Monday, September 10, 2007

പതിവ് നുണ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പതിവ് നുണ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത വേണം:പിണറായി

സിപിഐ എം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായി ചില മാധ്യമങ്ങള്‍ നടത്തുന്ന പതിവ് നുണപ്രചാരണങ്ങള്‍ക്കെതിരെ പാര്‍ടി പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പിറവന്തൂര്‍ ഈസ്റ്റ് ലോക്കല്‍കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്തശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ ചില മാധ്യമങ്ങള്‍ കാണിച്ച ബൂര്‍ഷ്വാ ചെറ്റത്തരം ഇപ്പോഴും തുടരുന്നതിനുള്ള നീക്കം ആരംഭിച്ചുകഴിഞ്ഞു. മലപ്പുറം സമ്മേളനത്തോട് അനുബന്ധിച്ചുണ്ടായ നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ കോട്ടയം സമ്മേളനത്തിനു മുന്നോടിയായുംവരും. പാര്‍ടിയില്‍ സംസ്ഥാനകമ്മിറ്റിക്കു പകരം അഡ്ഹോക്ക് കമ്മിറ്റി വരാന്‍പോകുന്നുവെന്ന പ്രചാരണം ഇതിന്റെ തുടക്കമാണ്.
സിപിഐ എമ്മിന് വര്‍ധിച്ചുവരുന്ന ജനപ്രീതി തടയാന്‍ മാധ്യമകൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ക്കാകില്ല. ഇത് നല്ലവണ്ണം തിരിച്ചറിയാന്‍കഴിയുന്നവരാണ് പാര്‍ടി പ്രവര്‍ത്തകര്‍. മുമ്പുള്ളതിനേക്കാള്‍ കരുത്തോടെ പാര്‍ടിക്കെതിരെ കുപ്രചാരണങ്ങളുടെ പ്രവാഹമുണ്ടാകുമെന്ന ബോധത്തോടെ സിപിഐ എമ്മിനൊപ്പം ചേരാന്‍ സന്നദ്ധരാകുന്ന ബഹുജനങ്ങളുടെ പിന്തുണയാര്‍ജിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ടി അംഗങ്ങള്‍ സന്നദ്ധരാകണം. തെറ്റിദ്ധാരണ പടര്‍ത്തുന്ന പ്രചാരണങ്ങള്‍ക്കു പകരം യഥാര്‍ഥ വസ്തുത ബോധ്യപ്പെടുത്തണം.
കള്ളനെ പിടിക്കാന്‍ ശ്രമിച്ചവനെ കള്ളനാക്കുകയെന്ന തന്ത്രമാണ് ദേശാഭിമാനിയുടെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കെതിരെ പാര്‍ടിയെടുത്ത നിലപാടിനെപ്പറ്റി ചില മാധ്യമങ്ങള്‍ കൈക്കൊണ്ടത്. പിന്നീടുണ്ടായ ഡെപ്പോസിറ്റ് സ്കീം വിവാദത്തിലും നായനാര്‍ ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനു ലഭിച്ച സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ചും സമാനരീതിയിലുള്ള കുപ്രചാരണം ആവര്‍ത്തിച്ചു. പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരെ ഹീനമായ ആക്ഷേപങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്്.
കേരളത്തിലെ പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ സമീപനങ്ങളുമായി കൈകോര്‍ക്കുകയെന്ന തന്ത്രവും ചില മാധ്യമങ്ങള്‍ നടത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നു. പുരോഗതിയില്‍ പങ്കുവഹിക്കുന്ന പ്രതിപക്ഷമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംനാളുകളില്‍ ബഹുജനങ്ങളില്‍നിന്ന് കൂടുതല്‍ തിക്താനുഭവങ്ങള്‍ യുഡിഎഫിന് ഉണ്ടാകും.
നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരിക്കാമെന്നേറ്റിരുന്ന വിഷയത്തില്‍പോലും വസ്തുതകള്‍ മറച്ചുവച്ച് മുടന്തന്‍ന്യായങ്ങളുമായി മുന്നോട്ടുനീങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. കഴിഞ്ഞദിവസം സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ കേരളജനത കണ്ടതാണ്. വിവാദമുണ്ടാക്കി വികസനപദ്ധതികള്‍ മുടക്കുകയെന്ന തന്ത്രമാണ് പ്രതിപക്ഷത്തിന്റേത്. കാല്‍ചുവട്ടിലെ മണ്ണിളകുന്നുവെന്ന തിരിച്ചറിവില്‍ പ്രതിപക്ഷം കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ മര്യാദകളുടെ അതിര്‍വരമ്പ് കടക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ വിധിയെഴുതേണ്ട സന്ദര്‍ഭം എവിടെയൊക്കെ ഉണ്ടായോ അവിടെയെല്ലാം യുഡിഎഫിനെതിരായ വിധിയാണുണ്ടായത്. നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ എന്തും കാട്ടിക്കൂട്ടാമെന്ന ധാരണയ്ക്ക് കേരളജനത ശക്തമായ തിരിച്ചടി നല്‍കും.
ജനക്ഷേമകരമായ ആയിരക്കണക്കിന് പ്രവൃത്തികളുടെ ഒരാണ്ടിനാണ് കേരളജനത സാക്ഷ്യംവഹിച്ചത്. സമരരഹിതമായ ഓണം കേരളത്തില്‍ അനുഭവപ്പെട്ടത് ചെറിയ കാര്യമല്ല. തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായി മുന്നേറാന്‍ ഈ സര്‍ക്കാരിനു കഴിയുന്നു. എന്തിനെയും കയറി എതിര്‍ക്കുന്ന മനോഭാവത്തില്‍നിന്നു മാറിചിന്തിക്കാനും വികസനപന്ഥാവില്‍ പുത്തന്‍അധ്യായം രചിച്ച് മുന്നേറുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവൃത്തികളോട് സഹകരിക്കാനുമാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

