Monday, September 17, 2007

സൂനാമി ഫണ്ട് വിതരണം ശരിയായ രീതിയില്‍: മന്ത്രി

സൂനാമി ഫണ്ട് വിതരണം ശരിയായ രീതിയില്‍: മന്ത്രി .

സൂനാമി ഫണ്ട് വിതരണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഫണ്ട് വിതരണം നടന്നിട്ടുള്ളത്. പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തും. സൂനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ശരിയല്ല.
സൂനാമി സ്കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയാറാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സൂനാമി ബാധിത പ്രദേശങ്ങളില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂള്‍ പദ്ധതിയില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താന്‍ നടപടികള്‍ കൈക്കൊള്ളും. എയിഡഡ് സ്കൂളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കും. ഫണ്ട് വിതരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും കെ.പി. രാജേന്ദ്രന്‍ പറഞ്ഞു
.

1 comment:

ജനശക്തി ന്യൂസ്‌ said...

സൂനാമി ഫണ്ട് വിതരണം ശരിയായ രീതിയില്‍: മന്ത്രി

സൂനാമി ഫണ്ട് വിതരണം ശരിയായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഫണ്ട് വിതരണം നടന്നിട്ടുള്ളത്. പദ്ധതികളുടെ നിര്‍വഹണം ത്വരിതപ്പെടുത്തും. സൂനാമി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ശരിയല്ല.

സൂനാമി സ്കോളര്‍ഷിപ്പ് വിതരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശം തയാറാക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഇതനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സൂനാമി ബാധിത പ്രദേശങ്ങളില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂള്‍ പദ്ധതിയില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താന്‍ നടപടികള്‍ കൈക്കൊള്ളും. എയിഡഡ് സ്കൂളുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കും. ഫണ്ട് വിതരണത്തില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്നും കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.