റോഡ് അറ്റകുറ്റപ്പണി:മന്ത്രിമാരെ ചുമതലപ്പെടുത്തി .
ഓരോ ജില്ലകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല ഓരോ മന്ത്രിമാര്‍ക്ക് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനമായി. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അറിയിച്ചതാണ് ഇക്കാര്യം.റോഡുകളുടെ അറ്റുകുറ്റപ്പണി നടക്കാത്തത് ശക്തമായ മഴമൂലമാണന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സിനു സര്‍ക്കാര്‍ പാട്ടത്തിനു നല്കിയ ഭൂമി മറുപാട്ടത്തിനു നല്കിയ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല ഉപസമതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കെ.പി.രാജേന്ദ്രന്, ബിനോയ് വിശ്വം, എസ്.ശര്‍മ, എം.വിജയകുമാര്‍, പി.കെ.ഗുരുദാസന് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതിനെക്കുറിച്ചുള്ള ഉന്നതതല റിപ്പോര്‍ട്ടായിരിക്കും മന്ത്രിതല ഉപസമതി പഠിക്കുക.
മൂന്നാര്‍ ദൌത്യസംഘത്തലവനായിരുന്ന കെ.സുരേഷ്കുമാറിനെ കാര്‍ഷിക വികസന ബാങ്ക് എം.ഡിയായി നിയമിക്കാനും. ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.
Subscribe to:
Post Comments (Atom)
1 comment:
റോഡ് അറ്റകുറ്റപ്പണി:മന്ത്രിമാരെ ചുമതലപ്പെടുത്തി
തിരുവനന്തപുരം:ഓരോ ജില്ലകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല ഓരോ മന്ത്രിമാര്‍ക്ക് നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ചു ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനമായി. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അറിയിച്ചതാണ് ഇക്കാര്യം.റോഡുകളുടെ അറ്റുകുറ്റപ്പണി നടക്കാത്തത് ശക്തമായ മഴമൂലമാണന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Post a Comment