നിരായുധീകരണം: ലോകസമൂഹം പരാജയം: സോണിയ
യുനൈറ്റഡ് നേഷന്‍സ്: ആഗോളതലത്തില്‍ സമഗ്രമായ നിരായുധീകരണം കൊണ്ടുവരുന്നതില്‍ അന്താരാഷ്ട്ര സമൂഹം കൂട്ടായി പരാജയപ്പെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രസ്താവിച്ചു.
ഗാന്ധിജയന്തി ലോക അഹിംസാ ദിനമായി ആചരിക്കുന്നതിന് തുടക്കം കുറിച്ച് യു.എന്‍. പൊതുസഭയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീവ്രവാദം പരത്തുന്ന ശക്തികള്‍ അപകടകരമായ വിധത്തില്‍ മുന്നേറുകയാണെന്നും സോണിയ ഓര്‍മിപ്പിച്ചു.
ഒരു നിരീക്ഷകന്‍ ചൂണ്ടിക്കാട്ടിയതുപോലെ അഹിംസക്ക് പകരം മറ്റൊരു വാക്കും ഒരു ഭാഷയിലുമില്ലെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. അഹിംസ സ്വയം ഒരു തത്ത്വശാസ്ത്രം എന്നതിലുപരി ഹിംസയെ നിഷേധിക്കുന്ന ദര്‍ശനം കൂടിയാണ്. യുദ്ധവും സമാധാനവും നന്മയും തിന്മയും വെറുപ്പും സ്നേഹവും എന്നിങ്ങനെ എല്ലാ സങ്കല്‍പങ്ങള്‍ക്കും വിപരീതപദമുണ്ടെങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം സ്വതന്ത്രമായി നിലനില്‍ക്കുന്നു ^കോണ്‍ഗ്രസ് അധ്യക്ഷ തുടര്‍ന്നു.
ഗാന്ധിജിയുടെ ജീവിതത്തില്‍നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ദര്‍ശനത്തോട് പ്രതിബദ്ധത പുലര്‍ത്തേണ്ടതുണ്ടെന്ന് സോണിയ ഓര്‍മിപ്പിച്ചു. ഗാന്ധിജിയുടെ പേരിലുള്ള ആഗോള അഹിംസാ ദിനം ചടങ്ങിലും ആചാരങ്ങളിലും ഒതുക്കരുതെന്നും അവര്‍ പറഞ്ഞു. മഹാത്മാഗാന്ധി സന്യാസിയായിരുന്നില്ലെന്നും യഥാര്‍ഥ മനുഷ്യനായിരുന്നുവെന്നും സോണിയ ചൂണ്ടിക്കാട്ടി. വര്‍ത്തമാനകാലത്തെ വെല്ലുവിളികളെ നേരിടാന്‍ ഗാന്ധിജിയുടെ സന്ദേശം മുറുകെ പിടിക്കണം.
ലോക നേതാക്കള്‍ വളരെ താല്‍പര്യത്തോടെയാണ് സോണിയയുടെ പ്രസംഗം ശ്രവിച്ചത്. മകന്‍ രാഹുല്‍ ഗാന്ധിയും വിദേശ മന്ത്രി പ്രണബ് മുഖര്‍ജിയും സഹമന്ത്രി ആനന്ദ് ശര്‍മയും സദസ്സിലുണ്ടായിരുന്നു. ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി യു.എ. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് പ്രഖ്യാപിച്ചത്. ഗാന്ധിജി മുമ്പെന്നത്തേക്കാളും പ്രചോദനമാകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ^യു.എസ് ആണവകരാറുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ ആശങ്ക അസ്ഥാനത്താണെന്ന് സോണിയാ ഗാന്ധി നേരത്തേ ന്യൂയോര്‍ക്കില്‍ 2000ത്തിലേറെ ഇന്ത്യക്കാര്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. സഖ്യസര്‍ക്കാറിനെ പിന്തുണക്കുന്ന നമ്മുടെ സുഹൃത്തുക്കള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഉന്നതമായ കരാറിനെപ്പറ്റി കൂടുതല്‍ പൊതുജനാഭിപ്രായം രൂപവത്കരിച്ചതായും എന്നാല്‍ അതില്‍ ആശങ്കിക്കാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ വിശദീകരിച്ചു. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരുടേയും അഭിപ്രായം കേള്‍ക്കേണ്ടത് സുപ്രധാനമാണ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ.
അടിസ്ഥാന മൂല്യങ്ങളോടും തത്ത്വങ്ങളോടും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യില്ലെന്ന് സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയെപ്പറ്റി സൂചിപ്പിക്കവേ സോണിയ വ്യക്തമാക്കി.

1 comment:

Post a Comment