Sunday, September 09, 2007

കേരളത്തിന് റെയില്‍വെ പാക്കേജ് പ്രധാനമന്ത്രി ഉറപ്പ് നല്‍കി: മുഖ്യമന്ത്രി .

കേരളത്തിന് പ്രത്യേക റെയില്‍വെ പാക്കേജ് അനുവദിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ആവശ്യമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് രണ്ട് ദിവസത്തിനകം അറിയിക്കാന്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി സേലം ഡിവിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേലം ഡിവിഷന്‍ ഉദ്ഘാടനത്തിന് കേരളം എതിരല്ലെന്ന് ചര്‍ച്ചയില്‍ അച്യുതാനന്ദന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പുതിയ ഡിവിഷന്‍ രൂപവല്‍ക്കരിക്കുമ്പോള്‍ പാലക്കാട് ഡിവിഷന് ദ്രോഹകരമായ രീതിയില്‍ വെട്ടിമുറിക്കുന്നതിലാണ് കേരളത്തിന് പ്രതിഷേധം. തിരുവനന്തപുരമോ, കൊച്ചിയോ, പാലക്കാടോ തലസ്ഥാനമാക്കി ഒരു റെയില്‍വെ സോണ്‍ എന്ന ആവശ്യം ചര്‍ച്ചയില്‍ കേരളം മുന്നോട്ട് വെച്ചു. സോണ്‍ രൂപവല്‍ക്കരിക്കുന്നതില്‍ അയല്‍സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോണ്‍ വേണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്ര മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സേലം ഡിവിഷന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ നാളെ ഉന്നതതല യോഗം ചേരും. റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് സഹമന്ത്രി ആര്‍ വേലു, ബോര്‍ഡ് ചെയര്‍മാന്‍ ജെ.ബി പത്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള വികസന പാക്കേജായിരിക്കും ലാലുപ്രസാദിന് സമര്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി സൂചന നല്‍കി
.

1 comment:

ജനശക്തി ന്യൂസ്‌ said...

കേരളത്തിന് റെയില്‍വെ പാക്കേജ് പ്രധാനമന്ത്രി ഉറപ്പ് നല്‍കി: മുഖ്യമന്ത്രി

കേരളത്തിന് പ്രത്യേക റെയില്‍വെ പാക്കേജ് അനുവദിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ആവശ്യമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് രണ്ട് ദിവസത്തിനകം അറിയിക്കാന്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി സേലം ഡിവിഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേലം ഡിവിഷന്‍ ഉദ്ഘാടനത്തിന് കേരളം എതിരല്ലെന്ന് ചര്‍ച്ചയില്‍ അച്യുതാനന്ദന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പുതിയ ഡിവിഷന്‍ രൂപവല്‍ക്കരിക്കുമ്പോള്‍ പാലക്കാട് ഡിവിഷന് ദ്രോഹകരമായ രീതിയില്‍ വെട്ടിമുറിക്കുന്നതിലാണ് കേരളത്തിന് പ്രതിഷേധം. തിരുവനന്തപുരമോ, കൊച്ചിയോ, പാലക്കാടോ തലസ്ഥാനമാക്കി ഒരു റെയില്‍വെ സോണ്‍ എന്ന ആവശ്യം ചര്‍ച്ചയില്‍ കേരളം മുന്നോട്ട് വെച്ചു. സോണ്‍ രൂപവല്‍ക്കരിക്കുന്നതില്‍ അയല്‍സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോണ്‍ വേണമെന്ന ആവശ്യത്തിന്മേല്‍ കേന്ദ്ര മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. സേലം ഡിവിഷന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ നാളെ ഉന്നതതല യോഗം ചേരും. റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് സഹമന്ത്രി ആര്‍ വേലു, ബോര്‍ഡ് ചെയര്‍മാന്‍ ജെ.ബി പത്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള വികസന പാക്കേജായിരിക്കും ലാലുപ്രസാദിന് സമര്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി സൂചന നല്‍കി.