Monday, October 29, 2007

മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ ധനികന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിക്ക് ലോകത്തെ ധനാഢ്യരില്‍ ഒന്നാം സ്ഥാനം. അമേരിക്കന്‍ സോഫ്റ്റ് വെയര്‍ രാജാവ് ബില്‍ ഗേറ്റ്സിനേയും മെക്സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം ഹെലുവിനേയും ഇന്‍വെസ്റ്റ് മെന്റ് ഗുരു വാറന്‍ ബുഫെയേയും പിന്തള്ളിയാണ് മുകേഷ് ഒന്നാമതെത്തിയത്. ഇന്ന് ഓഹരി വിപണിയിലുണ്ടായ വന്‍ കുതിപ്പാണ് മുകേഷിനെ ഒന്നാമതെത്തിച്ചത്.
പുതിയ കണക്കനുസരിച്ച് 63.2 ബില്ല്യണ്‍ ( 2,49,108 കോടി രൂപ)ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗേറ്റ്സിനും സ്ലിമ്മിനും 62.29 ബില്ല്യണ്‍ ഡോളറും ബുഫറ്റിന് 56 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമാണുള്ളത്. ഈ മാസം ആദ്യം ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബില്‍ ഗേറ്റ്സായിരുന്നു ലോകത്തെ ഏറ്റവും സമ്പന്നന്‍.

2 comments:

ജനശക്തി ന്യൂസ്‌ said...

അനോമണി said...

പ്രിയ ജനശക്തി ന്യൂസ്,

ഇതൊരു വാര്‍ത്ത തന്നെയാണ്. കാരണം സായിനാഥ് പറഞ്ഞുതരും.

http://video.google.com/videoplay?docid=9078987899127917834