Thursday, October 11, 2007

സി വി ശ്രിരാമനും പടിയിറങി.

സി വി ശ്രിരാമനും പടിയിറങി.

1931 ഫെബ്രുവരി ഏഴിന് കുന്നംകുളത്തിനടുത്ത് പോര്‍ക്കുളത്താണ് ശ്രീരാമന്റെ ജനനം. അഛന്‍ ചെറുതുരുത്തി വേലപ്പന്‍. അമ്മ കല്ലായില്‍ ദേവകി. അഛന്‍ വേലപ്പന്‍ സിലോണ്‍(ഇന്നത്തെ ശ്രീലങ്ക) ഗവ. റെയില്‍വെയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. ബാല്യകാലം മിക്കവാറും സിലോണിലായിരുന്നു. പ്രാഥമികവിദ്യാഭ്യാസവും അവിടെത്തന്നെ. കുന്നംകുളം ഗവ. ഹൈസ്കൂളിലും പെരുമ്പിലാവ് ടിഎംഎച്ച്എസിലുമായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. മദ്രാസ് ലോകോളേജില്‍നിന്ന് നിയമബിരുദം നേടി. ഏഴുവര്‍ഷത്തോളം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ കിഴക്കന്‍ബംഗാള്‍ അഭയാര്‍ഥികളെ കുടിയേറിപ്പാര്‍പ്പിക്കുന്ന വകുപ്പില്‍ ജോലി ചെയ്തു.
ആന്‍ഡമാനില്‍നിന്ന് മടങ്ങിയെത്തിയശേഷം നാട്ടില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തു വന്ന ശ്രീരാമന്‍ രാഷ്ട്രീയ-സാംസ്കാരികരംഗങ്ങളില്‍ ഒരുപോലെ സജീവമാണ്. സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍ഥിപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാര്‍ടി നിരോധിക്കപ്പെട്ട സമയത്ത് ഒളിവിലുള്ള സഖാക്കള്‍ക്കിടയില്‍ മെസഞ്ചറായും ഒളിത്താവളങ്ങളൊരുക്കിയും ശ്രീരാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും പിന്നീട് സിപിഐ എമ്മിലും സജീവമായി പ്രവര്‍ത്തിച്ചു.
ആദ്യത്തെ ചെറുകഥാസമാഹാരമായ 'വാസ്തുഹാര'യ്ക്ക്കേരള സാഹിത്യഅക്കാദമി അവാര്‍ഡും ശക്തി അവാര്‍ഡും ലഭിച്ചു. വാസ്തുഹാര സിനിമയാക്കിയപ്പോള്‍ കഥയ്ക്കുള്ള കേരളസര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും നേടി. 'ശ്രീരാമന്റെ കഥകള്‍' എന്ന സമാഹാരത്തിന് 1999ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഏക രാഷ്ട്രീയപ്രവര്‍ത്തകന്‍കൂടിയാണ് സി വി. അദ്ദേഹത്തിന്റെ അഞ്ച് കഥകള്‍ സിനിമയായിട്ടുണ്ട്. ചിദംബരം, ഇരിക്കപ്പിണ്ഡം, വാസ്തുഹാര, പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നിവയാണ് സിനിമയായ കഥകള്‍. ഇരിക്കപ്പിണ്ഡം 'പുരുഷാര്‍ഥം' എന്ന പേരിലാണ് സിനിമയായത്. പൊന്തന്‍മാടയും ശീമത്തമ്പുരാനും ആധാരമാക്കിയാണ് 'പൊന്തന്‍മാട' എന്ന ചിത്രം നിര്‍മിച്ചത്.
പുരുഷാര്‍ഥത്തിന് കഥയ്ക്കും സിനിമയ്ക്കുമുള്ള ഫിലിം ക്രിട്ടിക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇഷ്ടദാനം എന്ന കഥയ്ക്ക്് വി പി ശിവകുമാര്‍ സ്മാരക 'കേളി' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആധുനികകഥയുടെ അതിപ്രസരത്തില്‍ മലയാളകഥ നിലയുറയ്ക്കാത്ത ആകാശവിസ്മയങ്ങളായിമാത്രം പരിലസിച്ചകാലത്ത് ഉള്ളുറപ്പുള്ള, ജീവത്തായ കഥകളെഴുതി മലയാളകഥയുടെ നഷ്ടപ്പെട്ട വായനാസമൂഹത്തെ തിരിച്ചുപിടിച്ചതും സാഹിത്യചരിത്രത്തില്‍ സി വി ശ്രീരാമന്റെ ശ്രേഷ്ഠതയാണ്.

1 comment:

ജനശക്തി ന്യൂസ്‌ said...