Tuesday, October 09, 2007

രാമസേതുവിന്റെ പിന്നില്‍ വര്‍ഗ്ഗിയതയും രാഷ്‌ട്രിയവും;മുന്നില്‍ ശ്രിരാമനും.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്ക് കടലിന്നടിയില്‍ നീളത്തില്‍ മണല്‍വരമ്പുപോലെ, കടല്‍ത്തട്ടിലെ മറ്റു പ്രദേശങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്ന ഒരു തിട്ടുണ്ട്. രാമേശ്വരം തൊട്ട് ശ്രീലങ്കവരെ നീണ്ടുകിടക്കുന്നതും വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്നതുമായ ഈ വരമ്പ്, പണ്ട് ത്രേതായുഗത്തിലെ ശ്രീരാമന്റെ നിര്‍ദേശപ്രകാരം ഹനുമാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പാലമാണെന്നാണ് ഹിന്ദുത്വവാദികളുടെ വാദം. നാല്‍പത്തിയെട്ടു കിലോമീറ്ററോളം നീളമുള്ള, പാലത്തിന്റെ ആകൃതിയിലുള്ള ഈ കടല്‍വരമ്പ്, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിനും മാന്നാര്‍ ഉള്‍ക്കടലിനും നടുവിലാണ്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അടിച്ചുവന്ന തിരകള്‍ നടുക്ക് നിക്ഷേപിച്ച മണല്‍ക്കൂനകള്‍ കൂട്ടംകൂടി ഉറച്ചിട്ടാകാം ഈ ചിറ ഉണ്ടായത്. പണ്ട് ഇന്ത്യയും ശ്രീലങ്കയും മറ്റും ഒരൊറ്റ ഭൂഖണ്ഡമായി ഒന്നിച്ച് കിടന്നിരുന്നുവെന്നും പിന്നീട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നടുക്കുള്ള ചില ഭാഗങ്ങള്‍ കടലില്‍ താഴ്ന്നുപോയെന്നും അതില്‍ ഉയരമുള്ള ഭാഗം ഒരു വരമ്പിന്റെ രൂപത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമാണ് മറ്റൊരു ശാസ്ത്രസിദ്ധാന്തം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ഹിമാലയംപോലും മുമ്പ് കടലിന്റെ അടിയിലായിരുന്നുവെന്നും പിന്നീടൊരിക്കലുണ്ടായ കടല്‍ക്ഷോഭത്തിന്റെ ഫലമായി കടലില്‍നിന്ന് ഉയര്‍ന്നുവന്നതാണ് എന്നുമാണല്ലോ ശാസ്ത്രജ്ഞന്മാര്‍ സിദ്ധാന്തിക്കുന്നത്. ഏഷ്യയും ആസ്ട്രേലിയയും അവയ്ക്ക് നടുക്കുള്ള ചെറു ചെറു ദ്വീപരാഷ്ട്രങ്ങളുമെല്ലാംമുമ്പ് ഒരൊറ്റ വന്‍കരയായി, തുടര്‍ച്ചയായുള്ള കരപ്രദേശമായി കിടന്നിരുന്നതാണെന്നും പിന്നീട് നടുക്കുള്ള പല പ്രദേശങ്ങളും കടലില്‍ താഴ്ന്നതാണെന്നും ഉള്ള സിദ്ധാന്തം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അവിടെ ആഴംകുറഞ്ഞ കടലില്‍ ചിലേടങ്ങളില്‍ ഇടയ്ക്ക് ഇങ്ങനെയുള്ള കടല്‍വരമ്പുകളും കാണുന്നുണ്ട്.

അതെന്തായാലും, മാന്നാര്‍ ഉള്‍ക്കടലിനും പാക്ക് കടലിടുക്കിനും നടുവില്‍ കടലിനടിയില്‍ ഒരു വരമ്പുപോലെ കാണപ്പെടുന്ന ഈ ഭൂഭാഗത്തിന് ആഡംസ് ബ്രിഡ്ജ് (ആദമിന്റെ പാലം) എന്നാണ് യൂറോപ്യന്മാര്‍ നല്‍കിയ പേര്. ഇത് രാമനുണ്ടാക്കിയ പാലമാണെന്ന് ചില ഹിന്ദുമതവിശ്വാസികള്‍ കരുതുമ്പോള്‍ മുസ്ളിങ്ങളുടെ വിശ്വാസം ഇങ്ങനെയാണ്: ശ്രീലങ്കയിലെ 'ആഡംസ് പീക്ക്' എന്ന മലയുടെ മുകളില്‍ ഒറ്റക്കാലില്‍ തപസുചെയ്ത ആദം, ഇന്ത്യയില്‍നിന്ന് ഈ പാലം വഴിക്കാണ് ശ്രീലങ്കയില്‍ ചെന്നെത്തിയത്. 'ആഡംസ് പീക്ക്' എന്ന മലയ്ക്കും ചെറിയ കൊടുമുടിക്കുമാണെങ്കില്‍ബുദ്ധകഥയിലും ക്രിസ്തുമതകഥകളിലും സ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ മലമുകളിലുള്ള, 'കാല്‍പാട്' പോലുള്ള ഒരു അടയാളം ഗൌതമബുദ്ധന്റെ കാലടിയാണെന്ന് ബുദ്ധമതക്കാരും സെന്റ് തോമസിന്റെ കാലടിയാണെന്ന് ക്രിസ്ത്യാനികളും ശിവപാദമാണെന്ന് ഹിന്ദുക്കളും കരുതുന്നു. മുസ്ളിങ്ങളാകട്ടെ, ഈ അടയാളത്തെ ആദമിന്റെ കാലടിയായും ആഡംസ് ബ്രിഡ്ജിനെ ആദം വന്ന വഴിയായും കരുതുന്നു. ഈ ചിറയിലൂടെയാണ് ബുദ്ധനും സെന്റ് തോമസും ശ്രീലങ്കയില്‍ എത്തിയതെന്ന് ആ മതക്കാരും കരുതുന്നു.

ഇങ്ങനെ നാനാമതസ്ഥരുടെ ഐതിഹ്യങ്ങള്‍ക്ക് നിമിത്തമായ വെള്ളത്തിനടിയിലെ ഈ കടല്‍വരമ്പ്, അതുവഴി പോകുന്ന കപ്പലുകളുടെ സുഗമമായ യാത്രക്ക് തടസ്സമായി നില്‍ക്കുന്നു. അതിനാല്‍, അറബിക്കടലില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കണമെങ്കില്‍, കപ്പലുകള്‍ക്ക് തമിഴ്നാടിന്റെ തീരത്തുകൂടെ നേരെ കിഴക്കോട്ടുപോരാന്‍ കഴിയില്ല. അതിനുപകരം, നേരെ തെക്കോട്ടുപോയി, ശ്രീലങ്കയെ ചുറ്റി വളഞ്ഞ് കിഴക്കോട്ടുവരണം. തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലൂടെ വരുന്നതിനേക്കാള്‍ 650 കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിച്ചാലേ, ഇങ്ങനെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ കഴിയൂ. ഏതാണ്ട് 30 മണിക്കൂര്‍ അധികം യാത്രചെയ്യണം. അതിനനുസരിച്ചുള്ള ഇന്ധനവും അധികംവേണം.

