Tuesday, September 18, 2007

രാമകഥയും മതേതര സര്‍ക്കാരും

രാമകഥയും മതേതര സര്‍ക്കാരും. ശ്രീരാമകൃഷ്ണന്‍

"ജനകോടികളെ സംസ്കാരത്തിന്റെ ആദ്യചുവടുകളിലേക്കു നയിക്കാന്‍ മഹത്തായ രാമായണത്തിന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ, കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വാത്മീകിയുടെ രാമ മഹാഗാഥയ്ക്ക് ശാസ്ത്രീയമോ ചരിത്രപരമോ ആയ അടിത്തറയൊന്നുമില്ല.''
രാമന്റെ മനോഹരമായ എണ്ണച്ചായാചിത്രത്തോടൊപ്പം സെപ്തംബര്‍ 13ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രാധാന്യമേറിയ വാര്‍ത്തയാണ് മേല്‍പ്പറഞ്ഞ കുറ്റപ്പെടുത്തലിന്റെ സ്വരമുള്ള വാചകത്തോടെ ആരംഭിക്കുന്നത്. അന്നേദിവസം പുറത്തിറങ്ങിയ ഒട്ടുമിക്ക ദേശീയപത്രങ്ങളിലെയും മുഖ്യവാര്‍ത്തകളിലൊന്ന് രാമന് ചരിത്ര യാഥാര്‍ഥ്യവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകില്ലെന്ന സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ചതിനെക്കുറിച്ചായിരുന്നു. അതില്‍ മിക്കവയും ടൈംസ് ഓഫ് ഇന്ത്യയെപ്പോലെതന്നെ; സത്യവാങ്മൂലത്തെ ആക്ഷേപിച്ചും പരിഹസിച്ചും വിമര്‍ശിച്ചുമുള്ള ഒരു ഭാഷാശൈലിയാണ് പ്രയോഗിച്ചത്.
രാമന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവുകളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ, "മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു'' എന്ന മലയാളശൈലിയെ ഓര്‍മപ്പെടുത്തും മട്ടിലായിരുന്നു സംഘപരിവാറിന്റെ പ്രതികരണം. രാജ്യം മുഴുവന്‍ വാഹനങ്ങളും തീവണ്ടിയും തടഞ്ഞും രാമസേതുവിനെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയും ബിജെപി പതിവുപോലെ രാമരക്ഷാകര്‍തൃത്വം ഏറ്റെടുത്തു. ഇക്കാര്യമാണ് അടുത്ത തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയം എന്നുവരെ അദ്വാനി പറഞ്ഞുവച്ചു. ഇനി ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് വിട്ടുകൊടുക്കില്ല, ഞങ്ങള്‍ നേരിട്ടുതന്നെ കൈകാര്യംചെയ്തുകൊള്ളുമെന്നായി വിശ്വഹിന്ദുപരിഷത്തും തൊഗാഡിയയും. കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് അന്നുതന്നെ ഡല്‍ഹിയില്‍ തിരക്കിട്ട് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം പിന്‍വലിക്കുകയാണെന്നു പ്രഖ്യാപിച്ചു.
സേതുസമുദ്രം പ്രോജക്ട് നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ രാമസേതു നശിച്ചുപോകാന്‍ പാടില്ലെന്ന വാദമാണ് കോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയമായ പഠനങ്ങള്‍ പ്രകാരം, രാമസേതു എന്ന മണല്‍പ്പാലം തിരമാലകളുടെ സവിശേഷ ചലനങ്ങള്‍കൊണ്ട് പ്രകൃതിയില്‍ രൂപപ്പെട്ട ഒന്നാണ്. അത് ലങ്കയിലേക്കു രാവണന്‍ കടത്തിക്കൊണ്ടുപോയ സീതയെ മോചിപ്പിക്കാന്‍ വാനരപ്പടയുടെ സഹായത്തോടെ ശ്രീരാമന്‍ നിര്‍മിച്ച പാലമാണെന്ന വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഇന്ത്യന്‍ സംസ്കാരങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയമായ ഉല്‍ഖനനവും പഠനവും നടത്തി ചരിത്രവസ്തുക്കളെ തെളിവുസഹിതം പുറത്തുകൊണ്ടുവന്ന, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് രാമകഥ ചരിത്രവസ്തുതയാണെന്നു കണ്ടെത്താനായിട്ടില്ല. ഈ വസ്തുത സത്യസന്ധമായി കോടതിയില്‍ സമര്‍പ്പിക്കുക എന്ന 'അപരാധ'മാണ് കേന്ദ്രസര്‍ക്കാര്‍ചെയ്തുപോയത്.
