Tuesday, September 11, 2007

വരുമാനം 44.4 കോടി; സിയാലില്‍ 8 ശതമാനം ലാഭവിഹിതം

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2006-'07 വര്‍ഷം എട്ടുശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സിയാല്‍ 2006-'07 സാമ്പത്തികവര്‍ഷം കടമില്ലാത്ത കമ്പനിയായിമാറിയതായി കമ്പനി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഓഹരി ഉടമകളുടെ 13-ാം വാര്‍ഷിക ജനറല്‍ബോഡിയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി 44.4 കോടി രൂപ ആദായമുണ്ടാക്കി. തൊട്ടുമുമ്പുള്ള വര്‍ഷത്തെ 38.8 കോടിയുടെ വരുമാനമാണ് 44.4 കോടിയായി വര്‍ധിച്ചത്. 15 ശതമാനം വര്‍ധന.

വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനവും യാത്രികരുടെ എണ്ണത്തില്‍ 27 ശതമാനവുമാണ് വര്‍ധന. ഡ്യൂട്ടിഫ്രീ വരുമാനം 22 കോടിയില്‍നിന്ന് 32.5 കോടിയായി. 48 ശതമാനമാണ് ഈയിനത്തിലെ വര്‍ധന. സിയാലിന്റെ മൊത്തവരുമാനത്തിന്റെ 30 ശതമാനം ഡ്യൂട്ടിഫ്രീ ഇനത്തില്‍നിന്നുള്ളതാണ്.

വിമാനത്താവളത്തിലെ അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ വികസനം അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഉദ്ഘാടനം ഈവര്‍ഷം അവസാനത്തോടെ നടക്കും. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കണ്‍വെയര്‍ ബെല്‍റ്റുകളുമായി ബന്ധിതമായ 43 ചെക്ക് ഇന്‍ കൌണ്ടറുകളുള്ള മൂന്നുലക്ഷം ചതുരശ്രയടി സജ്ജമാകും. ലോകത്താകമാനമുള്ള എല്ലാ എയര്‍ലൈനുകളുമായും എയര്‍പോര്‍ട്ട് കൌണ്ടറുകളുമായും നിരന്തരബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ടെര്‍മിനല്‍ ക്യൂട്ട് സംവിധാനവും ഏര്‍പ്പെടുത്തും. 35 കോടി മുടക്കിയാണ് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ വികസനം നടക്കുന്നത്. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ വിഭാഗങ്ങളുള്ള അന്താരാഷ്ട്ര ടെര്‍മിനലിന്റെ മൊത്തം വിസ്തീര്‍ണം 4.75 ലക്ഷം ചതുരശ്രയടിയായിരിക്കും. 60 കോടിയാണ് ഇതിന്റെ ചെലവ്. 25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇതുവഴി വരാനും പോകാനും കഴിയും.

3.4 കിലോമീറ്റര്‍ നീളമുള്ള മുഴുനീള പാരലല്‍ ടാക്സി ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാക്കി. 20 കോടിയാണ് ഇതിന്റെ ചെലവ്.

126 ഏക്കറിലായി 18 ഹോള്‍ഗോള്‍ഫ് കോഴ്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടെന്നീസ്, ബാഡ്മിന്റണ്‍, ബില്യാഡ്സ് തുടങ്ങിയവയ്ക്ക് സൌകര്യമുള്ള കണ്‍ട്രിക്ളബും ഇതോടൊപ്പമുണ്ടാകും. 40 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.

നാലുദശലക്ഷം ചതുരശ്രയടിയുള്ള ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. ഇതില്‍ ഒരുദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആദ്യഘട്ടം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഐടി പാര്‍ക്കിനെ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറും ഏവിയേഷന്‍ അക്കാദമിയും സ്ഥാപിക്കുന്നതിന് സിയാലിന്റെ സബ്സിഡിയറിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസിനെ സിയാലുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഏവിയേഷന്‍ അക്കാദമിയും അവിടത്തെ പരിശീലനപരിപാടികളും 2008 ജൂണില്‍ തുടങ്ങും.

പ്രതിവര്‍ഷം 30,000 ടണ്‍ പെരിഷബിള്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സിപിസി പ്രോജക്ട് അവസാനഘട്ടത്തിലാണ്.

2 comments:

ജനശക്തി ന്യൂസ്‌ said...