പാക് കടലിടുക്കിനും മാന്നാര്‍ ഉള്‍ക്കടലിനും ഇടയില്‍, കടലിനടിയിലെ ഈ വരമ്പില്ലെങ്കിലോ? അഥവാ 48 കിലോമീറ്റര്‍ നീളമുള്ള ഈ വരമ്പിന്റെ നടുവില്‍ ഒരു കപ്പല്‍ച്ചാലിന് ആവശ്യമായത്ര വീതിയില്‍ ഒരു വഴിവെട്ടിയാലോ? ഇന്ത്യന്‍ കപ്പലുകള്‍ക്ക് 650 കിലോമീറ്റര്‍ യാത്രയും 30 മണിക്കൂറും ലാഭം. ഒന്നര നൂറ്റാണ്ടുമുമ്പ്, ഏതാണ്ട് 1860ല്‍ത്തന്നെ ഇങ്ങനെ ഒരു ആശയം ഉയര്‍ന്നുവന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഗവണ്‍മെന്റിന്റെ കാലത്തും അതിനെക്കുറിച്ച് ചര്‍ച്ച നടന്നു. കമ്മിറ്റി രൂപീകരിക്കപ്പെട്ടു. തമിഴ്നാട്ടുകാര്‍ക്കായിരുന്നു അതില്‍ കൂടുതല്‍ ആവേശം.
എന്നാല്‍, സേതുസമുദ്രം പദ്ധതി എന്നു നാമകരണം ചെയ്യപ്പെട്ട ഈ പദ്ധതിക്ക് ആരംഭം കുറിച്ചത് നാലു കൊല്ലം മുമ്പ് വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്താണ്. പക്ഷേ, വാജ്പേയിക്ക് അതിന്റെ നിര്‍മാണത്തിന്റെ ഉദ്ഘാടനംചെയ്യാന്‍ കഴിഞ്ഞില്ല. മന്‍മോഹന്‍സിങ്ങിനാണ് അതിനവസരം ലഭിച്ചത്. ഡിഎംകെയുടെ ഉത്സാഹവും അതിനു പിന്നിലുണ്ട്. അങ്ങനെ 2004 ഡിസംബറില്‍ സേതുസമുദ്രം കോര്‍പറേഷന്‍ രൂപീകരിക്കപ്പെട്ടു. 2500 കോടിരൂപ ചെലവുകണക്കാക്കുന്ന ആ പദ്ധതിയുടെ പണി ആരംഭിച്ചു. കടലില്‍ ഡ്രഡ്ജിങ് തുടങ്ങി.
ഈ പദ്ധതികൊണ്ടുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചാണ് തുടക്കത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ഇന്നിപ്പോള്‍, ഇതിനെതിരായി ഹൈന്ദവവികാരം ഇളക്കിവിട്ട് സമരത്തിനിറങ്ങിത്തിരിച്ചിട്ടുള്ള ബിജെപിക്കാരും സംഘപരിവാര്‍ സംഘങ്ങളും വാജ്പേയി ആരംഭിച്ച ഈ പദ്ധതിയെ അനുകൂലിക്കുകയാണ് ആദ്യംചെയ്തത്. എന്നാല്‍, ഡിഎംകെ ഉത്സാഹപൂര്‍വം ആരംഭിച്ച പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ള എഐഎഡിഎംകെയും ജനതാപാര്‍ടിക്കാരന്‍ സുബ്രഹ്മണ്യസ്വാമിയും ഇതിനെതിരായി സുപ്രിംകോടതിയില്‍ കേസ് കൊടുത്തു. ആഡംസ് ബ്രിഡ്ജ് എന്ന രാമസേതുവിന് ഒരു കേടും വരുത്തരുതെന്നും അത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സ്മാരകമായി നിലനിര്‍ത്തണമെന്നുമായിരുന്നു സ്വാമിയുടെ ആവശ്യം. വാത്മീകിരാമായണം, രാമചരിതമാനസം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യസ്വാമി തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. യഥാര്‍ഥത്തില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സമരാവേശം ലഭിച്ചത് ഈ കേസില്‍നിന്നാണ്. വിശ്വാസത്തിന്റെ പ്രശ്നം കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെങ്കിലും, സുബ്രഹ്മണ്യസ്വാമിയുടെ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, ഡ്രഡ്ജിങ് തുടരാമെന്നും എന്നാല്‍, രാമസേതുവിന് കേടൊന്നും വരുത്തരുതെന്നും ആഗസ്ത് 31ന് കേന്ദ്രഗവണ്‍മെന്റിനും സേതുസമുദ്രം കോര്‍പറേഷനും നിര്‍ദേശംനല്‍കി. യഥാര്‍ഥത്തില്‍ കോടതിയുടെ ഈ നിര്‍ദേശം വളരെ വിചിത്രംതന്നെയാണ്. ആഡംസ് ബ്രിഡ്ജ് എന്ന രാമസേതുവിന്റെ നടുക്ക് വെട്ടിപ്പൊളിച്ച് ഒരു കപ്പല്‍പ്പാത ഉണ്ടാക്കുന്നതിനാണ് ഡ്രഡ്ജിങ് ആരംഭിച്ചത്. സേതുവിന് കേടൊന്നും വരുത്താതെ ഡ്രഡ്ജിങ് തുടരുന്നതെങ്ങിനെയാണാവോ? സാധാരണ ജനങ്ങളുടെ സാമാന്യ യുക്തി കോടതികള്‍ക്ക് മനസ്സിലാകാത്ത കാലമാണല്ലോ ഇത്. രക്തം പൊടിയാതെ തുടയില്‍നിന്ന് മാംസം മുറിച്ചെടുത്തുകൊള്ളാനാണ് കോടതിവിധി!
ഈ കേസില്‍ കേന്ദ്രഗവണ്‍മെന്റിനുവേണ്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സപ്തംബര്‍ 12ന് സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ആഡംസ് ബ്രിഡ്ജ് രൂപപ്പെട്ടുവന്നതെങ്ങനെയെന്നതിനുള്ള ശാസ്ത്രീയവിശദീകരണം നല്‍കുന്നതോടൊപ്പം, സുബ്രഹ്മണ്യസ്വാമിയുടെ വാദമുഖങ്ങള്‍ ഖണ്ഡിക്കാനെന്നവണ്ണം, 'രാമസേതു മനുഷ്യനിര്‍മിതമല്ലെന്നും രാമായണത്തില്‍ പറയുന്ന സംഭവങ്ങളും ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളും ജീവിച്ചിരുന്നുവെന്നത് അസന്ദിഗ്ധമായി തെളിയിക്കാനുള്ള ചരിത്രപരമായ രേഖകളൊന്നുമില്ലെന്നും' പ്രസ്താവിക്കുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ മൂന്ന് ഖണ്ഡികകളിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

അതോടെയാണ് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘങ്ങളും കലിതുള്ളിക്കൊണ്ട് രംഗത്തിറങ്ങിയത്. വര്‍ഗീയമോ മതപരമോ ആയ എന്തെങ്കിലും പ്രശ്നം എവിടെയെങ്കിലും ഉണ്ടോ എന്ന് ഭൂതക്കണ്ണാടിവച്ച് അന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍. ഒന്നും കിട്ടാതെ, ഭഗ്നാശരായി കഴിയുന്ന അവര്‍ അതിന്മേല്‍ കയറിപ്പിടിച്ചു. കേന്ദ്രഗവണ്‍മെന്റ് സമര്‍പ്പിച്ച അഫിഡവിറ്റ് 'ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ അവഹേളന'മാണെന്നും അത് 'പിന്‍വലിക്കണമെന്നും' 'പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും മാപ്പുപറയണമെന്നും' ആയി അദ്വാനിയും കൂട്ടരും.

