Monday, September 17, 2007

ഡിവൈഎഫ്ഐ പഞ്ചാബ് സമ്മേളനം സമാപിച്ചു

ഡിവൈഎഫ്ഐ പഞ്ചാബ് സമ്മേളനം സമാപിച്ചു.മത തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കും.

കാല്‍നൂറ്റാണ്ടുമുമ്പ് ഇന്ത്യയിലെ എറ്റവുംവലിയ യുവജനസംഘടനയുടെ രൂപീകരണത്തിന് സാക്ഷ്യംവഹിച്ച പഞ്ചാബില്‍ വീര ഭഗത്സിങ്ങിന്റെ സ്മരണകളിരമ്പുന്ന അന്തരീക്ഷത്തില്‍ ഡിവൈഎഫ്ഐ 12 ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. ഭക്ഷ്യോല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന പഞ്ചാബില്‍ വീണ്ടും തീവ്ര മതവികാരം വളര്‍ത്താനുള്ള അകാലിദള്‍-ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ആഹ്വാനംചെയ്താണ് ബര്‍ണാലയില്‍ സമ്മേളനത്തിന് കൊടിയിറങ്ങിയത്.
സിഖ് തീവ്രവാദവും വര്‍ഗീയതയും കൈകോര്‍ക്കുന്ന സവിശേഷസാഹചര്യത്തിനെതിരെ പൊരുതുമെന്ന് പുരോഗമന യുവജനപ്രസ്ഥാനം ആഹ്വാനംചെയ്തു. സമാധാനത്തിലേക്ക് തിരിച്ചുവന്ന പഞ്ചാബിനെ വീണ്ടും ഭീകരവാദത്തിനു വിട്ടുകൊടുക്കില്ല. കാര്‍ഷികപ്രശ്നങ്ങളുയര്‍ത്തി പ്രാദേശിക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും ഇതിനായി യുവകര്‍ഷകഫോറങ്ങള്‍ രൂപീകരിക്കാനും സമ്മേളനം തീരുമാനിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ സമ്മേളനം ഉദ്ഘാടനംചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ട്രേഡ്യൂണിയന്‍ നേതാവ് സുഖ്ദേവ് സിങ് ബാരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വന്‍ യുവജനറാലി നടന്നു. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രൊഫ. ബല്‍ദേവ് സിങ് ഉദ്ഘാടനംചെയ്തു.
സുരീന്ദ്രര്‍ കേവയെ പ്രസിഡന്റായും ആശാനന്ദിനെ സെക്രട്ടറിയായും കലുറാം, നരിന്ദ ഗോസാല്‍ (വൈസ് പ്രസിഡന്റുമാര്‍), ചരണ്‍ജിത്ത് സിങ്, ഗുര്‍ദീപ് സിങ് ഭാട്ടിയ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും 39 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു.

1 comment:

ജനശക്തി ന്യൂസ്‌ said...

തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കും.

കാല്‍നൂറ്റാണ്ടുമുമ്പ് ഇന്ത്യയിലെ എറ്റവുംവലിയ യുവജനസംഘടനയുടെ രൂപീകരണത്തിന് സാക്ഷ്യംവഹിച്ച പഞ്ചാബില്‍ വീര ഭഗത്സിങ്ങിന്റെ സ്മരണകളിരമ്പുന്ന അന്തരീക്ഷത്തില്‍ ഡിവൈഎഫ്ഐ 12 ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനം. ഭക്ഷ്യോല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന പഞ്ചാബില്‍ വീണ്ടും തീവ്ര മതവികാരം വളര്‍ത്താനുള്ള അകാലിദള്‍-ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് ആഹ്വാനംചെയ്താണ് ബര്‍ണാലയില്‍ സമ്മേളനത്തിന് കൊടിയിറങ്ങിയത്.
സിഖ് തീവ്രവാദവും വര്‍ഗീയതയും കൈകോര്‍ക്കുന്ന സവിശേഷസാഹചര്യത്തിനെതിരെ പൊരുതുമെന്ന് പുരോഗമന യുവജനപ്രസ്ഥാനം ആഹ്വാനംചെയ്തു. സമാധാനത്തിലേക്ക് തിരിച്ചുവന്ന പഞ്ചാബിനെ വീണ്ടും ഭീകരവാദത്തിനു വിട്ടുകൊടുക്കില്ല.