ഈ പ്രശ്നം വര്‍ഗീയശക്തികള്‍ക്ക് ആയുധമാകുമെന്ന് വ്യക്തമായതോടെ, സത്യവാങ്മൂലത്തിലെ ചില ഖണ്ഡിക കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സത്യവാങ്മൂലത്തിലെ ചില പരാമര്‍ശങ്ങള്‍ സേതുസമുദ്രംപദ്ധതി പ്രശ്നത്തിന്റെ വെളിയിലുള്ള കാര്യമാണെന്ന വസ്തുത ഉള്‍ക്കൊണ്ടുള്ള ആ തീരുമാനം സന്ദര്‍ഭോചിതവും യുക്തിഭദ്രവുമാണ്. കാരണം, ഇന്നത്തെ അവസ്ഥയില്‍ വര്‍ഗീയശക്തികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഊര്‍ജം പകരാനുള്ള ഒന്നും ഉണ്ടായിക്കൂടാ. 'രാമസേതു' പ്രശ്നം കത്തിക്കാനുള്ള ബിജെപിയുടെ തീരുമാനം അവരുടെ തുരുമ്പിച്ച വര്‍ഗീയ രാഷ്ട്രീയംമാത്രമാണ്. ക്രിയാത്മകമായ ഒരു കാര്യപരിപാടിയും അവര്‍ക്കില്ലെന്നും ഇത് തെളിയിക്കുന്നു.
വാത്മീകി രാമായണം വിശ്വാസാഹിത്യത്തിലെ അത്യപൂര്‍വമായ അനുഭൂതികളിലൊന്നാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. അത് പ്രദാനംചെയ്യുന്ന സാമൂഹ്യമൂല്യങ്ങളെയോ നന്മവിചാരങ്ങളെയോ ഒട്ടും തള്ളിക്കളയാനുമാകില്ല. ഇന്ത്യന്‍ ജീവിതാവബോധം വളര്‍ത്തിയെടുക്കുന്നതില്‍ രാമായണമുള്‍പ്പെടെയുള്ള നമ്മുടെ ഇതിഹാസപുരാണങ്ങള്‍ വഹിച്ചിട്ടുള്ള സ്വാധീനവും ചെറുതല്ല. എന്നാല്‍, മഹത്തായ ഒരു സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങളെല്ലാം യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നവരാണെന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചാല്‍ അത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ആര്‍ക്കും കഴിയില്ല. സംഘപരിവാറിന് രാഷ്ട്രീയവും മതവും രണ്ടല്ല. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തി, വിശ്വാസങ്ങളുമായി ബന്ധിപ്പിച്ച് നേട്ടമുണ്ടാക്കുകയാണവരുടെ അജന്‍ഡ. ആ അജന്‍ഡയ്ക്ക് വളംവച്ചുകൊടുക്കേണ്ടതില്ലെന്നാണ് സത്യവാങ്മൂലത്തിലെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുക്കാവുന്ന ഭാഗങ്ങള്‍ പിന്‍വലിച്ചതിലൂടെ സര്‍ക്കാര്‍ചെയ്തിട്ടുള്ളത്. ആ അര്‍ഥത്തിലാണ് സിപിഐ എം ഉള്‍പ്പെടെയുള്ള പാര്‍ടികള്‍ അതിനെ സ്വാഗതംചെയ്തിട്ടുള്ളത്.
രാമനെയും രാമകഥയെയും മൂന്നുതരത്തില്‍ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. അതിനുപുറമെ ഒരു മതമെന്ന നിലയില്‍ മറ്റു വിശ്വാസങ്ങളില്‍ ആകൃഷ്ടരായതിനാല്‍ രാമകഥയെ ചരിത്രമായി കാണാന്‍ നിര്‍വാഹമില്ലാത്ത അന്യമതസ്ഥരും ഇന്ത്യയുടെ ഭാഗമാണ്.
രാമകഥയെ സംശയമേതുമില്ലാതെ ചരിത്രമായി വിശ്വസിച്ച് അന്ധമായ ആരാധനയോടെ നോക്കിക്കാണുന്നവരാണ് ഒരു വിഭാഗം. രാമകഥയെ മഹത്തായ സാഹിത്യമെന്ന നിലയില്‍ കണ്ട് ആ സാഹിത്യസമുദ്രത്തെ ആദരവോടെ വിലയിരുത്തുകയും അതില്‍നിന്ന് പ്രസരിക്കുന്ന ജീവിതമൂല്യങ്ങളും നന്മയും ഇന്ത്യന്‍ സംസ്കാരത്തിന് ഗുണകരമെന്നു വിശ്വസിക്കുകയുംചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. മൂന്നാമത്തെ കൂട്ടരാകട്ടെ, മറ്റ് ഒട്ടനേകം കഥകളില്‍ ഒരു കഥമാത്രമാണ് രാമായണം