വിവാദമായ മൂന്ന് ഖണ്ഡികകള്‍ അഫിഡവിറ്റില്‍നിന്ന് മാറ്റാമെന്ന് ആദ്യം പറഞ്ഞ കേന്ദ്രഗവണ്‍മെന്റ്, പിറ്റേദിവസം സംഘപരിവാറിനുമുന്നില്‍ കൂടുതല്‍ കീഴടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. സത്യവാങ്മൂലം മുഴുവന്‍ പിന്‍വലിക്കുന്നുവെന്നും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നും അതിനിടയില്‍ കപ്പല്‍പ്പാതയ്ക്ക് ബദല്‍ മാര്‍ഗം കാണാന്‍ ശ്രമിക്കാമെന്നും അവര്‍ കോടതിയില്‍ ഉറപ്പുനല്‍കി. സുപ്രിംകോടതിയാകട്ടെ, 'ഡ്രഡ്ജിങ് പണി തുടരാമെങ്കിലും രാമസേതുവിന് കോട്ടം തട്ടരുതെന്ന' ആഗസ്ത് 31ന്റെ നിര്‍ദേശം ഒന്നുകൂടി ഊന്നിപ്പറഞ്ഞുകൊണ്ടാണ്, കേന്ദ്രഗവണ്‍മെന്റിന് മൂന്നുമാസത്തെ സമയം നല്‍കിയതും കേസ് 2008 ജനുവരിയിലേക്ക് മാറ്റിയതും.

ഏതു പ്രശ്നത്തെയും വര്‍ഗീയവല്‍ക്കരിച്ചും വര്‍ഗീയതയേയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ജുഗുപ്സാവഹമായ തന്ത്രമാണ് ഈ കാര്യത്തിലും തെളിഞ്ഞുകാണുന്നത്. അറുപതുകൊല്ലത്തോളംകാലം രാമജന്മഭൂമിപ്രശ്നംകൊണ്ട് രാഷ്ട്രീയം കളിച്ച ബിജെപി
ക്ക് (അതിനുമുമ്പ് ജനസംഘം) അതില്‍നിന്ന് ചില താല്‍ക്കാലിക വിജയങ്ങളുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും, പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല; ആറേഴുകൊല്ലം അവര്‍ ഭരിച്ചിട്ടും അതാണ് സ്ഥിതി. രാമക്ഷേത്രപ്രശ്നം അക്രമാസക്തമായി ഉയര്‍ത്തിക്കൊണ്ടുവരികയും ബാബറിമസ്ജിദ് തകര്‍ത്ത് ഇന്ത്യയുടെ മതനിരപേക്ഷ തത്വങ്ങള്‍ക്കും മതസൌഹാര്‍ദത്തിനും അഗാധമായ പോറല്‍ ഏല്‍പിക്കുകയും ചെയ്ത ബിജെപി, കഴിഞ്ഞ 15 കൊല്ലക്കാലം തങ്ങളെ വഞ്ചിക്കുകകയായിരുന്നുവെന്ന് ഹിന്ദുവിശ്വാസികള്‍ക്ക് ബോധ്യമായി. രാമക്ഷേത്രത്തിന്റെ പേരില്‍ ഇനി വോട്ടുതട്ടാന്‍ കഴിയില്ല എന്ന് ബിജെപിക്കും ബോധ്യമായിരുന്നു.

ഗുജറാത്തിലും ഹിമാചലലിലും തെരഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞു. ഹിന്ദുവികാരം ആളിക്കത്തിക്കാന്‍ ഉതകുന്ന മറ്റൊരു പ്രശ്നം അന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍.
അപ്പോഴാണ് അഫിഡവിറ്റില്‍ നിന്ന് ഒഴിവാക്കാമായിരുന്ന രാമന്റെയും വിശ്വാസത്തിന്റെയും കാര്യമെടുത്തിട്ട്, യുപിഎ ഗവണ്‍മെന്റ് ബിജെപിക്ക് ഒരു വടികൊടുത്തത്. തങ്ങള്‍ക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍, വിവാദപരമായ മൂന്ന് ഖണ്ഡികകള്‍ ഒഴിവാക്കുകയെന്ന ന്യായമായ മാര്‍ഗം അവലംബിക്കാമെന്ന് ആദ്യം പ്രസ്താവിച്ചതാണ്. ആ തീരുമാനം രായ്ക്കുരാമാനം മാറ്റിയ സര്‍ക്കാര്‍, അഫിഡവിറ്റ് മുഴുവന്‍ പിന്‍വലിച്ചുകൊണ്ട്, ബിജെപിക്കും സംഘപരിവാറിനും മുന്നില്‍ കീഴടങ്ങുകയാണ് ഉണ്ടായത്. 'പൊതുവികാര'ത്തിന്റെ പേരുംപറഞ്ഞ് ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതാമൂല്യങ്ങള്‍ കാറ്റില്‍പറത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ വര്‍ഗീയശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടതുണ്ടായിരുന്നോ? രാമായണത്തിലെ രാമന്റെ യഥാര്‍ഥ വ്യക്തിത്വം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുതന്നെ, ബിജെപിയെയും സംഘപരിവാറിനെയും കോണ്‍ഗ്രസിന് നേരിടാമായിരുന്നില്ലേ?
സംഘപരിവാര്‍ അവകാശപ്പെടുന്നപോലെ, വാത്മീകിയുടെ രാമന്‍ അവതാരമായിരുന്നുവോ? വാത്മീകിരാമായണത്തില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. രാമനെ അവതാരമാക്കി അവതരിപ്പിക്കുന്ന ബാലകാണ്ഡം മൂലകൃതിയില്‍ ഉണ്ടായിരുന്നില്ലെന്നും അത് പ്രക്ഷിപ്തമാണെന്നും ഇന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്. ക്രൌഞ്ചമിഥുനങ്ങളില്‍ ഒന്ന് കൊല്ലപ്പെട്ടപ്പോള്‍, ഇണയുടെ കണ്ണീര്‍ കണ്ട് മനം കലങ്ങിയ വാത്മീകി, രാമായണമെഴുതി. അക്കാലത്ത് പാടിക്കേട്ടിരുന്ന രാമകഥയുടെ ഒരു രൂപമാണത്. വിവിധ രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ വിവിധ സംസ്ഥാനങ്ങളിലും രാമകഥയ്ക്ക് വിവിധ രൂപഭേദങ്ങളുണ്ട്. വാത്മീകിയുടെ രാമന്‍ അവതാരമല്ല; മാതൃകാ ഭരണാധികാരി മാത്രം. പിന്നീടുള്ള രാമായണഭാഷ്യങ്ങളിലാണ് (മലയാളത്തിലെ അധ്യാത്മരാമായണം, തുളസീദാസിന്റെ രാമചരിതമാനസം തുടങ്ങി ഇന്ത്യയില്‍ നൂറുകണക്കിന് പാഠഭേദങ്ങളുണ്ട്. ഇന്തോനേഷ്യ, ജാവ, സുമാത്ര, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും രാമകഥയുടെ വിവിധ രൂപങ്ങള്‍ കാണാം) രാമനെ ദൈവമാക്കുന്നത്. രാമന്റെ അയോധ്യ ഗോദാവരി നദിക്ക് വടക്കും രാവണന്റെ ലങ്ക ഗോദാവരി നദിക്കു തെക്കും ആണെന്ന ഒരു വാദമുണ്ട്. രാമനും സീതയും സഹോദരീസഹോദരന്മാരായിരുന്നുവെന്നും ചില കഥകളില്‍ കാണുന്നു. മറ്റു ചില കഥകളില്‍ രാവണനെ ആദര്‍ശകഥാപാത്രമാക്കി ഉയര്‍ത്തിക്കാണിക്കുന്നു. തമിഴ്നാട്ടുകാര്‍ക്ക് ആ വ്യാഖ്യാനമാണ് കൂടുതല്‍ പ്രിയം.