പതിവ് നുണ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത വേണം:
പിണറായി

Anonymous said...

മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച്‌ മാധ്യമങ്ങള്‍ കാണിച്ച ബുര്‍ഷ്വ ചെറ്റത്തരം സത്യമണെന്ന് പിന്നീട്‌ തെളിഞ്ഞു.
ഈ സമ്മേളനത്തില്‍ പിണറായിയും കൂട്ടരും നടത്തിയ വിപ്ലവചെറ്റത്തരവും സത്യമായിരുന്നുവെന്ന് കാലം തെളിയിച്ചതെല്ലെ.
പാര്‍ട്ടിയും ഭരണവും പിടിച്ചെടുത്ത്‌ കേരളത്തിലെ പാര്‍ട്ടിയേയും ഭരണത്തേയും ലോട്ടറി രാജാക്കന്മാര്‍ക്കും പാരീസ്‌ അബുബക്കര്‍മാര്‍ക്കും മാഫിയ സംഘങ്ങള്‍ക്കും അടിയറവയ്കാനുള്ള ശ്രമത്തെയാണ്‌ കേരളത്തിലെ പ്രബുദ്ധരായ പാര്‍ട്ടി അംഗങ്ങള്‍ തകര്‍ത്ത്‌ കളഞ്ഞത്‌.ഇന്നും പിണറായിയുടെയും അദ്ദേഹത്തിന്റെ മാഫിയ സംഘത്തിന്റെയും ചെയ്തികള്‍ക്കെതിരെ ജനങ്ങള്‍ തികച്ചും ജാഗ്രത പാലിക്കുന്നുണ്ട്‌.കേരളത്തിലെ പാര്‍ട്ടിയെ ഒരു മാഫിയസംഘത്തിന്നും അടിയറവെയ്കാമെന്ന് പിണറായി തങ്കള്‍ സ്വപ്നം കാണരുത്‌. അത്‌ നടക്കില്ല