എന്നുമാത്രം വിശ്വസിക്കുന്നു. ഈ മൂന്നു കൂട്ടര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവകാശമുണ്ട്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറയും കരുത്തും എന്ന് പറയുന്നത്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു സര്‍ക്കാര്‍ ഇത് പരിപാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ആ ബാധ്യതയില്‍നിന്ന് സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ പലപ്പോഴും കോണ്‍ഗ്രസ് പിറകോട്ടുപോയതിനാലാണ് സെക്കുലറിസത്തെക്കുറിച്ചും സര്‍ക്കാരിന്റെ മതത്തെക്കുറിച്ചും പലപ്പോഴും ചോദ്യങ്ങളുയരുന്നത്. സര്‍ക്കാരിന് മതമില്ല, വിശ്വാസവുമില്ല. അതുണ്ടായിക്കൂടാ. അതുകൊണ്ടുതന്നെ, രാമസേതുവിന്റെ കാര്യം പറയുമ്പോള്‍, രാമന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന ഒരു വിവാദം അനവസരത്തില്‍ ആരംഭിക്കാതിരിക്കാനും വിവാദങ്ങള്‍ക്കുവേണ്ടി വാതുറന്നു കാത്തിരിക്കുന്ന സംഘപരിവാറിന് ഇര എറിഞ്ഞുകൊടുക്കാതിരിക്കാനുമുള്ള ബാധ്യതയും കേന്ദ്രഗവണ്‍മെന്റിനുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലവും ഗവണ്‍മെന്റിന്റെ തീരുമാനവും ശരിയാണെന്നര്‍ഥം.
രാമായണവും മഹാഭാരതവും മാത്രമല്ല 14-ാം നൂറ്റാണ്ടില്‍ ഭാരതമാകെ വീശിയടിച്ച ഭക്തിസാഹിത്യമാകെ നിര്‍വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള സമരായുധമായും ഭാഷാപരമായ വിപ്ളവത്തിന്റെ മുന്നുപാധിയുമെല്ലാം ആ സാഹിത്യകൃതികളും അതിലെ കഥാപാത്രങ്ങളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തീര്‍ച്ചയായും കേരളത്തിലെ പൂന്താനംതൊട്ട് കശ്മീരിലെ സൂഫികള്‍വരെ ഈ മഹാപ്രവാഹത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ജീവിതാവബോധവും മൂല്യവിചാരങ്ങളും സ്ഥാപിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് ഈ മേഖല നിര്‍വഹിച്ചത്. ആ സംഭാവനകളെ ആദരിക്കുകയും ആ രചനകളെ അതിനപ്പുറംകണ്ട് ആരാധിക്കുന്നവര്‍ക്ക് അതിന് സ്വാതന്ത്യ്രം അനുവദിക്കുകയുംചെയ്യുക എന്നിടത്ത് കേന്ദ്രസര്‍ക്കാരിന്റെ ചുമതല അവസാനിക്കുന്നു.
ഒന്നിനെ പരാജയപ്പെടുത്തിക്കൊണ്ടേ മറ്റൊന്നിനെ വിജയിപ്പിക്കാനാകൂ. മതേതതര്വം വിജയിക്കണമെങ്കില്‍, അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധ മനോഭാവവും പരാജയപ്പെടണം. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിച്ചാല്‍ ഇന്ത്യ അതിനെയാണ് പിന്തുണയ്ക്കുക. രമ്യത എന്ന വാക്കില്‍നിന്നാണ് രാമന്‍ ഉണ്ടായത്. രമ്യത എന്നാല്‍ യോജിപ്പ് എന്നാണര്‍ഥം. യോജിപ്പിന്റെ മൂല്യബോധമാണ് രാമകഥ ഇന്ത്യക്ക് സംഭാവനചെയ്തിട്ടുള്ളത്. അസഹിഷ്ണുതയുടേതല്ല. വാജ്പേയി പ്രധാനമന്ത്രിയായ വേളയിലാണ് രാമസേതുപദ്ധതിക്ക് ആദ്യം അനുവാദം നല്‍കിയത്. ഇപ്പോള്‍ പദ്ധതിയെ മതപരമായ പശ്ചാത്തലത്തില്‍ എതിര്‍ക്കുന്നത് ബിജെപിയുടെ കാപട്യമാണ്. സത്യവാങ്മൂലം പിന്‍വലിച്ചതുകൊണ്ട് തൃപ്തരായി മൂലയ്ക്കിരിക്കാതെ ബിജെപിയുടെ ദുഷ്ടലാക്ക് പുറത്തുകൊണ്ടുവരാനുള്ള രാഷ്ട്രീയദൌത്യം ഏറ്റെടുക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകുമോ എന്നതാണ് പ്രശ്നം.