രാമന്റെ ഭരണകാലഘട്ടത്തെക്കുറിച്ചും രാമായണകാലം മഹാഭാരതത്തിനുമുമ്പോ പിമ്പോ എന്നതിനെക്കുറിച്ചുമൊക്കെ തര്‍ക്കങ്ങളുണ്ട്. വോട്ടു നേടുന്നതിനുവേണ്ടി മാത്രമായി ഹിന്ദുവര്‍ഗീയവാദികള്‍ അവതരിപ്പിക്കുന്ന വിധത്തിലല്ല രാമകഥ എന്ന് എന്തായാലും എല്ലാവരും സമ്മതിക്കുന്നുണ്ട്. അതൊരു കല്‍പിത കഥമാത്രമാണ്. ഒരിക്കലും ചരിത്രരേഖയല്ല.
രാമന്റെ കഥയും രാമസേതുവെന്ന് വര്‍ഗീയവാദികള്‍ അവകാശപ്പെടുന്ന ആഡംസ് ബ്രിഡ്ജും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ചരിത്രം, ഭൂമിശാസ്ത്രം, കാലഗണന, പുരാവസ്തുഗവേഷണം തുടങ്ങിയ പഠനവിഷയങ്ങളിലൂടെ സമര്‍ഥിക്കാന്‍ കഴിയും. അങ്ങനെ സംഘപരിവാറും അതിലെ പ്രധാന കക്ഷിയായ ബിജെപിയും പൊക്കിക്കൊണ്ടുവരുന്ന കെട്ടുകഥ പൊളിക്കാന്‍ കഴിയും; അതിന് ഉതകുന്ന വിധത്തില്‍ ഈ പ്രശ്നത്തെ ഒരു സജീവ ചര്‍ച്ചാവിഷയമാക്കി മാറ്റാന്‍ കഴിയുമായിരുന്നു.

എന്നാല്‍, അതിനുള്ള അവസരമാണ്, ഒരൊറ്റ മലക്കം മറിച്ചിലിലൂടെ യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. സംഘപരിവാറിന്റെ വാദം കണ്ണുംപൂട്ടി അംഗീകരിച്ചുകൊണ്ട്, പുതിയ അഫിഡവിറ്റ് സമര്‍പ്പിക്കുമെന്ന് സമ്മതിച്ച സര്‍ക്കാര്‍, ഇന്ത്യ അനുവര്‍ത്തിക്കുന്ന മതനിരപേക്ഷ സങ്കല്‍പനത്തിന് കനത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍, ഹിന്ദുവര്‍ഗീയവാദികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക? ഹിന്ദുവര്‍ഗീയശക്തികളുടെ വാദം മുഖവിലക്കെടുത്താല്‍ ഹിമാലയത്തിലോ ഗംഗാനദിയിലോ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്താന്‍ കഴിയാതെവരും. മത്സ്യം, ആമ, പന്നി, പശു തുടങ്ങിയ ജീവികളെ കൊല്ലാനോ തിന്നാനോ കഴിയാതെവരും. പുരാണകഥകളുടെ പേരുംപറഞ്ഞ് പുരോഗതിയെ തടസ്സപ്പെടുത്തുന്ന അവസ്ഥയുംവരും. പരിഷ്കൃതലോകത്തിലെ ഐടി യുഗത്തില്‍, വളരെ വിചിത്രവും വികൃതവുമായ ഒരു ഇന്ത്യയെ ആണ് അവര്‍ വിഭാവനം ചെയ്യുന്നത്.

പിന്‍കുറിപ്പ്: തൃശൂരിലെ തേക്കിന്‍കാട് മുഴുവന്‍ വെട്ടി മൈതാനമാക്കാന്‍ ശക്തന്‍ തമ്പുരാന്‍ മുതിര്‍ന്നപ്പോള്‍, കോമരം ഉറഞ്ഞുവന്ന്, "തേക്കിന്‍കാട് ദേവിയുടെ ജടയാണെന്നും അതു വെട്ടരുതെന്നും'' കല്‍പിച്ചുവത്രേ. രാജാവ് ഉടവാളെടുത്ത് കോമരത്തിന്റെ തലവെട്ടി; പിന്നെ തേക്കിന്‍കാടും വെട്ടിക്കളഞ്ഞു. പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ യുക്തിപൂര്‍വം നേരിടാന്‍ സര്‍ക്കാരിനു കഴിയണം. അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയല്ല വേണ്ടത്.

നാരായണന്‍ ചെമ്മലശ്ശേരി

5 comments:

ജനശക്തി ന്യൂസ്‌ said...

രാമസേതുവിന്റെ പിന്നില്‍ വര്‍ഗ്ഗിയതയും രാഷ്‌ട്രിയവും;മുന്നില്‍ ശ്രിരാമനും.

രാമക്ഷേത്രത്തിനുപിന്നാലെ രാമസേതുവും...
നാരായണന്‍ ചെമ്മലശ്ശേരി

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്ക് കടലിന്നടിയില്‍ നീളത്തില്‍ മണല്‍വരമ്പുപോലെ, കടല്‍ത്തട്ടിലെ മറ്റു പ്രദേശങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്ന ഒരു തിട്ടുണ്ട്. രാമേശ്വരം തൊട്ട് ശ്രീലങ്കവരെ നീണ്ടുകിടക്കുന്നതും വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്നതുമായ ഈ വരമ്പ്, പണ്ട് ത്രേതായുഗത്തിലെ ശ്രീരാമന്റെ നിര്‍ദേശപ്രകാരം ഹനുമാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ പാലമാണെന്നാണ് ഹിന്ദുത്വവാദികളുടെ വാദം. നാല്‍പത്തിയെട്ടു കിലോമീറ്ററോളം നീളമുള്ള, പാലത്തിന്റെ ആകൃതിയിലുള്ള ഈ കടല്‍വരമ്പ്, ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക് കടലിടുക്കിനും മാന്നാര്‍ ഉള്‍ക്കടലിനും നടുവിലാണ്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അടിച്ചുവന്ന തിരകള്‍ നടുക്ക് നിക്ഷേപിച്ച മണല്‍ക്കൂനകള്‍ കൂട്ടംകൂടി ഉറച്ചിട്ടാകാം ഈ ചിറ ഉണ്ടായത്. പണ്ട് ഇന്ത്യയും ശ്രീലങ്കയും മറ്റും ഒരൊറ്റ ഭൂഖണ്ഡമായി ഒന്നിച്ച് കിടന്നിരുന്നുവെന്നും പിന്നീട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് നടുക്കുള്ള ചില ഭാഗങ്ങള്‍ കടലില്‍ താഴ്ന്നുപോയെന്നും അതില്‍ ഉയരമുള്ള ഭാഗം ഒരു വരമ്പിന്റെ രൂപത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമാണ് മറ്റൊരു ശാസ്ത്രസിദ്ധാന്തം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ഹിമാലയംപോലും മുമ്പ് കടലിന്റെ അടിയിലായിരുന്നുവെന്നും പിന്നീടൊരിക്കലുണ്ടായ കടല്‍ക്ഷോഭത്തിന്റെ ഫലമായി കടലില്‍നിന്ന് ഉയര്‍ന്നുവന്നതാണ് എന്നുമാണല്ലോ ശാസ്ത്രജ്ഞന്മാര്‍ സിദ്ധാന്തിക്കുന്നത്. ഏഷ്യയും ആസ്ട്രേലിയയും അവയ്ക്ക് നടുക്കുള്ള ചെറു ചെറു ദ്വീപരാഷ്ട്രങ്ങളുമെല്ലാംമുമ്പ് ഒരൊറ്റ വന്‍കരയായി, തുടര്‍ച്ചയായുള്ള കരപ്രദേശമായി കിടന്നിരുന്നതാണെന്നും പിന്നീട് നടുക്കുള്ള പല പ്രദേശങ്ങളും കടലില്‍ താഴ്ന്നതാണെന്നും ഉള്ള സിദ്ധാന്തം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അവിടെ ആഴംകുറഞ്ഞ കടലില്‍ ചിലേടങ്ങളില്‍ ഇടയ്ക്ക് ഇങ്ങനെയുള്ള കടല്‍വരമ്പുകളും കാണുന്നുണ്ട്.

