ബിഹാര്‍ പരാമര്‍ശം: കോടതികള്‍സംയമനംപാലിക്കണം- ലോയേഴ്സ് യൂണിയന്
അശ്രദ്ധവും തെറ്റിദ്ധാരണാജനകവുമായ പരാമര്‍ശങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ടും അത് ജുഡീഷ്യറിയുടെ തന്നെ അന്തസ്സിടിച്ചേക്കാമെന്നുള്ളതുകൊണ്ടും കോടതികളും സംയമനം പാലിക്കണമെന്ന് ലോയേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഇ കെ നാരായണന്‍ അഭ്യര്‍ഥിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് സൊസൈറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹരജി ഫയലില്‍ സ്വീകരിച്ച് കോടതി നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണാജനകവും ഒഴിവാക്കേണ്ടതുമായിരുന്നു. കേരളവും ബിഹാര്‍പോലെയോ എന്നു ചോദിക്കുന്നതിന് മുമ്പ് ബഹുമാനപ്പെട്ട കോടതി ബിഹാറിലെ സ്ഥിതിയും പരിയാരം തെരഞ്ഞെടുപ്പുമൊക്കെ വസ്തുതകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തിയതായി അറിയില്ല.
വിശദമായ തെളിവെടുപ്പോ നിയമപരമായ വിലയിരുത്തലോ വിവിധ വാദമുഖങ്ങളുടെ പരിശോധനയോ നടത്തുംമുമ്പുള്ള കോടതികളുടെ പരാമര്‍ശങ്ങള്‍ക്ക് നിയമപ്രാബല്യമില്ല എന്ന കാര്യം മറന്നുകൂട.
ഈയിടെയാണ് കേരള ഹൈക്കോടതി കേരളത്തിലെ റോഡുകളെ പരാമര്‍ശിച്ച് ലോകത്തെവിടെയും ഇതേപോലുള്ള റോഡുകള്‍ ഉണ്ടാവില്ല എന്ന് പ്രസ്താവിച്ചത്. പ്രസ്താവന വസ്തുനിഷ്ഠമല്ല. അതൊരു നീതിന്യായ നിഗമനവുമല്ല. ആവണമെങ്കില്‍ വിവിധ രാജ്യങ്ങളിലെ റോഡുകളുടെ സ്ഥിതി പഠിക്കാന്‍ കമീഷനെ നിയമിച്ച് അതിന്റെ റിപ്പോര്‍ട്ടും മറ്റു തെളിവുകളും പരിശോധിക്കേണ്ടിയിരുന്നു -പ്രസ്താവനയില്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
2 comments:
ബിഹാര്‍ പരാമര്‍ശം: കോടതികള്‍
സംയമനംപാലിക്കണം- ലോയേഴ്സ് യൂണിയന്

ശരിയാണ് , ബീഹാറും ഒരു ഇന്‍ഡ്യന്‍ സംസ്ഥാനമാണ് . കോടതികളുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാകാതിരിക്കണമെന്നും വസ്തുതാപരമാകണമെന്നും പൌരജനങ്ങള്‍ പ്രതീക്ഷിക്കും . കാരണം നിഷ്പക്ഷമായ നിരീക്ഷണവും ന്യായവും നീതിയും ഇന്ന് കോടതികളില്‍ നിന്ന് മാത്രമേ പൌരജനങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയൂ എന്ന സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട്. മറ്റെല്ലാ സ്ഥാപനങ്ങളും സംവിധാനങ്ങളും ഇന്ന് ദുരുപയോഗപ്പെടുത്തപ്പെടുന്നു. കോടതികളുടെ പാവനതയില്‍ മാത്രമാണ് നിഷ്പക്ഷമതികളായ പൌരസഞ്ചയത്തിന് ഇന്ന് പ്രതീക്ഷ !!
Post a Comment