കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ നിശ്ചിത കാലയളവില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യണം:മുഖ്യമന്ത്രി
പാലക്കാട്: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ നിശ്ചിത കാലയളവില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യണമെന്ന നിയമം ഉടന്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വാളയാറിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര ഡോക്ടര്‍മാരില്ലന്നതാണ് ആരോഗ്യമേഖലയിലെ പ്രശ്നം. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം ദീര്‍ഘകാല അവധിയെടുത്ത് പുറത്തേയ്ക്ക് പോവുകയാണ്. ഇത് അവസാനിപ്പിക്കണം. മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മാസ്പത്രികള്‍ ശക്തിപ്പെടുത്തി പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 11ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും 56 കമ്മ്യൂണിറ്റി സെന്റുകളുടെ നവീകരണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:
പാലക്കാട്: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ നിശ്ചിത കാലയളവില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യണമെന്ന നിയമം ഉടന്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വാളയാറിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര ഡോക്ടര്‍മാരില്ലന്നതാണ് ആരോഗ്യമേഖലയിലെ പ്രശ്നം.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം ദീര്‍ഘകാല അവധിയെടുത്ത് പുറത്തേയ്ക്ക് പോവുകയാണ്. ഇത് അവസാനിപ്പിക്കണം. മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മാസ്പത്രികള്‍ ശക്തിപ്പെടുത്തി പാവപ്പെട്ടവര്‍ക്ക് ചികിത്സാ സൌകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 11ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും 56 കമ്മ്യൂണിറ്റി സെന്റുകളുടെ നവീകരണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment