ആണവ കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഉയര്‍ത്തുന്നത് പരിചയ സമ്പത്തില്ലാത്ത രാഷ്ട്രീയക്കാരന്റെ പൊള്ളയായ മുദ്രാവാക്യമാണെന്ന് . സി.പി.ഐ.
ആണവ കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഉയര്‍ത്തുന്നത് പരിചയ സമ്പത്തില്ലാത്ത രാഷ്ട്രീയക്കാരന്റെ പൊള്ളയായ മുദ്രാവാക്യമാണെന്ന് സി.പി.ഐ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും എ.ഐ.ടി.യു.സി. ജനറല്‍ സെക്രട്ടറിയുമായ ഗുരുദാസ് ദാസ്ഗുപ്ത. ഡോ.മന്‍മോഹന്‍സിങ് മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ്. പക്ഷേ പക്വമതിയായ രാഷ്ട്രീയക്കാരനല്ല. ഭാവിയിലെ ഊര്‍ജപ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയാണ് ആണവ കരാറിനെ പ്രധാനമന്ത്രി ന്യായീകരിക്കുന്നത്. എന്നാല്‍ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മൌനം പാലിക്കുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ആണവ കരാര്‍ വഴി 20,000 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് വാദം. ഇതിനുവേണ്ടി 10 ലക്ഷം കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് ആറര ലക്ഷം കോടി രൂപ മാത്രമാണെന്ന് ഓര്‍ക്കണം. ഇത്രയും വലിയ തുക പലിശയുള്ള വായ്പയെടുക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത അതി ഭീമമായിരിക്കുമെന്നും ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.
ബി.ജെ.പി.യുടെ നയം തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതുമൂലം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആകെ തകരാറിലാണ്. 77 ശതമാനം ജനങ്ങളും ബുദ്ധിമുട്ടുകയാണെന്ന് തൊഴില്‍ മന്ത്രാലയം നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിമൂലം കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്ന് സി.പി.ഐ. നേതാവ് പറഞ്ഞു.
സേതുസമുദ്രം പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കണം. രാമസേതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ ജാഗ്രതക്കുറവ് ബി.ജെ.പി.ക്ക് അവസരം നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അടുത്ത ഡിസംബറില്‍ ഇടതുപാര്‍ട്ടികള്‍ റെയില്‍ തടയല്‍, വഴി തടയല്‍, ജയില്‍ നിറയ്ക്കല്‍ സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ലമെന്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.
Subscribe to:
Post Comments (Atom)
1 comment:

Post a Comment