4 comments:

ജനശക്തി ന്യൂസ്‌ said...

രാമകഥയും മതേതര സര്‍ക്കാരും
ശ്രീരാമകൃഷ്ണന്‍

ചിത്രകാരന്‍chithrakaran said...

ജനശക്തി ന്യൂസ്,
നന്നായിരിക്കുന്നു.
ഇന്നു കാണുന്ന രാമായണവും,മഹാഭാരതവുമെല്ലാം അത്ര പുരാതന ഗ്രന്ഥങ്ങളൊന്നുമല്ലെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
അതിലെ മഹത്തായ സന്ദേശങ്ങളും,മൂല്യ ബോധവും ഹിന്ദു മതത്തിന്റേതുമല്ല. സംസ്കാര ശൂന്യത മാത്രം കൈമുതലായുള്ള ബ്രഹ്മണ്യം ഭക്തിപ്രസ്ഥാന കാലത്ത് ബുദ്ധ-ജൈന മതങ്ങളില്‍നിന്നും,ഉപനിഷത്തുക്കളില്‍നിന്നും അടിച്ചുമാറ്റിയ ദര്‍ശനങ്ങള്‍ ഭക്തിവിഷം ചേര്‍ത്ത് ജനങ്ങളില്‍ കുത്തിവച്ചതിന്റെ ഫലമായി എഴുതപ്പെട്ട കാവ്യങ്ങളാണ് രാമായണവും, മഹാഭാരതവുമെല്ലാം.
അതെഴുതിയ ഭക്ത ശിരോമണികളുടെ ഭക്തിയുടെ ആഴവും പരപ്പും നല്‍കിയ സൌന്ദര്യമാണ് ഈ മഹാകാവ്യങ്ങളെ മഹത്തരമാക്കുന്നത്.
എന്നാല്‍ ..., ഭക്തരെക്കൊണ്ട് ഇത്തരം സൃഷ്ടികള്‍ എഴുതിച്ച ബ്രഹ്മണ്യം ജനത്തിന്റെ ബോധധാരയെ വര്‍ത്തമാനത്തില്‍നിന്നും അടര്‍ത്തി കാല്‍പ്പനികമായ രാമ രാജ്യത്തിന്റെ നുകത്തിനു കീഴിലേക്കു കൊണ്ടുവരുന്നുണ്ട്.
ഈ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ബ്രഹ്മണ്യം ഇന്ത്യയെ ആയിരത്തഞ്ഞൂറു കൊല്ലക്കാലം അടക്കി ഭരിച്ചു.
അഥവ നിര്‍ലജ്ജം ചൂഷണം ചെയ്തു. അവര്‍ എന്നും ഇന്ത്യ ഭരിച്ച രാജാക്കന്മാര്‍ക്കും മുകളിലായിരുന്നു.

മഹാത്മാഗാന്ധിയെ കൊല്ലാനും,
ബാബറി മസ്ജിദ് തകര്‍ക്കാനും,
ബീജെപ്പി സര്‍ക്കാരിനെ അധികാരത്തിലേറ്റാനും,
കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പോലും അമരത്തിരുന്ന് പാര്‍ട്ടിയെ നിര്‍ജ്ജീവമാക്കാനും
തികഞ്ഞ ന്യൂനപക്ഷമായ ബ്രാഹ്മണ്യം ഇന്നും ശക്തമായിരിക്കുന്നത് രാമായണം പോലുള്ള ഭക്തി പ്രസ്ഥാന കാലത്തെ പുരാണ ഗ്രന്ഥങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ നേടാനായ നന്മയുടെ പ്രതിച്ഛായയാണ്. എന്നാല്‍ അതിനു പിന്നിലിരിക്കുന്ന ബ്രഹ്മണ്യത്തിന്റെ കുനിഷ്ടു ഹൃദയം ആര്‍ക്കും കാണാനാകുന്നില്ല താനും.

ഇതെക്കുറിച്ചുള്ള ചിത്രകാരന്റെ പൊസ്റ്റ് ഇവിടെ കൊടുക്കുന്നു: ഹനുമാന്മാര്‍ വഴിതടയുംബോള്‍

sullan said...

www.anweshanam.com

sunila said...

www.anweshanam.com