Monday, September 17, 2007

അലിഗഢ് സര്‍വകലാശാല അടച്ചു

അലിഗഢ് സര്‍വകലാശാല അടച്ചു .

ക്യാംപസില്‍ വ്യാപക അക്രമങ്ങള്‍ നടന്നതിനേത്തുടര്‍ന്ന് അലിഗഢ് സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു. സര്‍വകലാശാലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കാന്‍ സാധ്യതയുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സും യുപി സായുധ പൊലീസും (പിഎസി) ആണ് അലിഗഢിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നത്. സ്ഥിതി സംഘര്‍ഷഭരിതമാണെങ്കിലും നിയന്ത്രണാധീനമാണ്.
നസര്‍ നയീം എന്ന വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ അക്രമികള്‍ വിസിയുടെ ഔദ്യോഗിക വസതിയും പ്രോക്ടറുടെ ഓഫിസും കത്തിച്ചു. സ്റ്റാഫ് ക്ളബ് ആക്രമിച്ചു കനത്ത നാശനഷ്ടമുണ്ടാക്കി.
കഴിഞ്ഞ ഒരു വര്‍ഷമായി അലിഗഢ് സര്‍വകലാശാലയില്‍ നടന്നുവരുന്ന അക്രമസംഭവങ്ങളെ പറ്റി റിട്ട. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിക്കും. സര്‍വകലാശാലയിലെ കൊലപാതകപരമ്പര സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം നടന്നത് ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ കൊലപാതകമാണ്. സര്‍വകലാശാലയിലെ മുംതാസ് ഹോസ്റ്റലില്‍ താമസക്കാരനായിരുന്ന നസര്‍ നയീം എന്ന ബിഎസ്സി എന്‍ജിനീയറിങ് വിദ്യാര്‍ഥി തലയ്ക്കു കുത്തേറ്റു മരിക്കുകയായിരുന്നു. അനധികൃത താമസക്കാര്‍ക്കെതിരായ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍പെട്ടവനായിരുന്നു നയീം. അധികൃതര്‍ക്കു വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ആരോപിച്ചാണ് കൊലയെന്നാണ് ഔദ്യോഗിക ഭാഷ്യം. നയീമിനെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...