Wednesday, September 12, 2007

യൂസേഴ്സ് ഫീ പുനരാരംഭിക്കരുത് .ശക്തി തിയറ്റേഴ്സ്

യൂസേഴ്സ് ഫീ പുനരാരംഭിക്കരുത് . ശക്തി തിയറ്റേഴ്സ്

നെടുമ്പാശേãരി രാജ്യാന്തര വിമാനത്താവളം ആദായത്തിലെത്തുകയും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ 'യൂസേഴ്സ് ഫീ' ഗള്‍ഫ് യാത്രക്കാരില്‍നിന്ന് വീണ്ടും ഈടാക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അബൂദബി ശക്തി തിയറ്റേഴ്സ് അഭിപ്രായപ്പെട്ടു.
രൂപയുടെ മൂല്യം വര്‍ധിക്കുകയും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവിലുണ്ടായ കുതിച്ചുചാട്ടവും കാരണം ഗള്‍ഫ് മലയാളികളുടെ ജീവിതം ഏറെ ദുഃസഹമാക്കിയിരിക്കുകയാണ്. പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രതികൂലമായേക്കാവുന്ന ഈ നീക്കത്തില്‍നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍)യുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ പിന്തിരിപ്പിക്കണമെന്ന് ശക്തി പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരിയും ജന. സെക്രട്ടറി ശശിഭൂഷണും ആവശ്യപ്പെട്ടു.

1 comment:

ജനശക്തി ന്യൂസ്‌ said...

യൂസേഴ്സ് ഫീ പുനരാരംഭിക്കരുത്
അബൂദബി: നെടുമ്പാശേãരി രാജ്യാന്തര വിമാനത്താവളം ആദായത്തിലെത്തുകയും ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ 'യൂസേഴ്സ് ഫീ' ഗള്‍ഫ് യാത്രക്കാരില്‍നിന്ന് വീണ്ടും ഈടാക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡ് നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അബൂദബി ശക്തി തിയറ്റേഴ്സ് അഭിപ്രായപ്പെട്ടു.