Tuesday, September 18, 2007

മഹേന്ദ്രസിങ് ധോണി.ഏകദിന ക്യാപ്റ്റന്‍

മഹേന്ദ്രസിങ് ധോണി . ഏകദിന ക്യാപ്റ്റന്‍ .

ഏകദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയെ തിരഞ്ഞെടുത്തു. ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള ടീമിന്റെ നായകനെ പിന്നീടു തീരുമാനിക്കും. ഇതു സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ദീര്‍ഘകാലം തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന സച്ചിന്റെ ആവശ്യം സെലക്ഷന്‍ കമ്മിറ്റി നിരാകരിച്ചെന്നാണ് സൂചന. ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റനാകാന്‍ സച്ചിന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ ടീമില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണിയെ തിരഞ്ഞെടുത്തത്. ക്യാപ്റ്റന്‍സ്ഥാനത്തേക്ക് സൌരവ് ഗാംഗുലിയുടെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു തവണ ക്യാപ്റ്റന്‍പദവിയില്‍നിന്ന് നീക്കിയ ഇദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുന്നത് അനൌചിത്യമാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തി

1 comment:

ജനശക്തി ന്യൂസ്‌ said...

മഹേന്ദ്രസിങ് ധോണി ഏകദിന ക്യാപ്റ്റന്‍