Monday, September 10, 2007

പണം ചോര്‍ത്തിയവര്‍ ഇന്ന് വഴിതടയുന്നു.

പണം ചോര്‍ത്തിയവര്‍ ഇന്ന് വഴിതടയുന്നു. മുനീറും ലീഗും കൊഴുത്തു, റോഡുകള്‍ കുളമായി.

പൊതുമരാമത്ത് വകുപ്പ് കറവപ്പശുവാക്കി ഖജനാവ് കൊള്ളയടിച്ചവര്‍ റോഡ് തകര്‍ച്ചയുടെ പേരില്‍ തിങ്കളാഴ്ച വഴിതടയുന്നു. നിയമങ്ങള്‍ കാറ്റില്‍പറത്തിയതും സാമ്പത്തിക അച്ചടക്കം പാടെ ലംഘിച്ചതുമടക്കം ഞെട്ടിക്കുന്ന തീവെട്ടിക്കൊള്ള സിഎജി സ്ഥിരീകരിച്ചതാണ്. അന്ന് മന്ത്രിയായിരുന്ന എം കെ മുനീറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും തീരുമാനമായി.
വഴിവിട്ട ഇടപാടുകളിലൂടെ മുനീറും മുസ്ളിം ലീഗും അഞ്ചുവര്‍ഷം പണം വാരി. കരാറുകാരും ലീഗിന്റെ പണപ്പെട്ടിയും മുനീറിന്റെ സമ്പാദ്യവും കൊഴുത്തപ്പോള്‍ സംസ്ഥാന ഖജനാവ് ചോര്‍ന്നു. അതിന്റെ പങ്ക് കോണ്‍ഗ്രസടക്കം യുഡിഎഫ് ഘടകകക്ഷികള്‍ക്കും എത്തി. റോഡിനും പാലങ്ങള്‍ക്കും വിനിയോഗിക്കേണ്ട പണം താന്‍ ചെയര്‍മാനായ ഇന്ത്യാ വിഷന്‍ ചാനലിന്റെ വന്‍ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാനാണ് മുനീര്‍ ഒഴുക്കിയത്. ലീഗ് ഫണ്ടിലേക്കും ആവശ്യപ്പെട്ടതിലധികം നല്‍കി. റോഡുകളുടെയും പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും പേരില്‍ ചോര്‍ത്തിയത് എത്ര കോടിയാണെന്ന് വ്യക്തമായ കണക്കില്ല. കേരളത്തിന് താങ്ങാനാവാത്ത ബാധ്യതയാണ് അഞ്ചുവര്‍ഷംകൊണ്ട് മുനീറും യുഡിഎഫും വരുത്തിയത്. അന്നത്തെ വന്‍ അഴിമതികളുടെ ദുരന്തം നേരിട്ടത് സംസ്ഥാനത്തെ റോഡുകളാണ്. പണം പലരുടെയും കൈയിലെത്തിയപ്പോള്‍ റോഡുകള്‍ തകര്‍ന്നു. സ്ഥലംപോലും എടുക്കാതെ വന്‍കിട പ്രവൃത്തികള്‍ക്ക് കരാര്‍ കൊടുത്തു. തലസ്ഥാനനഗരവികസന പദ്ധതിയും കെഎസ്ടിപിയും അതിന്റെ ഉദാഹരണമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഈ ഇടപാട് എല്ലാ നിയന്ത്രണവും വിട്ടതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഴയ തീയതിവച്ച് ഒട്ടേറെ ഉത്തരവുകള്‍ ഇറങ്ങി. വഴിവിട്ട കരാറുകള്‍ കുടിശികത്തുക കുതിച്ചുയരാന്‍ ഇടയാക്കിയതായി സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. 1999 മാര്‍ച്ച് 3ന് കരാറുകാര്‍ക്കുള്ള കുടിശിക 592.24 കോടി രൂപയായിരുന്നെങ്കില്‍ 2006 മാര്‍ച്ച് 31ന് ഇത് 811.29 കോടിയായി. റോഡുകളും പാലങ്ങളും വിഭാഗത്തില്‍മാത്രം കുടിശിക 648.18 കോടിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ സാമ്പത്തികവര്‍ഷവും ബജറ്റില്‍ നീക്കിവയ്ക്കുന്ന പണം കുടിശിക കൊടുത്തുതീര്‍ക്കാന്‍ വിനിയോഗിക്കുകയാണ്. ഇത് ധനപരമായ അച്ചടക്കത്തിന്റെയും നിയമങ്ങളുടെയും കടുത്ത ലംഘനമാണെന്ന് സിഎജിക്ക് ഓര്‍മിപ്പിക്കേണ്ടിവന്നു. ടെന്‍ഡര്‍ വിളിക്കുന്നതിനു മുമ്പുതന്നെ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പിഡബ്ള്യുഡി മാന്വല്‍ (15-2-2) നിഷ്കര്‍ഷിക്കുന്നു. ബജറ്റ് വിഹിതമില്ലാതെ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കാന്‍പാടില്ല. എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനമെങ്കിലും കൈവശമുണ്ടെന്ന് ഉറപ്പാക്കിയേ ടെന്‍ഡര്‍ കൊടുക്കാവൂ. ഓരോ ഡിവിഷനും പ്രവൃത്തികളുടെ ബില്‍ വിശദാംശം സഹിതം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.. വെട്ടിപ്പുകളെക്കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ഹൈക്കോടതിയും ഈ നിര്‍ദേശം നല്‍കിയിരുന്നു. സീനിയോറിറ്റി അനുസരിച്ചേ കുടിശിക നല്‍കാവൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഇതൊന്നും മുനീര്‍ പാലിച്ചിരുന്നില്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

പണം ചോര്‍ത്തിയവര്‍ ഇന്ന് വഴിതടയുന്നു.
മുനീറും ലീഗും കൊഴുത്തു, റോഡുകള്‍ കുളമായി.