Monday, October 22, 2007

എഴുത്തിനിരുത്താന്‍ മുഖ്യമന്ത്രിയും

എഴുത്തിനിരുത്താന്‍ മുഖ്യമന്ത്രിയും

പാലക്കാട്: എഴുത്തിനിരുത്താന്‍ തയാറായെത്തിയ മുഖ്യമന്ത്രി 'വാ' എന്ന് വിളിച്ചയുടന്‍ മൂന്നുവയസ്സുകാരി സ്നിഗ്ധ അദ്ദേഹത്തിന്റെ മടിയില്‍ ചാടികയറിയിരുന്ന് നാക്കുനീട്ടി. കാഴ്ചക്കാരെ രസിപ്പിച്ച ഈ കുസൃതി അച്യുതാനന്ദനും നന്നേ പിടിച്ചു. പിന്നീട് അമ്മ നല്‍കിയ സ്വര്‍ണമോതിരംകൊണ്ട് കുട്ടിയുടെ നാവില്‍ അദ്ദേഹം ആദ്യാക്ഷരം കുറിച്ചു. തന്റെ പി.എ എ. സുരേഷിന്റെ മകള്‍ക്കാണ് മുഖ്യമന്ത്രി 'ഹരിശ്രീ' കുറിച്ചത്.
പാലക്കാട് റസ്റ്റ്ഹൌസായിരുന്നു വേദി. കൃത്യം മൂന്നുമണിക്ക് വരയന്‍ കൈലിയും വെള്ള ജുബ്ബയുമണിഞ്ഞ് നിറഞ്ഞു ചിരിച്ച് അച്യുതാനന്ദന്‍ 'എഴുത്താശാ'നായെത്തി. സാക്ഷികളായി സുരേഷിന്റെ ഭാര്യ ഷീബയും അടുത്ത സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍ അശോകനും നിഥിനും ബാബുവും മാത്രം. ആദ്യം 'അ' എന്നുപറഞ്ഞ് മുഖ്യമന്ത്രി സ്നിഗ്ധക്ക് ആദ്യാക്ഷരം കുറിച്ചു. പിന്നീട് 'ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി. ഓരോ അക്ഷരം എഴുതുമ്പോഴും അദ്ദേഹമത് ഉരുവിട്ടുകൊണ്ടിരുന്നു. ഒടുവില്‍ അല്‍പം കനപ്പിച്ച് വി.എസ് ശൈലിയില്‍ 'മ' പറഞ്ഞത് ചിരിപരത്തി.
'ഹരിശ്രീ' കുറിച്ചശേഷം 'പോയി നന്നായി പഠിച്ചോ' എന്നുപറഞ്ഞ് കുട്ടിയെ മടിയില്‍ നിന്നിറക്കി, പിന്നെ പേരു ചോദിച്ചു.
മുഖ്യമന്ത്രിയുടെ 'ഹാപ്പി ബെര്‍ത്ത്ഡേ'മിഠായി വേണമെന്നായി അപ്പോള്‍ കുട്ടി. 'കൈക്കൂലിയാണോ ചോദിക്കുന്നതെന്ന് അച്യുതാനന്ദന്റെ മറുചോദ്യം. മുറിക്കകത്ത് ഓറഞ്ചുണ്ടെന്ന് സുരേഷിനോട് പറഞ്ഞ് കുട്ടിയുടെ കവിളില്‍ ഉമ്മവെച്ചു.
ആരാധനാലയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും നടന്ന വിദ്യാരംഭ ചടങ്ങുകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ വിജയദശമി ദിനമായ ഇന്നലെ അക്ഷരങ്ങളുടെയും അറിവിന്റെയും പുതുലോകത്തേക്ക് പിച്ചവെച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്ഷേത്രങ്ങളിലും ഏതാനും ക്രിസ്ത്യന്‍ പള്ളികളിലും വിദ്യാരംഭത്തിന് സൌകര്യം ഒരുക്കിയിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

എഴുത്തിനിരുത്താന്‍ മുഖ്യമന്ത്രിയും.
പാലക്കാട്: എഴുത്തിനിരുത്താന്‍ തയാറായെത്തിയ മുഖ്യമന്ത്രി 'വാ' എന്ന് വിളിച്ചയുടന്‍ മൂന്നുവയസ്സുകാരി സ്നിഗ്ധ അദ്ദേഹത്തിന്റെ മടിയില്‍ ചാടികയറിയിരുന്ന് നാക്കുനീട്ടി. കാഴ്ചക്കാരെ രസിപ്പിച്ച ഈ കുസൃതി അച്യുതാനന്ദനും നന്നേ പിടിച്ചു. പിന്നീട് അമ്മ നല്‍കിയ സ്വര്‍ണമോതിരംകൊണ്ട് കുട്ടിയുടെ നാവില്‍ അദ്ദേഹം ആദ്യാക്ഷരം കുറിച്ചു. തന്റെ പി.എ എ. സുരേഷിന്റെ മകള്‍ക്കാണ് മുഖ്യമന്ത്രി 'ഹരിശ്രീ' കുറിച്ചത്.

പാലക്കാട് റസ്റ്റ്ഹൌസായിരുന്നു വേദി. കൃത്യം മൂന്നുമണിക്ക് വരയന്‍ കൈലിയും വെള്ള ജുബ്ബയുമണിഞ്ഞ് നിറഞ്ഞു ചിരിച്ച് അച്യുതാനന്ദന്‍ 'എഴുത്താശാ'നായെത്തി. സാക്ഷികളായി സുരേഷിന്റെ ഭാര്യ ഷീബയും അടുത്ത സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍ അശോകനും നിഥിനും ബാബുവും മാത്രം.
ആദ്യം 'അ' എന്നുപറഞ്ഞ് മുഖ്യമന്ത്രി സ്നിഗ്ധക്ക് ആദ്യാക്ഷരം കുറിച്ചു. പിന്നീട് 'ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതി. ഓരോ അക്ഷരം എഴുതുമ്പോഴും അദ്ദേഹമത് ഉരുവിട്ടുകൊണ്ടിരുന്നു. ഒടുവില്‍ അല്‍പം കനപ്പിച്ച് വി.എസ് ശൈലിയില്‍ 'മ' പറഞ്ഞത് ചിരിപരത്തി.