അതെന്തായാലും, മാന്നാര്‍ ഉള്‍ക്കടലിനും പാക്ക് കടലിടുക്കിനും നടുവില്‍ കടലിനടിയില്‍ ഒരു വരമ്പുപോലെ കാണപ്പെടുന്ന ഈ ഭൂഭാഗത്തിന് ആഡംസ് ബ്രിഡ്ജ് (ആദമിന്റെ പാലം) എന്നാണ് യൂറോപ്യന്മാര്‍ നല്‍കിയ പേര്. ഇത് രാമനുണ്ടാക്കിയ പാലമാണെന്ന് ചില ഹിന്ദുമതവിശ്വാസികള്‍ കരുതുമ്പോള്‍ മുസ്ളിങ്ങളുടെ വിശ്വാസം ഇങ്ങനെയാണ്: ശ്രീലങ്കയിലെ 'ആഡംസ് പീക്ക്' എന്ന മലയുടെ മുകളില്‍ ഒറ്റക്കാലില്‍ തപസുചെയ്ത ആദം, ഇന്ത്യയില്‍നിന്ന് ഈ പാലം വഴിക്കാണ് ശ്രീലങ്കയില്‍ ചെന്നെത്തിയത്. 'ആഡംസ് പീക്ക്' എന്ന മലയ്ക്കും ചെറിയ കൊടുമുടിക്കുമാണെങ്കില്‍ബുദ്ധകഥയിലും ക്രിസ്തുമതകഥകളിലും സ്ഥാനം ലഭിച്ചിട്ടുണ്ട്. ഈ മലമുകളിലുള്ള, 'കാല്‍പാട്' പോലുള്ള ഒരു അടയാളം ഗൌതമബുദ്ധന്റെ കാലടിയാണെന്ന് ബുദ്ധമതക്കാരും സെന്റ് തോമസിന്റെ കാലടിയാണെന്ന് ക്രിസ്ത്യാനികളും ശിവപാദമാണെന്ന് ഹിന്ദുക്കളും കരുതുന്നു. മുസ്ളിങ്ങളാകട്ടെ, ഈ അടയാളത്തെ ആദമിന്റെ കാലടിയായും ആഡംസ് ബ്രിഡ്ജിനെ ആദം വന്ന വഴിയായും കരുതുന്നു. ഈ ചിറയിലൂടെയാണ് ബുദ്ധനും സെന്റ് തോമസും ശ്രീലങ്കയില്‍ എത്തിയതെന്ന് ആ മതക്കാരും കരുതുന്നു.

ഇങ്ങനെ നാനാമതസ്ഥരുടെ ഐതിഹ്യങ്ങള്‍ക്ക് നിമിത്തമായ വെള്ളത്തിനടിയിലെ ഈ കടല്‍വരമ്പ്, അതുവഴി പോകുന്ന കപ്പലുകളുടെ സുഗമമായ യാത്രക്ക് തടസ്സമായി നില്‍ക്കുന്നു. അതിനാല്‍, അറബിക്കടലില്‍നിന്ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കണമെങ്കില്‍, കപ്പലുകള്‍ക്ക് തമിഴ്നാടിന്റെ തീരത്തുകൂടെ നേരെ കിഴക്കോട്ടുപോരാന്‍ കഴിയില്ല. അതിനുപകരം, നേരെ തെക്കോട്ടുപോയി, ശ്രീലങ്കയെ ചുറ്റി വളഞ്ഞ് കിഴക്കോട്ടുവരണം. തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലൂടെ വരുന്നതിനേക്കാള്‍ 650 കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിച്ചാലേ, ഇങ്ങനെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്താന്‍ കഴിയൂ. ഏതാണ്ട് 30 മണിക്കൂര്‍ അധികം യാത്രചെയ്യണം. അതിനനുസരിച്ചുള്ള ഇന്ധനവും അധികംവേണം.

പാക് കടലിടുക്കിനും മാന്നാര്‍ ഉള്‍ക്കടലിനും ഇടയില്‍, കടലിനടിയിലെ ഈ വരമ്പില്ലെങ്കിലോ? അഥവാ 48 കിലോമീറ്റര്‍ നീളമുള്ള ഈ വരമ്പിന്റെ നടുവില്‍ ഒരു കപ്പല്‍ച്ചാലിന് ആവശ്യമായത്ര വീതിയില്‍ ഒരു വഴിവെട്ടിയാലോ? ഇന്ത്യന്‍ കപ്പലുകള്‍ക്ക് 650 കിലോമീറ്റര്‍ യാത്രയും 30 മണിക്കൂറും ലാഭം. ഒന്നര നൂറ്റാണ്ടുമുമ്പ്, ഏതാണ്ട് 1860ല്‍ത്തന്നെ ഇങ്ങനെ ഒരു ആശയം ഉയര്‍ന്നുവന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഗവണ്‍മെന്റിന്റെ കാലത്തും അതിനെക്കുറിച്ച് ചര്‍ച്ച നടന്നു. കമ്മിറ്റി രൂപീകരിക്കപ്പെട്ടു. തമിഴ്നാട്ടുകാര്‍ക്കായിരുന്നു അതില്‍ കൂടുതല്‍ ആവേശം.

എന്നാല്‍, സേതുസമുദ്രം പദ്ധതി എന്നു നാമകരണം ചെയ്യപ്പെട്ട ഈ പദ്ധതിക്ക് ആരംഭം കുറിച്ചത് നാലു കൊല്ലം മുമ്പ് വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്താണ്. പക്ഷേ, വാജ്പേയിക്ക് അതിന്റെ നിര്‍മാണത്തിന്റെ ഉദ്ഘാടനംചെയ്യാന്‍ കഴിഞ്ഞില്ല. മന്‍മോഹന്‍സിങ്ങിനാണ് അതിനവസരം ലഭിച്ചത്. ഡിഎംകെയുടെ ഉത്സാഹവും അതിനു പിന്നിലുണ്ട്. അങ്ങനെ 2004 ഡിസംബറില്‍ സേതുസമുദ്രം കോര്‍പറേഷന്‍ രൂപീകരിക്കപ്പെട്ടു. 2500 കോടിരൂപ ചെലവുകണക്കാക്കുന്ന ആ പദ്ധതിയുടെ പണി ആരംഭിച്ചു. കടലില്‍ ഡ്രഡ്ജിങ് തുടങ്ങി.

