Friday, September 14, 2007

കരിപ്പൂരില്‍നിന്ന് കൂടുതല്‍ രാഷ്ട്രാന്തരീയ വിമാന സര്‍വീസുകള്‍ക്ക് ശ്രമം

കരിപ്പൂരില്‍നിന്ന് കൂടുതല്‍ രാഷ്ട്രാന്തരീയ വിമാന സര്‍വീസുകള്‍ക്ക് ശ്രമം .

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പിനോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ചില കമ്പനികള്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദുണ്ണി ഹാജിയുടെ സബ്മിഷന് മറുപടി നല്‍കി. വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം പരിഗണനയിലാണ്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നതിന് പ്രധാനമന്ത്രിയിലും വ്യോമയാന അധികൃതരിലും സമ്മര്‍ദം ചെലുത്തുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇതുസംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂരില്‍ നിന്ന് ഇപ്പോള്‍ ഗള്‍ഫ് സെക്ടറിലേക്ക് മാത്രമാണ് സര്‍വീസുള്ളത്. ഇതുതന്നെ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളുടെ പരിമിതമായ സര്‍വീസുകളാണ്. ഇത് കാര്യക്ഷമവുമല്ല. ഫ്ലൈറ്റ് റദ്ദാക്കലും വൈകലും പതിവാണ്. രണ്ടുദിവസം മുമ്പ് കുവൈത്തിലേക്കുള്ള യാത്രാവിമാനം റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യാ ഓഫീസ് ഉപരോധിക്കേണ്ടി വന്നു. പത്തിലധികം വിദേശ വിമാന കമ്പനികള്‍ സര്‍വീസ് നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിമാന കമ്പനി കുത്തകയാക്കിയ ഈ റൂട്ടില്‍ അനുമതി നല്‍കാന്‍ അധികൃതര്‍ മടിക്കുകയാണ്. അതിനാല്‍ മെച്ചപ്പെട്ട സര്‍വീസ് ഇവിടത്തുകാര്‍ക്ക് നഷ്ടമാവുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ. മുഹമ്മദുണ്ണി ഹാജി ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

കരിപ്പൂരില്‍നിന്ന് കൂടുതല്‍ രാഷ്ട്രാന്തരീയ വിമാന സര്‍വീസുകള്‍ക്ക് ശ്രമം
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര വ്യോമയാന വകുപ്പിനോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ചില കമ്പനികള്‍ സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദുണ്ണി ഹാജിയുടെ സബ്മിഷന് മറുപടി നല്‍കി. വിമാനത്താവളത്തിന്റെ രണ്ടാംഘട്ട വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം പരിഗണനയിലാണ്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തുന്നതിന് പ്രധാനമന്ത്രിയിലും വ്യോമയാന അധികൃതരിലും സമ്മര്‍ദം ചെലുത്തുന്നതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഇതുസംബന്ധിച്ച് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<< പിന്നോട്ട്