Wednesday, October 24, 2007

പുന്നപ്ര- വയലാര്‍ അനുസ്മരണം: സ്കൂളുകള്‍ക്ക് അവധി നല്‍കിയതു പ്രതിപക്ഷം വിവാദമാക്കുന്നു.

പുന്നപ്ര- വയലാര്‍ അനുസ്മരണം: സ്കൂളുകള്‍ക്ക് അവധി നല്‍കിയതു പ്രതിപക്ഷം വിവാദമാക്കുന്നു.

പ്രതിപക്ഷ വിവാദത്തില്‍ കഴമ്പില്ല.

അമ്പലപ്പുഴ: പുന്നപ്ര- വയലാര്‍ സമരവാര്‍ഷികാചരണ ദിനമായ ഇന്നലെ പുന്നപ്രയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയതു വിവാദമായി. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്കൂളുകളുള്‍പ്പടെ 12 സ്കൂളുകളാണ് ഇന്നലെ പ്രവര്‍ത്തിക്കാതിരുന്നത്.
പുന്നപ്ര വെടിവയ്പിന്റെ 61-ാം വാര്‍ഷികദിനമായിരുന്ന ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനമുള്‍പ്പടെ നിരവധി പരിപാടികളാണ് പ്രദേശത്തു സംഘടിപ്പിച്ചിരുന്നത്. പരിപാടികള്‍ പ്രമാണിച്ച് പറവൂര്‍ ഗവ. എച്ച്.എസ് ഉള്‍പ്പടെയുള്ള സ്കൂളുകള്‍ക്ക് പ്രധാനാധ്യാപകര്‍ അവധി നല്‍കുകയായിരുന്നു. വാര്‍ഷികാചരണദിവസം സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതു വര്‍ഷങ്ങളായി തുടരുന്ന പതിവാണെന്നും കഴിഞ്ഞവര്‍ഷം ഞായറാഴ്ച ആയതിനാലാണ് അവധി നല്‍കാതിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. വാരാചരണ കമ്മിറ്റിയുടെ അഭ്യര്‍ഥനപ്രകാരമാണ് അവധി നല്‍കുന്നത്. സ്കൂള്‍ കുട്ടികള്‍ക്കും പരിപാടികളില്‍ പങ്കെടുക്കേണ്ടതും അവധി അനുവദിക്കുന്നതിനു കാരണമാണത്രെ. താമരശേരി രൂപതയുടെ പ്രതിഷേധദിവസം സ്കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യ ക്തമാക്കണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.

പ്രതിപക്ഷ വിവാദത്തില്‍ കഴമ്പില്ല

നാടിന്റെ പൊതുവായ ആവശ്യത്തിന്നുവേണ്ട് സ്കൂളുകള്‍ക്ക് അവധികൊടുക്കുന്നതും , തമരശേരി രൂപത യാതൊരു ന്യായികറണവുമില്ലാതെ പ്രതിഷധമെന്ന് പറഞ് ഏകപക്ഷിയമായി സ്കുളുകള്‍ അടച്ചിട്ടതും ഒരേപൊലെ കണാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത് ദു:ഖകരമാണ്.

പ്രതിഷേധമന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങള്‍ അടച്ചിട്ടിട്ട് അച്ചന്മാര്‍ നടത്തിയ നെറികേട്ട സമരം പ്രതിപക്ഷത്തെ സഹായിക്കാനായിരുന്ന തുകൊണ്ടുമാത്രമാണ്‍ പ്രതിപക്ഷം അതിനെ ന്യായികൈക്കുന്നതും . കലാകാലമായി ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും പുന്നപ്ര- വയലാര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് അവധി കൊടുക്കാറുണ്ടെന്ന വിവരം മറച്ച് വെയ്ക്കാന്‍ പ്രതിപക്ഷത്തിന്നാകുമോ ?

8 comments:

ജനശക്തി ന്യൂസ്‌ said...

പുന്നപ്ര- വയലാര്‍ അനുസ്മരണം: സ്കൂളുകള്‍ക്ക് അവധി നല്‍കിയതു പ്രതിപക്ഷം വിവാദമാക്കുന്നു.