ഈ പദ്ധതികൊണ്ടുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചാണ് തുടക്കത്തില്‍ ചര്‍ച്ച ഉയര്‍ന്നു. ഇന്നിപ്പോള്‍, ഇതിനെതിരായി ഹൈന്ദവവികാരം ഇളക്കിവിട്ട് സമരത്തിനിറങ്ങിത്തിരിച്ചിട്ടുള്ള ബിജെപിക്കാരും സംഘപരിവാര്‍ സംഘങ്ങളും വാജ്പേയി ആരംഭിച്ച ഈ പദ്ധതിയെ അനുകൂലിക്കുകയാണ് ആദ്യംചെയ്തത്. എന്നാല്‍, ഡിഎംകെ ഉത്സാഹപൂര്‍വം ആരംഭിച്ച പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ള എഐഎഡിഎംകെയും ജനതാപാര്‍ടിക്കാരന്‍ സുബ്രഹ്മണ്യസ്വാമിയും ഇതിനെതിരായി സുപ്രിംകോടതിയില്‍ കേസ് കൊടുത്തു. ആഡംസ് ബ്രിഡ്ജ് എന്ന രാമസേതുവിന് ഒരു കേടും വരുത്തരുതെന്നും അത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ സ്മാരകമായി നിലനിര്‍ത്തണമെന്നുമായിരുന്നു സ്വാമിയുടെ ആവശ്യം. വാത്മീകിരാമായണം, രാമചരിതമാനസം തുടങ്ങിയ കൃതികളെ അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യസ്വാമി തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. യഥാര്‍ഥത്തില്‍ സംഘപരിവാര്‍ സംഘങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സമരാവേശം ലഭിച്ചത് ഈ കേസില്‍നിന്നാണ്. വിശ്വാസത്തിന്റെ പ്രശ്നം കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെങ്കിലും, സുബ്രഹ്മണ്യസ്വാമിയുടെ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, ഡ്രഡ്ജിങ് തുടരാമെന്നും എന്നാല്‍, രാമസേതുവിന് കേടൊന്നും വരുത്തരുതെന്നും ആഗസ്ത് 31ന് കേന്ദ്രഗവണ്‍മെന്റിനും സേതുസമുദ്രം കോര്‍പറേഷനും നിര്‍ദേശംനല്‍കി. യഥാര്‍ഥത്തില്‍ കോടതിയുടെ ഈ നിര്‍ദേശം വളരെ വിചിത്രംതന്നെയാണ്. ആഡംസ് ബ്രിഡ്ജ് എന്ന രാമസേതുവിന്റെ നടുക്ക് വെട്ടിപ്പൊളിച്ച് ഒരു കപ്പല്‍പ്പാത ഉണ്ടാക്കുന്നതിനാണ് ഡ്രഡ്ജിങ് ആരംഭിച്ചത്. സേതുവിന് കേടൊന്നും വരുത്താതെ ഡ്രഡ്ജിങ് തുടരുന്നതെങ്ങിനെയാണാവോ? സാധാരണ ജനങ്ങളുടെ സാമാന്യ യുക്തി കോടതികള്‍ക്ക് മനസ്സിലാകാത്ത കാലമാണല്ലോ ഇത്. രക്തം പൊടിയാതെ തുടയില്‍നിന്ന് മാംസം മുറിച്ചെടുത്തുകൊള്ളാനാണ് കോടതിവിധി!

ഈ കേസില്‍ കേന്ദ്രഗവണ്‍മെന്റിനുവേണ്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സപ്തംബര്‍ 12ന് സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ആഡംസ് ബ്രിഡ്ജ് രൂപപ്പെട്ടുവന്നതെങ്ങനെയെന്നതിനുള്ള ശാസ്ത്രീയവിശദീകരണം നല്‍കുന്നതോടൊപ്പം, സുബ്രഹ്മണ്യസ്വാമിയുടെ വാദമുഖങ്ങള്‍ ഖണ്ഡിക്കാനെന്നവണ്ണം, 'രാമസേതു മനുഷ്യനിര്‍മിതമല്ലെന്നും രാമായണത്തില്‍ പറയുന്ന സംഭവങ്ങളും ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളും ജീവിച്ചിരുന്നുവെന്നത് അസന്ദിഗ്ധമായി തെളിയിക്കാനുള്ള ചരിത്രപരമായ രേഖകളൊന്നുമില്ലെന്നും' പ്രസ്താവിക്കുന്നുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ മൂന്ന് ഖണ്ഡികകളിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

അതോടെയാണ് ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘങ്ങളും കലിതുള്ളിക്കൊണ്ട് രംഗത്തിറങ്ങിയത്. വര്‍ഗീയമോ മതപരമോ ആയ എന്തെങ്കിലും പ്രശ്നം എവിടെയെങ്കിലും ഉണ്ടോ എന്ന് ഭൂതക്കണ്ണാടിവച്ച് അന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍. ഒന്നും കിട്ടാതെ, ഭഗ്നാശരായി കഴിയുന്ന അവര്‍ അതിന്മേല്‍ കയറിപ്പിടിച്ചു. കേന്ദ്രഗവണ്‍മെന്റ് സമര്‍പ്പിച്ച അഫിഡവിറ്റ് 'ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വലിയ അവഹേളന'മാണെന്നും അത് 'പിന്‍വലിക്കണമെന്നും' 'പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും മാപ്പുപറയണമെന്നും' ആയി അദ്വാനിയും കൂട്ടരും.

വിവാദമായ മൂന്ന് ഖണ്ഡികകള്‍ അഫിഡവിറ്റില്‍നിന്ന് മാറ്റാമെന്ന് ആദ്യം പറഞ്ഞ കേന്ദ്രഗവണ്‍മെന്റ്, പിറ്റേദിവസം സംഘപരിവാറിനുമുന്നില്‍ കൂടുതല്‍ കീഴടങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. സത്യവാങ്മൂലം മുഴുവന്‍ പിന്‍വലിക്കുന്നുവെന്നും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നും അതിനിടയില്‍ കപ്പല്‍പ്പാതയ്ക്ക് ബദല്‍ മാര്‍ഗം കാണാന്‍ ശ്രമിക്കാമെന്നും അവര്‍ കോടതിയില്‍ ഉറപ്പുനല്‍കി. സുപ്രിംകോടതിയാകട്ടെ, 'ഡ്രഡ്ജിങ് പണി തുടരാമെങ്കിലും രാമസേതുവിന് കോട്ടം തട്ടരുതെന്ന' ആഗസ്ത് 31ന്റെ നിര്‍ദേശം ഒന്നുകൂടി ഊന്നിപ്പറഞ്ഞുകൊണ്ടാണ്, കേന്ദ്രഗവണ്‍മെന്റിന് മൂന്നുമാസത്തെ സമയം നല്‍കിയതും കേസ് 2008 ജനുവരിയിലേക്ക് മാറ്റിയതും.

ഏതു പ്രശ്നത്തെയും വര്‍ഗീയവല്‍ക്കരിച്ചും വര്‍ഗീയതയേയും രാഷ്ട്രീയത്തെയും കൂട്ടിക്കലര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ജുഗുപ്സാവഹമായ തന്ത്രമാണ് ഈ കാര്യത്തിലും തെളിഞ്ഞുകാണുന്നത്. അറുപതുകൊല്ലത്തോളംകാലം രാമജന്മഭൂമിപ്രശ്നംകൊണ്ട് രാഷ്ട്രീയം കളിച്ച ബിജെപി

ക്ക് (അതിനുമുമ്പ് ജനസംഘം) അതില്‍നിന്ന് ചില താല്‍ക്കാലിക വിജയങ്ങളുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും, പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല; ആറേഴുകൊല്ലം അവര്‍ ഭരിച്ചിട്ടും അതാണ് സ്ഥിതി. രാമക്ഷേത്രപ്രശ്നം അക്രമാസക്തമായി ഉയര്‍ത്തിക്കൊണ്ടുവരികയും ബാബറിമസ്ജിദ് തകര്‍ത്ത് ഇന്ത്യയുടെ മതനിരപേക്ഷ തത്വങ്ങള്‍ക്കും മതസൌഹാര്‍ദത്തിനും അഗാധമായ പോറല്‍ ഏല്‍പിക്കുകയും ചെയ്ത ബിജെപി, കഴിഞ്ഞ 15 കൊല്ലക്കാലം തങ്ങളെ വഞ്ചിക്കുകകയായിരുന്നുവെന്ന് ഹിന്ദുവിശ്വാസികള്‍ക്ക് ബോധ്യമായി. രാമക്ഷേത്രത്തിന്റെ പേരില്‍ ഇനി വോട്ടുതട്ടാന്‍ കഴിയില്ല എന്ന് ബിജെപിക്കും ബോധ്യമായിരുന്നു. ഗുജറാത്തിലും ഹിമാചലലിലും തെരഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞു. ഹിന്ദുവികാരം ആളിക്കത്തിക്കാന്‍ ഉതകുന്ന മറ്റൊരു പ്രശ്നം അന്വേഷിച്ച് നടക്കുകയായിരുന്നു അവര്‍.

