യൂസേര്‍സ് ഫീ ഏര്‍പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം .
ജിദ്ദ: ഗള്‍ഫ് സെക്ടറില്‍ ഏറ്റവും അധികം യാത്രക്കാര്‍ ആശ്രയിക്കുന്ന നെടുമ്പാശേãരി വിമാനത്താവളത്തില്‍ വീണ്ടും യൂസേര്‍സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജിദ്ദ നവോദയ കേന്ദ്ര നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. സിയാല്‍ കമ്മിറ്റി യോഗത്തില്‍ ഓഹരി ഉടമകള്‍ ഈ ആവശ്യമുന്നയിച്ചതായും പരിഗണനക്കായി മാറ്റിവെച്ചതായും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗള്‍ഫിലെ മലയാളികളുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി ഒഴിവാക്കപ്പെട്ട യൂസേര്‍സ് ഫീ പ്രവാസികളൂടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് യോഗം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. വി.കെ. റഊഫ് അധ്യക്ഷത വഹിച്ചു. ടി.പി.എ ലത്തീഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി.കെ ബാലന്‍, കെ. ബാബു, രാധാകൃഷ്ണന്‍, ഇസ്മായില്‍ തൊടുപുഴ എന്നിവര്‍ ഏരിയാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അബു നാണത്ത്, വെണ്‍മണി രവി എന്നിവര്‍ സംസാരിച്ചു. മാത്യുസ് സ്വാഗതവും സേതുമാധവന്‍ നന്ദിയും പറഞ്ഞു. നവംബര്‍ എട്ടിലെ 'ഭാരതീയം 2007' പരിപാടികളൂടെ വിജയത്തിനായി 21 അംഗ സ്വാഗത സംഘം രുപവത്കരിച്ചു.
Subscribe to:
Post Comments (Atom)
1 comment:
യൂസേര്‍സ് ഫീ ഏര്‍പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം
ജിദ്ദ: ഗള്‍ഫ് സെക്ടറില്‍ ഏറ്റവും അധികം യാത്രക്കാര്‍ ആശ്രയിക്കുന്ന നെടുമ്പാശേãരി വിമാനത്താവളത്തില്‍ വീണ്ടും യൂസേര്‍സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജിദ്ദ നവോദയ കേന്ദ്ര നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. സിയാല്‍ കമ്മിറ്റി യോഗത്തില്‍ ഓഹരി ഉടമകള്‍ ഈ ആവശ്യമുന്നയിച്ചതായും പരിഗണനക്കായി മാറ്റിവെച്ചതായും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഗള്‍ഫിലെ മലയാളികളുടെ നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി ഒഴിവാക്കപ്പെട്ട യൂസേര്‍സ് ഫീ പ്രവാസികളൂടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് യോഗം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
വി.കെ. റഊഫ് അധ്യക്ഷത വഹിച്ചു. ടി.പി.എ ലത്തീഫ് റിപ്പോര്‍ട്ടവതരിപ്പിച്ചു. ടി.കെ ബാലന്‍, കെ. ബാബു, രാധാകൃഷ്ണന്‍, ഇസ്മായില്‍ തൊടുപുഴ എന്നിവര്‍ ഏരിയാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അബു നാണത്ത്, വെണ്‍മണി രവി എന്നിവര്‍ സംസാരിച്ചു. മാത്യുസ് സ്വാഗതവും സേതുമാധവന്‍ നന്ദിയും പറഞ്ഞു. നവംബര്‍ എട്ടിലെ 'ഭാരതീയം 2007' പരിപാടികളൂടെ വിജയത്തിനായി 21 അംഗ സ്വാഗത സംഘം രുപവത്കരിച്ചു.
Post a Comment