പ്രതിപക്ഷ വിവാദത്തില്‍ കഴമ്പില്ല.
അമ്പലപ്പുഴ: പുന്നപ്ര- വയലാര്‍ സമരവാര്‍ഷികാചരണ ദിനമായ ഇന്നലെ പുന്നപ്രയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയതു വിവാദമായി. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്കൂളുകളുള്‍പ്പടെ 12 സ്കൂളുകളാണ് ഇന്നലെ പ്രവര്‍ത്തിക്കാതിരുന്നത്.
പുന്നപ്ര വെടിവയ്പിന്റെ 61-ാം വാര്‍ഷികദിനമായിരുന്ന ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതുസമ്മേളനമുള്‍പ്പടെ നിരവധി പരിപാടികളാണ് പ്രദേശത്തു സംഘടിപ്പിച്ചിരുന്നത്. പരിപാടികള്‍ പ്രമാണിച്ച് പറവൂര്‍ ഗവ. എച്ച്.എസ് ഉള്‍പ്പടെയുള്ള സ്കൂളുകള്‍ക്ക് പ്രധാനാധ്യാപകര്‍ അവധി നല്‍കുകയായിരുന്നു. വാര്‍ഷികാചരണദിവസം സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതു വര്‍ഷങ്ങളായി തുടരുന്ന പതിവാണെന്നും കഴിഞ്ഞവര്‍ഷം ഞായറാഴ്ച ആയതിനാലാണ് അവധി നല്‍കാതിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. വാരാചരണ കമ്മിറ്റിയുടെ അഭ്യര്‍ഥനപ്രകാരമാണ് അവധി നല്‍കുന്നത്. സ്കൂള്‍ കുട്ടികള്‍ക്കും പരിപാടികളില്‍ പങ്കെടുക്കേണ്ടതും അവധി അനുവദിക്കുന്നതിനു കാരണമാണത്രെ. താമരശേരി രൂപതയുടെ പ്രതിഷേധദിവസം സ്കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ നടപടിയെടുക്കുമെന്നു പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യ ക്തമാക്കണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.
പ്രതിപക്ഷ വിവാദത്തില്‍ കഴമ്പില്ല
നാടിന്റെ പൊതുവായ ആവശ്യത്തിന്നുവേണ്ട് സ്കൂളുകള്‍ക്ക് അവധികൊടുക്കുന്നതും , തമരശേരി രൂപത യാതൊരു ന്യായികറണവുമില്ലാതെ പ്രതിഷധമെന്ന് പറഞ് ഏകപക്ഷിയമായി സ്കുളുകള്‍ അടച്ചിട്ടതും ഒരേപൊലെ കണാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത് ദു:ഖകരമാണ്.
പ്രതിഷേധമന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങള്‍ അടച്ചിട്ടിട്ട് അച്ചന്മാര്‍ നടത്തിയ നെറികേട്ട സമരം പ്രതിപക്ഷത്തെ സഹായിക്കാനായിരുന്ന തുകൊണ്ടുമാത്രമാണ്‍ പ്രതിപക്ഷം അതിനെ ന്യായികൈക്കുന്നതും . കലാകാലമായി ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും പുന്നപ്ര- വയലാര്‍ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകള്‍ക്ക് അവധി കൊടുക്കാറുണ്ടെന്ന വിവരം മറച്ച് വെയ്ക്കാന്‍ പ്രതിപക്ഷത്തിന്നാകുമോ

Anonymous said...

കഷ്ടം... തങ്ങള്‍ ഉറങ്ങുകയാണോ?..അതൊ ഉറക്കം നടിച്ചു കിടക്കുകയാണോ? പുന്നപ്ര വയലാര്‍ ദിനാചരണമാണോ നാടിന്റെ പൊതുവായ ആവശ്യം ?

തമരശേരി രൂപത അവര്‍ നടത്തുന്ന സ്കൂളുകള്‍ അടച്ചിട്ടങ്കില്‍ മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാറുണ്ടു?. ചിലപ്പോള്‍ താങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല.