അപ്പോഴാണ് അഫിഡവിറ്റില്‍ നിന്ന് ഒഴിവാക്കാമായിരുന്ന രാമന്റെയും വിശ്വാസത്തിന്റെയും കാര്യമെടുത്തിട്ട്, യുപിഎ ഗവണ്‍മെന്റ് ബിജെപിക്ക് ഒരു വടികൊടുത്തത്. തങ്ങള്‍ക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍, വിവാദപരമായ മൂന്ന് ഖണ്ഡികകള്‍ ഒഴിവാക്കുകയെന്ന ന്യായമായ മാര്‍ഗം അവലംബിക്കാമെന്ന് ആദ്യം പ്രസ്താവിച്ചതാണ്. ആ തീരുമാനം രായ്ക്കുരാമാനം മാറ്റിയ സര്‍ക്കാര്‍, അഫിഡവിറ്റ് മുഴുവന്‍ പിന്‍വലിച്ചുകൊണ്ട്, ബിജെപിക്കും സംഘപരിവാറിനും മുന്നില്‍ കീഴടങ്ങുകയാണ് ഉണ്ടായത്. 'പൊതുവികാര'ത്തിന്റെ പേരുംപറഞ്ഞ് ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ നാം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതാമൂല്യങ്ങള്‍ കാറ്റില്‍പറത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ വര്‍ഗീയശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങേണ്ടതുണ്ടായിരുന്നോ? രാമായണത്തിലെ രാമന്റെ യഥാര്‍ഥ വ്യക്തിത്വം ഉയര്‍ത്തിക്കാണിച്ചുകൊണ്ടുതന്നെ, ബിജെപിയെയും സംഘപരിവാറിനെയും കോണ്‍ഗ്രസിന് നേരിടാമായിരുന്നില്ലേ?

സംഘപരിവാര്‍ അവകാശപ്പെടുന്നപോലെ, വാത്മീകിയുടെ രാമന്‍ അവതാരമായിരുന്നുവോ? വാത്മീകിരാമായണത്തില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. രാമനെ അവതാരമാക്കി അവതരിപ്പിക്കുന്ന ബാലകാണ്ഡം മൂലകൃതിയില്‍ ഉണ്ടായിരുന്നില്ലെന്നും അത് പ്രക്ഷിപ്തമാണെന്നും ഇന്ന് മിക്ക പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്. ക്രൌഞ്ചമിഥുനങ്ങളില്‍ ഒന്ന് കൊല്ലപ്പെട്ടപ്പോള്‍, ഇണയുടെ കണ്ണീര്‍ കണ്ട് മനം കലങ്ങിയ വാത്മീകി, രാമായണമെഴുതി. അക്കാലത്ത് പാടിക്കേട്ടിരുന്ന രാമകഥയുടെ ഒരു രൂപമാണത്. വിവിധ രാജ്യങ്ങളിലും ഇന്ത്യയില്‍ത്തന്നെ വിവിധ സംസ്ഥാനങ്ങളിലും രാമകഥയ്ക്ക് വിവിധ രൂപഭേദങ്ങളുണ്ട്. വാത്മീകിയുടെ രാമന്‍ അവതാരമല്ല; മാതൃകാ ഭരണാധികാരി മാത്രം. പിന്നീടുള്ള രാമായണഭാഷ്യങ്ങളിലാണ് (മലയാളത്തിലെ അധ്യാത്മരാമായണം, തുളസീദാസിന്റെ രാമചരിതമാനസം തുടങ്ങി ഇന്ത്യയില്‍ നൂറുകണക്കിന് പാഠഭേദങ്ങളുണ്ട്. ഇന്തോനേഷ്യ, ജാവ, സുമാത്ര, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലും രാമകഥയുടെ വിവിധ രൂപങ്ങള്‍ കാണാം) രാമനെ ദൈവമാക്കുന്നത്. രാമന്റെ അയോധ്യ ഗോദാവരി നദിക്ക് വടക്കും രാവണന്റെ ലങ്ക ഗോദാവരി നദിക്കു തെക്കും ആണെന്ന ഒരു വാദമുണ്ട്. രാമനും സീതയും സഹോദരീസഹോദരന്മാരായിരുന്നുവെന്നും ചില കഥകളില്‍ കാണുന്നു. മറ്റു ചില കഥകളില്‍ രാവണനെ ആദര്‍ശകഥാപാത്രമാക്കി ഉയര്‍ത്തിക്കാണിക്കുന്നു. തമിഴ്നാട്ടുകാര്‍ക്ക് ആ വ്യാഖ്യാനമാണ് കൂടുതല്‍ പ്രിയം.

രാമന്റെ ഭരണകാലഘട്ടത്തെക്കുറിച്ചും രാമായണകാലം മഹാഭാരതത്തിനുമുമ്പോ പിമ്പോ എന്നതിനെക്കുറിച്ചുമൊക്കെ തര്‍ക്കങ്ങളുണ്ട്. വോട്ടു നേടുന്നതിനുവേണ്ടി മാത്രമായി ഹിന്ദുവര്‍ഗീയവാദികള്‍ അവതരിപ്പിക്കുന്ന വിധത്തിലല്ല രാമകഥ എന്ന് എന്തായാലും എല്ലാവരും സമ്മതിക്കുന്നുണ്ട്. അതൊരു കല്‍പിത കഥമാത്രമാണ്. ഒരിക്കലും ചരിത്രരേഖയല്ല.

രാമന്റെ കഥയും രാമസേതുവെന്ന് വര്‍ഗീയവാദികള്‍ അവകാശപ്പെടുന്ന ആഡംസ് ബ്രിഡ്ജും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ചരിത്രം, ഭൂമിശാസ്ത്രം, കാലഗണന, പുരാവസ്തുഗവേഷണം തുടങ്ങിയ പഠനവിഷയങ്ങളിലൂടെ സമര്‍ഥിക്കാന്‍ കഴിയും. അങ്ങനെ സംഘപരിവാറും അതിലെ പ്രധാന കക്ഷിയായ ബിജെപിയും പൊക്കിക്കൊണ്ടുവരുന്ന കെട്ടുകഥ പൊളിക്കാന്‍ കഴിയും; അതിന് ഉതകുന്ന വിധത്തില്‍ ഈ പ്രശ്നത്തെ ഒരു സജീവ ചര്‍ച്ചാവിഷയമാക്കി മാറ്റാന്‍ കഴിയുമായിരുന്നു.

