Saturday, September 22, 2007

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് പതിച്ചു നല്‍കിയതില്‍ വന്‍ ക്രമക്കേട്

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് പതിച്ചു നല്‍കിയതില്‍ വന്‍ ക്രമക്കേട്.

പൊന്മുടിയിലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സേവി മനോമാത്യുവിന് പതിച്ചുനല്‍കിയതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ രാജീവ് സദാനന്ദന്‍ കണ്ടെത്തി. ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങിയതിലും അത് ഐ.എസ്.ആര്‍.ഒയ്ക്ക് മറിച്ചുവിറ്റതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ക്രമക്കേടുകാട്ടിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും.2005 ല്‍ ബിര്‍ളയില്‍ നിന്ന് സേവി മനോ മാത്യു ഭൂമി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷണറോട് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഐ.എസ്.ആര്‍.ഒയുമായി നടത്തിയ ഇടപാട് പരിശോധി ച്ചതല്ലാതെ നടപടിയൊന്നും ശുപാര്‍ശ ചെയ്തില്ല.ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങുമ്പോള്‍ അത് മിച്ചഭൂമിയാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. ഈ ഭൂമിയെക്കുറിച്ച് സര്‍ക്കാരും ബിര്‍ളയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സേവി അതു വാങ്ങിയത്. സേവി ഭൂമി വാങ്ങിയപ്പോള്‍ എല്ലാ നടപടിക്രമങ്ങളും ചെയ്തുകൊടുത്ത നെടുമങ്ങാട് തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും തെന്നൂര്‍ വില്ലേജ് ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനും അത് തര്‍ക്കഭൂമിയാണെന്ന് അറിയാമായിരുന്നു.
മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. ഇത്തരം ഭൂമി തഹസില്‍ദാര്‍ നേരിട്ട് പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ വില്ലേജ് അസിസ്റ്റന്റ് അത് നിര്‍വഹിച്ചു. എന്നാല്‍ ഈ സ്ഥലം പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് വനംവകുപ്പ് അധികൃതര്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ അക്കാര്യം മറച്ചുവച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി നടത്തിയെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.സേവി മനോ മാത്യുവില്‍ നിന്ന് ഐ.എസ്.ആര്‍.ഒ ഭൂമി വാങ്ങിയതിലും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ല. വിലനിര്‍ണയ റിപ്പോര്‍ട്ടോ ആധികാരിക രേഖകളോ ഇല്ലാതെയാണ് പ്രമാണം പതിച്ച് പോക്കുവരവ് നടത്തിയത്.
ഐ.എസ്.ആര്‍.ഒയ്ക്ക് നല്‍കാന്‍ തിരുവനന്തപുരം ജില്ലയില്‍ ഭൂമിയില്ലെന്ന് സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും പരിശോധിച്ചു. ഭൂമിയില്ലെന്ന് റിപ്പോര്‍ട്ട് എഴുതി നല്‍കാന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സബ്കളക്ടര്‍ വെളിപ്പെടുത്തിയതായി കമ്മിഷണര്‍ ചൂണ്ടിക്കാട്ടുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് പതിച്ചു നല്‍കിയതില്‍ വന്‍ ക്രമക്കേട്

പൊന്മുടിയിലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സേവി മനോമാത്യുവിന് പതിച്ചുനല്‍കിയതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ രാജീവ് സദാനന്ദന്‍ കണ്ടെത്തി. ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങിയതിലും അത് ഐ.എസ്.ആര്‍.ഒയ്ക്ക് മറിച്ചുവിറ്റതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്രമക്കേടുകാട്ടിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും.
2005 ല്‍ ബിര്‍ളയില്‍ നിന്ന് സേവി മനോ മാത്യു ഭൂമി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷണറോട് റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഐ.എസ്.ആര്‍.ഒയുമായി നടത്തിയ ഇടപാട് പരിശോധി ച്ചതല്ലാതെ നടപടിയൊന്നും ശുപാര്‍ശ ചെയ്തില്ല.
ബിര്‍ളയില്‍ നിന്ന് സേവി എസ്റ്റേറ്റ് വാങ്ങുമ്പോള്‍ അത് മിച്ചഭൂമിയാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. ഈ ഭൂമിയെക്കുറിച്ച് സര്‍ക്കാരും ബിര്‍ളയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സേവി അതു വാങ്ങിയത്. സേവി ഭൂമി വാങ്ങിയപ്പോള്‍ എല്ലാ നടപടിക്രമങ്ങളും ചെയ്തുകൊടുത്ത നെടുമങ്ങാട് തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും തെന്നൂര്‍ വില്ലേജ് ഓഫീസറുടെ ചുമതല ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റിനും അത് തര്‍ക്കഭൂമിയാണെന്ന് അറിയാമായിരുന്നു.

മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് സബ്ഡിവിഷനില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. ഇത്തരം ഭൂമി തഹസില്‍ദാര്‍ നേരിട്ട് പോക്കുവരവ് ചെയ്തുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ടായിരിക്കെ വില്ലേജ് അസിസ്റ്റന്റ് അത് നിര്‍വഹിച്ചു. എന്നാല്‍ ഈ സ്ഥലം പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന് വനംവകുപ്പ് അധികൃതര്‍ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ അക്കാര്യം മറച്ചുവച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി നടത്തിയെന്ന് പറയാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സേവി മനോ മാത്യുവില്‍ നിന്ന് ഐ.എസ്.ആര്‍.ഒ ഭൂമി വാങ്ങിയതിലും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ല. വിലനിര്‍ണയ റിപ്പോര്‍ട്ടോ ആധികാരിക രേഖകളോ ഇല്ലാതെയാണ് പ്രമാണം പതിച്ച് പോക്കുവരവ് നടത്തിയത്.