Monday, September 24, 2007

60,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്

60,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്.


യു.ഡി. എഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്യാധീനപ്പെട്ട 60,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.2000 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ചതും പിന്നീട് കാലഹരണപ്പെട്ടതുമായ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഒഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) എന്ന ഓര്‍ഡിനന്‍സ് ചില്ലറ ഭേദഗതികളോടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിസഭ നിര്‍ദ്ദേശിച്ച പ്രകാരം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നിയമവകുപ്പ് സെക്രട്ടറി പി. എസ്. ഗോപിനാഥന്‍ ഓര്‍ഡിനന്‍സിന്റെ കരടിന് രൂപം നല്‍കി. മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഓര്‍ഡിനന്‍സിന് പൂര്‍ണരൂപമാകും. മന്ത്രിസഭയുടെ അംഗീകാരത്തോടെ വിജ്ഞാപനത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കും.ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുമ്പോള്‍ പൊന്മുടിയിലെ വിവാദഭൂമിയായ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും സര്‍ക്കാരിന്റേതായി മാറും.2000 ലെ ഓര്‍ഡിനന്‍സ് പ്രകാരമാണ് പരിസ്ഥിതി പ്രാധാന്യമുള്ള 60,000 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. ഈ ഓര്‍ഡിനന്‍സ് പിന്നീടുവന്ന യു.ഡി. എഫ് സര്‍ക്കാര്‍ നിയമമാക്കിയില്ല. അങ്ങനെ കാലഹരണപ്പെട്ട ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകള്‍ മാറ്റിയും വന്‍കിട തോട്ടമുടമകള്‍ക്ക് അനുകൂലമാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയും 2003ല്‍ യു.ഡി. എഫ് ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവന്നു. എല്‍.ഡി. എഫ് സര്‍ക്കാര്‍ നിക്ഷിപ്തമാക്കിയ 60,000 ഏക്കര്‍ ഭൂമി ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂവുടമകള്‍ക്ക് തിരിച്ചുകിട്ടി. ഇങ്ങനെ കിട്ടിയ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളായ ബിര്‍ള കമ്പനി സേവി മനോ മാത്യൂവിന് വില്‍ക്കുകയായിരുന്നു.2000 ലെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടുള്ള 'വനം' എന്നതിന് പുതിയ നിര്‍വചനം ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. റദ്ദാക്കലും ഒഴിവാക്കലും എന്ന ഭാഗത്ത് സര്‍ക്കാരില്‍ വനഭൂമി നിക്ഷിപ്തമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും ഉള്‍പ്പെടുത്തും. മുന്‍ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഇരുപതും നാല്പതും സെന്റ് ഭൂമിയുള്ള ചെറുകിട കര്‍ഷകരും ഉള്‍പ്പെട്ടിരുന്നു. ഇവരെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ദ്രോഹിക്കുന്നുവെന്നാണ് യു.ഡി. എഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. ഈ ചെറുകിട കര്‍ഷകരെ രക്ഷിക്കാനെന്നപേരില്‍ യു.ഡി. എഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു. എന്നാല്‍ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിയതുമില്ല.

1 comment:

ജനശക്തി ന്യൂസ്‌ said...

60,000 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ പുതിയ ഓര്‍ഡിനന്‍സ്


യു.ഡി. എഫ് ഗവണ്‍മെന്റിന്റെ കാലത്ത് അന്യാധീനപ്പെട്ട 60,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
2000 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ചതും പിന്നീട് കാലഹരണപ്പെട്ടതുമായ കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് ഒഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) എന്ന ഓര്‍ഡിനന്‍സ് ചില്ലറ ഭേദഗതികളോടെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. മന്ത്രിസഭ നിര്‍ദ്ദേശിച്ച പ്രകാരം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നിയമവകുപ്പ് സെക്രട്ടറി പി. എസ്. ഗോപിനാഥന്‍ ഓര്‍ഡിനന്‍സിന്റെ കരടിന് രൂപം നല്‍കി. മുഖ്യമന്ത്രി, നിയമമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം ഓര്‍ഡിനന്‍സിന് പൂര്‍ണരൂപമാകും. മന്ത്രിസഭയുടെ അംഗീകാരത്തോടെ വിജ്ഞാപനത്തിനായി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കും.
ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുമ്പോള്‍ പൊന്മുടിയിലെ വിവാദഭൂമിയായ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും സര്‍ക്കാരിന്റേതായി മാറും.
2000 ലെ ഓര്‍ഡിനന്‍സ് പ്രകാരമാണ് പരിസ്ഥിതി പ്രാധാന്യമുള്ള 60,000 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത്. ഈ ഓര്‍ഡിനന്‍സ് പിന്നീടുവന്ന യു.ഡി. എഫ് സര്‍ക്കാര്‍ നിയമമാക്കിയില്ല. അങ്ങനെ കാലഹരണപ്പെട്ട ഓര്‍ഡിനന്‍സിലെ ചില വ്യവസ്ഥകള്‍ മാറ്റിയും വന്‍കിട തോട്ടമുടമകള്‍ക്ക് അനുകൂലമാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയും 2003ല്‍ യു.ഡി. എഫ് ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവന്നു. എല്‍.ഡി. എഫ് സര്‍ക്കാര്‍ നിക്ഷിപ്തമാക്കിയ 60,000 ഏക്കര്‍ ഭൂമി ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂവുടമകള്‍ക്ക് തിരിച്ചുകിട്ടി. ഇങ്ങനെ കിട്ടിയ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളായ ബിര്‍ള കമ്പനി സേവി മനോ മാത്യൂവിന് വില്‍ക്കുകയായിരുന്നു.
2000 ലെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടുള്ള 'വനം' എന്നതിന് പുതിയ നിര്‍വചനം ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. റദ്ദാക്കലും ഒഴിവാക്കലും എന്ന ഭാഗത്ത് സര്‍ക്കാരില്‍ വനഭൂമി നിക്ഷിപ്തമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകളും ഉള്‍പ്പെടുത്തും. മുന്‍ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ ഇരുപതും നാല്പതും സെന്റ് ഭൂമിയുള്ള ചെറുകിട കര്‍ഷകരും ഉള്‍പ്പെട്ടിരുന്നു. ഇവരെ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ദ്രോഹിക്കുന്നുവെന്നാണ് യു.ഡി. എഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. ഈ ചെറുകിട കര്‍ഷകരെ രക്ഷിക്കാനെന്നപേരില്‍ യു.ഡി. എഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു. എന്നാല്‍ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിയതുമില്ല.