ഇനി പറയൂ... അന്നു സ്കൂളുകള്‍ അടച്ചിട്ടപ്പോള്‍ ഉണ്ടായ വിഷമം ഇപ്രാവശ്യം എന്തു കൊണ്ടു ഉണ്ടായില്ല!!!

Anonymous said...

പാര്‍ട്ടികള്‍ക്കെന്തുമാവാം. സ്വന്തം ചോര നീരാക്കിയ സ്കൂളുകള്‍ പ്രതിഷേധാത്മകമായി ഒരു ദിവസം അടച്ചിട്ടത് എതിര്‍ക്കുക. ഈ വൈരുദ്ധ്യാത്മക കമ്മ്യൂണിസ്റ്റ് വാദം ജനം തിരിച്ചറിയും.

സാജന്‍| SAJAN said...

മുകളിലെ സാജന്‍ ഞാനല്ലേ

ജനശക്തി ന്യൂസ്‌ said...

1946 ല്‍ നടന്ന പുന്നപ്ര- വയലാര്‍ സമരം കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ച ഐതിഹാസികമായ സമരമാണ്‌.സാമൂഹ്യ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ , മര്‍ദ്ദനത്തിന്നും, ചുഷണത്തിന്നും പീഢനത്തിന്നുമെതിരെ ജനാധിപത്യത്തിന്നും സ്വാതന്ത്ര്യത്തിന്നും വേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിച്ച്‌ നടത്തിയ പോരാട്ടവും പള്ളിമേടയിലിരുന്ന് വിശ്വാസികളെ ചൂഷണം ചെയ്ത്‌ സുഖലോലുപരായി എല്ലാവിധ അടിമത്തത്തേയും അസമത്വത്തേയും അനുകൂലിക്കുന്ന പള്ളിക്കാരെയും പട്ടക്കാരേയും ഒരുപോലെ കാണുന്ന സാജന്റെ കാഴ്ചപ്പാട്‌ വളരെ അത്ഭുതകരമാണ്‌.

ആരുചോര നീരാക്കിയെന്നാണ്‌ ഫ്രെഡി പറയുന്നത്‌. ചോര നീരാക്കിയ പാവങ്ങളൊക്കെ പള്ളിക്ക്‌ പുറത്ത്‌.ചോര നീരാക്കിയ വര്‍ത്തമാനവും പറഞ്ഞ്‌ വിഹിതം പറ്റാന്‍ പള്ളിക്കുള്ളില്‍ കയറിയാല്‍ വിവരം അറിയും.സാധാരണക്കാരന്റെ മക്കള്‍ക്ക്‌ സ്വാശ്രയകോളേജില്‍ ഫീസ്‌ കുറക്കണമെന്ന് പറഞ്ഞപ്പോള്‍ ഹാലിളകിയ മതമേധവിത്തത്തെ കേരള ജനത കണ്ടതല്ലേ ?

Anonymous said...

sajan എന്ന എനിക്കു ബ്ലോഗ് id ഇല്ല! വെറും Anonymous; ശല്യകാരന്‍

പുന്നപ്ര- വയലാര്‍ സമരമൊക്കെ കൊള്ളാം ... പക്ഷേ കലക്ടറുടെ ഉത്തരവില്ലാതെ എന്തിന്നു ഒരു സര്‍ക്കാര്‍ സ്കൂളിനു അവധി പ്രക്യാപിച്ചൂ?