വരുമാനം 44.4 കോടി; സിയാലില്‍ 8 ശതമാനം ലാഭവിഹിതം
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2006-'07 വര്‍ഷം എട്ടുശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സിയാല്‍ 2006-'07 സാമ്പത്തികവര്‍ഷം കടമില്ലാത്ത കമ്പനിയായിമാറിയതായി കമ്പനി ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഓഹരി ഉടമകളുടെ 13-ാം വാര്‍ഷിക ജനറല്‍ബോഡിയില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി 44.4 കോടി രൂപ ആദായമുണ്ടാക്കി. തൊട്ടുമുമ്പുള്ള വര്‍ഷത്തെ 38.8 കോടിയുടെ വരുമാനമാണ് 44.4 കോടിയായി വര്‍ധിച്ചത്. 15 ശതമാനം വര്‍ധന.

വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. വിമാനങ്ങളുടെ എണ്ണത്തില്‍ 32 ശതമാനവും യാത്രികരുടെ എണ്ണത്തില്‍ 27 ശതമാനവുമാണ് വര്‍ധന. ഡ്യൂട്ടിഫ്രീ വരുമാനം 22 കോടിയില്‍നിന്ന് 32.5 കോടിയായി. 48 ശതമാനമാണ് ഈയിനത്തിലെ വര്‍ധന. സിയാലിന്റെ മൊത്തവരുമാനത്തിന്റെ 30 ശതമാനം ഡ്യൂട്ടിഫ്രീ ഇനത്തില്‍നിന്നുള്ളതാണ്.

വിമാനത്താവളത്തിലെ അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ വികസനം അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഉദ്ഘാടനം ഈവര്‍ഷം അവസാനത്തോടെ നടക്കും. ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കണ്‍വെയര്‍ ബെല്‍റ്റുകളുമായി ബന്ധിതമായ 43 ചെക്ക് ഇന്‍ കൌണ്ടറുകളുള്ള മൂന്നുലക്ഷം ചതുരശ്രയടി സജ്ജമാകും. ലോകത്താകമാനമുള്ള എല്ലാ എയര്‍ലൈനുകളുമായും എയര്‍പോര്‍ട്ട് കൌണ്ടറുകളുമായും നിരന്തരബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ടെര്‍മിനല്‍ ക്യൂട്ട് സംവിധാനവും ഏര്‍പ്പെടുത്തും. 35 കോടി മുടക്കിയാണ് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ വികസനം നടക്കുന്നത്. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ വിഭാഗങ്ങളുള്ള അന്താരാഷ്ട്ര ടെര്‍മിനലിന്റെ മൊത്തം വിസ്തീര്‍ണം 4.75 ലക്ഷം ചതുരശ്രയടിയായിരിക്കും. 60 കോടിയാണ് ഇതിന്റെ ചെലവ്. 25 ലക്ഷം അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇതുവഴി വരാനും പോകാനും കഴിയും.

3.4 കിലോമീറ്റര്‍ നീളമുള്ള മുഴുനീള പാരലല്‍ ടാക്സി ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാക്കി. 20 കോടിയാണ് ഇതിന്റെ ചെലവ്.

126 ഏക്കറിലായി 18 ഹോള്‍ഗോള്‍ഫ് കോഴ്സ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടെന്നീസ്, ബാഡ്മിന്റണ്‍, ബില്യാഡ്സ് തുടങ്ങിയവയ്ക്ക് സൌകര്യമുള്ള കണ്‍ട്രിക്ളബും ഇതോടൊപ്പമുണ്ടാകും. 40 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.

നാലുദശലക്ഷം ചതുരശ്രയടിയുള്ള ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. ഇതില്‍ ഒരുദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആദ്യഘട്ടം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഐടി പാര്‍ക്കിനെ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറും ഏവിയേഷന്‍ അക്കാദമിയും സ്ഥാപിക്കുന്നതിന് സിയാലിന്റെ സബ്സിഡിയറിയായ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസിനെ സിയാലുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഏവിയേഷന്‍ അക്കാദമിയും അവിടത്തെ പരിശീലനപരിപാടികളും 2008 ജൂണില്‍ തുടങ്ങും.

പ്രതിവര്‍ഷം 30,000 ടണ്‍ പെരിഷബിള്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സിപിസി പ്രോജക്ട് അവസാനഘട്ടത്തിലാണ്.

ബയാന്‍ said...

മലബാറില്‍ ഒരു അന്താരാഷ്ട്ര വിമാനത്താളവം ഉണ്ടായിട്ടും; നെടുമ്പാശ്ശേരിയില്‍ നിന്നു പറക്കുന്ന 60% യാത്രകാരും മലബാരികളാണ്. ???