Tuesday, September 11, 2007

യൂസേഴ്സ് ഫീ: ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും- മുഖ്യമന്ത്രി

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തണമോ വേണ്ടയോ എന്നതടക്കമുള്ള ഓഹരിഉടമകളുടെ ആവശ്യങ്ങള്‍ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഓഹരിഉടമകളുടെ 13-ാം വാര്‍ഷിക ജനറല്‍ബോഡിയില്‍ ഓഹരിഉടമകളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തണമെന്നും അതു പാടില്ലെന്നും രണ്ടഭിപ്രായം ജനറല്‍ബോഡിയില്‍ ഉയര്‍ന്നു. നെടുമ്പാശേരിയില്‍ പ്രതിവര്‍ഷം വന്നുപോകുന്ന 40 ലക്ഷത്തോളം യാത്രക്കാരില്‍ ഭൂരിഭാഗവും സാധാരണക്കാരും പ്രായമായവരും കുട്ടികളുമൊക്കെയായതുകൊണ്ട് യൂസേഴ്സ് ഫീ പ്രായോഗികമാണോ എന്നകാര്യത്തില്‍ മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. എന്നാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗമായിരിക്കും കൈക്കൊള്ളുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...