പിന്നെ സുഖജീവിതം !!! പറ്റുമെങ്കില്‍.. താങ്ങള്‍ക്കു ചങ്ങൂറ്റമുണ്ടെങ്കില്‍ അന്വേഷിക്കൂ പിണറായി വിജയന്റെ ബംഗ്ലാവിന്റെ നിര്‍മാണ ചിലവ്. 7 കോടി എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുതു.
പിന്നെ പള്ളീകാരുടെ സുഖജീവിതം ! താങ്ങള്‍ എപ്പോഴെങ്കിലും അന്വേഷിക്കാന്‍ മെനക്കെട്ടിണ്ടോന്നു അറിയില്ല... എന്തുകൊണ്ടാണ് ഒരോ പള്ളിയുടേയും മുമ്പില്‍ ഒരു പള്ളീകൂടം ? സുഖജീവിതമാണ് പള്ളിക്കാരുടെ മുഖമുദ്രയെങ്കില്‍ രണ്ടു ചാനലും രണ്ടു പത്രവും ഇറക്കിയേനേ. എന്നിട്ടും കാശുണ്ടെങ്കില്‍ ഒരു സ്വര്‍ണ്ണ കുറിശും (15
feet മിനിമം)കെട്ടിപൊക്കാമായിരുന്നില്ലേ? ചോര നീരാക്കി തന്നെയാണ് 2500 ല്‍ പരം സ്കൂളുകള്‍ കേരളത്തില്‍ മാത്രം ഇവര്‍ കെട്ടിപൊക്കിയതു... സഖാക്കള്‍ ഒരു LKG സ്കൂളുപോലും കെട്ടി പൊക്കാന്‍ എന്തേ മെനക്കെട്ടില്ല?
ലാഭം ഉണ്ടാവില്ല അല്ലേ? അതോ അതോരു സാമൂഹിക സേവനമാണെന്നു ബോധ്യം വരാത്തതുകൊണ്ടോ?

ഈ ചോദ്യങ്ങല്‍ക്കു കൂടി താങ്ങള്‍ എനിക്കു ഉത്തരം തരുമോ?

1. സ്വാശ്രയകോളേജ് പ്രശ്നത്തില്‍ പള്ളികാരു ഏതേങ്കിലും നിയമം തെറ്റിച്ചിട്ടുണ്ടോ? എല്ലാ ഹൈകോടതിവിധികളും അവര്‍ക്കു അനുകൂലമായിരുന്നു അല്ലൊ?
2. സ്വാശ്രയകോളേജ് പ്രശ്നത്തിന്റെ പേരിലുള്ള സമരം തുടങ്ങുന്നതു ഇവിടുത്തെ admission തുടങ്ങുമ്പോള്‍ മാത്രണ്. ഇതര സംസ്ഥാനങ്ങളിലെ seat allocation കഴിമ്പോള്‍ ഇവിടുത്തെ സമരം കെട്ടടങ്ങുന്നു. പിറ്റേ വര്‍ഷവും ഇതു തന്നെ ആവര്‍ത്തിക്കുന്നു. എന്താതിന്നു കാരണം ? പുറമേയുള്ള കോളേജുകളെ സഹായിക്കാന്നുള്ള പണം ഏതേങ്കിലും സഖാവു കൈ പറ്റി കാണുമോ എന്തൊ?

3. ഇനിയെങ്കിലും ഇവിടുത്തെ കുട്ടികള്‍ക്കു confusion ഇല്ലാത്തവിധം സമരം ചെയ്തു പാവപെട്ട കുട്ടികള്‍ക്കു നീതികൊടുക്കാന്‍ സഖാക്കള്‍ തയ്യാറാകുമോ? (ഇപ്പൊഴത്തെ അവസ്ഥയില്‍ പാവപെട്ട കുട്ടികള്‍ കൂടുതല്‍ ഫീസ് കൊടുത്ത് പുറമെ പഠിക്കുകയാണല്ലോ?)

ജനശക്തി ന്യൂസ്‌ said...

കള്ളം ആയിരപ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമോ ? .പിണറായിക്ക്‌ 7 കോടിയുടെ വീട്‌ കേരളത്തില്‍ തന്നെയാണോ . എങ്കില്‍ അതിന്റെ ഒരു ഫോട്ടോ എടുത്ത്‌ ഏതെങ്കിലും ഒരു പത്രത്തില്‍ പ്രസിദ്ധികരിക്ക്‌ ഞാനും ഒന്ന് കാണട്ടെ. നാട്ടുകാരും കാണെട്ടെ...... അല്ലാതെ ആരെങ്കിലും പറയുന്ന കള്ളം പ്രചരിപ്പിച്ച്‌ സമയം കളയരുത്‌.