എന്നാല്‍, അതിനുള്ള അവസരമാണ്, ഒരൊറ്റ മലക്കം മറിച്ചിലിലൂടെ യുപിഎ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. സംഘപരിവാറിന്റെ വാദം കണ്ണുംപൂട്ടി അംഗീകരിച്ചുകൊണ്ട്, പുതിയ അഫിഡവിറ്റ് സമര്‍പ്പിക്കുമെന്ന് സമ്മതിച്ച സര്‍ക്കാര്‍, ഇന്ത്യ അനുവര്‍ത്തിക്കുന്ന മതനിരപേക്ഷ സങ്കല്‍പനത്തിന് കനത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍, ഹിന്ദുവര്‍ഗീയവാദികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക? ഹിന്ദുവര്‍ഗീയശക്തികളുടെ വാദം മുഖവിലക്കെടുത്താല്‍ ഹിമാലയത്തിലോ ഗംഗാനദിയിലോ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്താന്‍ കഴിയാതെവരും. മത്സ്യം, ആമ, പന്നി, പശു തുടങ്ങിയ ജീവികളെ കൊല്ലാനോ തിന്നാനോ കഴിയാതെവരും. പുരാണകഥകളുടെ പേരുംപറഞ്ഞ് പുരോഗതിയെ തടസ്സപ്പെടുത്തുന്ന അവസ്ഥയുംവരും. പരിഷ്കൃതലോകത്തിലെ ഐടി യുഗത്തില്‍, വളരെ വിചിത്രവും വികൃതവുമായ ഒരു ഇന്ത്യയെ ആണ് അവര്‍ വിഭാവനം ചെയ്യുന്നത്.

Unknown said...

സേതുസമുദ്രം പദ്ധതിയുടെ രാഷ്ട്രീയക്കളികളെക്കാള്‍ പ്രാധാന്യം ഞാന്‍ കാണുന്നത് ആ പ്രൊജക്ട് പ്രാക്ടിക്കല്‍ ആണോ എന്ന് ശരിക്ക് പഠിച്ചിട്ടാണോ ചെയ്യുന്നത് എന്നുള്ളതിനാണ്.

റിഡിഫില്‍ വന്ന എച്. ബാലകൃഷ്ണന്‍ എന്ന മുന്‍ നാവികസേന ഓഫീസറുടെ കണക്ക് കൂട്ടല്‍ തള്ളിക്കളയാന്‍ തോന്നിയില്ല.
ലിങ്ക് ഇവിടെ

Rajeeve Chelanat said...

ജനശക്തി വളരെ ലളിതമായി, എന്നാല്‍ വിസ്തരിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ബി.ജെ.പിയുടെ നിലപാടില്‍ അത്ഭുതമില്ല. യു.പി.എ.സര്‍ക്കാരിന്റെ നിലപാടുകള്‍ മറ്റൊരു political mileage-ന്റെ പ്രശ്നം കൂടിയാണ്. ആണവ-കരാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ സങ്കീര്‍ണ്ണതയെ കൌശലപൂര്‍വ്വം നേര്‍പ്പിക്കുക എന്നത്. അതല്ലാതെ, സത്യവാങ്മൂലം പിന്‍‌‌വലിച്ചത് ഒരു അബദ്ധമൊന്നുമായിരുന്നില്ല.

ഏറ്റവും പ്രധാനമായത്, ദില്‍ബു തന്ന ആ ലിങ്കാണ്. നന്ദി ദില്‍ബൂ. വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു നിരീക്ഷണമാണ് ശ്രീ.എച്ച്.ബാലക്ര്‌ഷണന്റേത്. ആ ലിങ്ക് കണ്ടിരുന്നില്ലെങ്കില്‍ നഷ്ടമായേനെ.

Mr. K# said...

“ഏഷ്യയും ആസ്ട്രേലിയയും അവയ്ക്ക് നടുക്കുള്ള ചെറു ചെറു ദ്വീപരാഷ്ട്രങ്ങളുമെല്ലാംമുമ്പ് ഒരൊറ്റ വന്‍കരയായി, തുടര്‍ച്ചയായുള്ള കരപ്രദേശമായി കിടന്നിരുന്നതാണെന്നും പിന്നീട് നടുക്കുള്ള പല പ്രദേശങ്ങളും കടലില്‍ താഴ്ന്നതാണെന്നും ഉള്ള സിദ്ധാന്തം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.“

ഹിമാലയം കടലിനടിയിലായിരുന്നില്ല ന്യൂസേ, അത് രണ്ടു ടെക്റ്റോണിക് പ്ലേറ്റുകളുടെ (ഇന്‍‌ഡ്യാ, യുറേഷ്യാ) കൂട്ടിയിടി മൂലം ഉയര്‍ന്നു വരുന്നതാണ്. ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. പിന്നെ പാഞ്ചിയ എന്ന ഒറ്റ വന്‍‌കര വെള്ളം കയറി മുങ്ങിയിട്ടല്ല ഇപ്പോഴുള്ള വന്‍‌കരകള്‍ ഉണ്ടായത്. അതിലെ പ്ലേറ്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിപ്പോയിട്ടാണ്. ഇതൊക്കെ നമ്മള്‍ സ്കൂളില്‍ പഠിക്കുന്നതല്ലേ.

ഇത്തരം വിഷയങ്ങളില്‍ ഒരു ലേഖനം എഴുതുമ്പോള്‍, “അങ്ങനെ പറയപ്പെടുന്നു”,”അങ്ങനെയാണത്രേ”,“അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്” തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാവും കൂടുതല്‍ ഭംഗി നല്കുക.
ഇല്ലെങ്കില്‍ ലേഖനം പണ്ടു കവി പാടിയ പോലെ “ഒരു നിശ്ചയവുമില്ലയൊന്നിനും” എന്ന പോലിരിക്കും :-)

ദില്ബാസുരന്‍ തന്ന ലിങ്കും നോക്കി. ഒരു മണിക്കൂറും 45 മിനുറ്റും ലാഭിക്കാന്‍ 2400 കോടി മുടക്കണോ എന്നാണ് ചോദ്യം.

12 മീറ്റര്‍ ആഴമുള്ള കനാലിലൂടെ എത്ര വലിയ കപ്പലുകള്‍ക്ക് പോകാന്‍ പറ്റും എന്നതും ചിന്തിക്കേണ്ടതാണ്.

12 മീറ്റര്‍ ആഴം നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ചെയ്യേണ്ട കുഴിക്കലിന്റെ ചിലവ് ആരും പറഞ്ഞു കണ്ടില്ല.

പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നും കരുതാം. പാവം മീന്‍‌കാരുടെ കഞ്ഞി കുടി മുട്ടുമോ എന്തോ.

എന്തായാലും തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെ എതിര്‍ത്തിരുന്ന ചിലരൊക്കെ വികസനത്തെക്കുറിച്ചും ഐടിയെക്കുറിച്ചും സംസാരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്.

ഓടോ:
ഇപ്പൊ നമ്മുടെ നാട്ടില്‍ ടിപ്പര്‍ ലോറി ഉപയോഗിച്ചാല്‍ തൊഴിലാളികള്‍ക്ക് നോട്ടക്കൂലി കൊടുക്കണമല്ലോ അല്ലേ. അതൊ നിര്‍ത്തിയോ?

Unknown said...

ജനശക്തിയുടെ ഏതാണ്ട്‌ എല്ലാ പോസ്റ്റുകളുടെയും ആദ്യം കൊടുക്കുന്ന സ്വന്തം കമന്റ്‌ വളരെ നീണ്ടതാണല്ലോ. എന്തെങ്കിലും പ്രത്യേകിച്ച്‌ ഉദ്ദേശത്തോടെയാണോ?

qw_er_ty