൂണിസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Anonymous said...

വിശുദ്ധ പിണറായുടെ സുവിശേഷം 29-)ം അദ്ധ്യായം വാക്യങ്ങള്‍ 12 മുതല്‍ 24 വരെ...

എല്ലാ കമ്മ്യൂണിസ്റ്റ് മതവിശ്വാസികളും മേല്‍ പറഞ്ഞ വിശുദ്ധന്റെ പ്രഭാഷണം അടര്‍ത്തിയെടുത്ത് വിഴുങ്ങണമെന്ന് ഇതിനാല്‍ ഉത്തരവിടുന്നു.!!

(പഴയ sajan തന്നെ... original sajan | സാജന്റെ അഭ്യര്‍ത്ഥന മാനിച്ച് എനിക്കു തൊന്നും പടി ഒരു വാലും കൂടി എന്റെ പേരിനോട് കൂട്ടി ചേര്‍ക്കുന്നു.)