Monday, September 17, 2007

രണ്ട് പേര്‍ മരിച്ചു; വ്യാപക കൃഷി നാശം

രണ്ട് പേര്‍ മരിച്ചു; വ്യാപക കൃഷി നാശം .

പന്നിയാര്‍ പവര്‍ഹൌസിലേയ്ക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി. കുത്തൊഴുക്കില്‍ ഒലിച്ചു പോയ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.മരിച്ച രണ്ടുപേരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ്. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പന്നിയാര്‍കുട്ടി കാനത്തില്‍ സണ്ണി (46) എന്നയാളെയാണ് തിരിച്ചറിഞ്ഞത്. കൂടുതല്‍ ആളുകള്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടന്ന് കരുതുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 10 വീടുകള്‍ ഭാഗികമായും ഒലിച്ചുപോയി. ഈ പ്രദേശത്തെ കൃഷിസ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
പൊന്‍മുടി അണക്കെട്ടില്‍ നിന്നും പവര്‍ഹൌസിലേയ്ക്ക് വെള്ളം കൊണ്ടുവരുന്ന മൂന്നു പൈപ്പുകളില്‍ ഒന്നാണ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് വ്യാപക കൃഷി നാശമുണ്ടായി. പവര്‍ഹൌസിന് മുക്കാല്‍ കിലോമീറ്റര്‍ മുകളിലായാണ് പൈപ്പ് പൊട്ടിയത്.അഞ്ച് മണിയോടെയാണ് പൈപ്പ് പൊട്ടിയത് ചോര്‍ച്ച നിയന്ത്രിച്ചതായും അപകട ഭീഷണി ഇല്ലന്നും അധികൃതര്‍ അറിയിച്ചു

1 comment:

ജനശക്തി ന്യൂസ്‌ said...