സ്വാശ്രയ പ്രശ്നത്തില്‍ സഭയും മറ്റും കൈക്കൊണ്ട നിലപാടിനെ അനുകൂലിക്കാന്‍ വിശ്വാസികള്‍ അടക്കം തയ്യാറായിട്ടില്ലായെന്നത്‌ സാജന്‍ മറക്കണ്ട...

Anonymous said...

"സ്വാശ്രയ പ്രശ്നത്തില്‍ സഭയും മറ്റും കൈക്കൊണ്ട നിലപാടിനെ അനുകൂലിക്കാന്‍ വിശ്വാസികള്‍ അടക്കം തയ്യാറായിട്ടില്ലായെന്നത്‌ സാജന്‍ മറക്കണ്ട..."

താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റ് 'മത' വിശ്വാസിയാണ് എന്നതു പോലെ ഞാന്‍ ഒരു ക്രിസ്തുമത സഭാ വിശ്വാസിയാണ്...

പിണറായിയുടെ വീടിനെ പറ്റിയുള്ള പരാമര്‍ശം പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം അദ്ദേഹത്തിനു 7 കോടിയുടെ വീടുണ്ടെന്നും അതു അന്വേഷിക്കാന്‍ പുറപ്പെട്ടു പോയ 3 DYFI കാരെ suspend ചെയ്തു എന്നതും എനിക്കു ഒരു കേട്ടു കേള്‍വി മാത്രമാണ്. ഇനി വല്ല ബിനാമി പേരിലും ഇങ്ങനെ ഒരു വീടുണ്ടോ എന്നും എനിക്കറിയില്ല.

ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയില്ല. എങ്കിലും ഒരു ചോദ്യം കൂടി.... മത്തായി ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചില്ലെന്നതു പിണറായിയുടേയും സഖാക്കളുടേയും ഒരു 'വിശ്വാസം' മാത്രമല്ലേ... എന്നിട്ടും ഒരു വിവാദം ഉണ്ടാക്കാന്‍ തന്നെയാണ് 'നികൃഷ്ടജീവി' പ്രയോഗം അദ്ദേഹം നടത്തിയതു... അതു എന്തിനു വേണ്ടി എന്നു താങ്കള്‍ എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ?... വിവാദങ്ങള്‍ എന്നും ഇഷ്ടപ്പെടുന്ന കേരള ജനതയ്ക്കു ഇപ്പോഴത്തെ road ദുരിതങ്ങള്‍ മറക്കാനുള്ള ഒരു മരുന്ന്... അണികള്‍ക്ക് സംസാരിച്ചു, വാക്വാദം നടത്തി, ബ്ലോഗെഴുതി നേരം കളയാന്‍ ഒരു time pass. എന്നതില്‍ കൂടുതല്‍ എന്തേങ്കിലും പ്രസക്തി അതിനുണ്ടോ?

ബംഗാള്‍ ഉള്‍പ്പടെയുള്ള കമ്മ്യൂണിസ്റ്റു സര്‍ക്കാരുകള്‍ toll പിരിച്ച് നല്ല NH കള്‍ ഉണ്ടാക്കി ജനജീവിതം സുഖമമാക്കുമ്പോള്‍ നമ്മുടെ സഖാക്കള്‍ക്കു മാത്രം നല്ല road എന്തിനാണെന്നു ഇതു വരെ മനസ്സിലായിട്ടില്ല. അവര്‍ തര്‍ക്കിച്ചു വിവാദമുണ്ടാക്കി രസിച്ചു കൊണ്ടിരിക്കുകയല്ലേ ചെയ്യുന്നതു... എന്തായാലും നടക്കട്ടേ... സഖാവ് അച്യുതമേനോനെങ്കിലും നാടിനു വേണ്ടി എന്തേങ്കിലും ചെയ്യും എന്നു വിശ്വസിച്ചു പോയ ഞാനടക്കം കുറേ മണ്ടന്മാര്‍,... കേരളീയര്‍ :-(