അതിവൈകാരികത ഇല്ലാതെതന്നെ നമ്മുടെ മനസ്സിനെ ഏറെ നീറ്റിയ കഥകളായിരുന്നു സി വി ശ്രിരാമന്റെതെന്ന്. ഒ എന്‍ വി
തിരു: സകലതും അപഹരിക്കപ്പെട്ടവരുടെ കഥകള്‍ പറഞ്ഞ കഥാകാരനായിരുന്നു സി വി ശ്രീരാമനെന്ന്് കവി ഒ എന്‍ വി കുറുപ്പ്. അതിവൈകാരികത ഇല്ലാതെതന്നെ നമ്മുടെ മനസ്സിനെ ഏറെ നീറ്റിയ കഥകളായിരുന്നു അദ്ദേഹത്തിന്റേതെന്നും ഒ എന്‍ വി അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച സി വി ശ്രീരാമന്‍ അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാകൃത്തുക്കളില്‍ ജീവിതത്തിന്റെ തല്ല് ഏറെയേറ്റ കഥാകാരനായിരുന്നു സി വി ശ്രീരാമന്‍. അതിവൈകാരികത എത്രയും കുറയ്ക്കുന്നുവോ അത്രയും നമ്മുടെ മനസ്സ് നീറിക്കൊണ്ടിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ കഥകള്‍ തെളിയിക്കുന്നത്. അടിമുടി കമ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹത്തിന്റെ അന്തര്‍മണ്ഡലത്തെ രൂപപ്പെടുത്തുന്നതില്‍ കമ്യൂണിസം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. തങ്ങള്‍ കമ്യൂണിസ്റ്റുകാരാണ് എന്ന് വാക്കുകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില സാഹിത്യകാരന്മാര്‍ക്കിടയില്‍ അങ്ങനെയല്ലാതെയും കറകളഞ്ഞ കമ്യൂണിസ്റ്റാകാം എന്നതിനുദാഹരണമായിരുന്നു ശ്രീരാമന്‍. നാലുപ്രാവശ്യം ആവര്‍ത്തിച്ചുകഴിഞ്ഞാല്‍ കമ്യൂണിസത്തോട് പ്രതിബദ്ധരായി എന്നു കരുതുന്നവരുണ്ട്. ഓരോ അണുവിലും കമ്യൂണിസ്റ്റായിരുന്ന സി വിയെ കണ്ടാല്‍ ഒരു എഴുത്തുകാരനാണെന്ന് തോന്നുമായിരുന്നില്ല.
പലവ്യഞ്ജനപ്പെട്ടികളിലെ കള്ളികളെപ്പോലെ സാഹിത്യകാരന്മാരെ തിരിക്കുന്ന ഒരു ഏര്‍പ്പാട് ഇന്നുണ്ട്. ദേശാഭിമാനിയില്‍ സ്ഥിരമായി എഴുതിയാല്‍ പിന്നെ കമ്യൂണിസ്റ്റായി. പിന്നെ പലരും അയാള്‍ വേറെ എവിടെ എന്തെഴുതിയാലും വായിക്കാതെയാകും. ഇതൊരു നല്ല രീതിയല്ല. ചിലര്‍ സൂര്യോദയം വര്‍ണിക്കുമ്പോള്‍ പോലും മാര്‍ക്സിസത്തിന്റേതായ തേജസ്സ് ഉണ്ടാകും. എന്നാല്‍ അവര്‍ക്ക് പാര്‍ടി കാര്‍ഡ് ഉണ്ടായിരിക്കുകയുമില്ല. ഇന്ത്യന്‍ ചെറുകഥാസാഹിത്യത്തില്‍ അധഃസ്ഥിതര്‍ക്കായുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാതെ തികച്ചും സര്‍ഗാത്മകമായി കഥകള്‍ എഴുതിയിരുന്ന ആളായിരുന്നു സി വി. സകലതും അപഹരിക്കപ്പെട്ടവരെ കുറിച്ച് ചരിത്രപരമായ കഥകള്‍ എഴുതിയിരുന്ന അദ്ദേഹം ആത്മസംഘര്‍ഷങ്ങളുടെ കഥാകൃത്ത് കൂടിയായിരുന്നു. അടിപതറാത്ത ആ കമ്യൂണിസ്റ്റുകാരന്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍വേണ്ടിയാണ് അഭിഭാഷകന്റെ കുപ്പായമണിഞ്ഞത്. ആദ്യത്തെ നോക്കില്‍ കാണുന്നതല്ല അതിലും ആഴമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കഥകളെന്നും ഒ എന്‍ വി അനുസ്മരിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. പി സോമന്‍, എം പി ലളിതാബായി, പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി വി എന്‍ മുരളി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment