Wednesday, September 26, 2007

പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ആദ്യ ട്വന്റി_20 ലോകകപ്പുമായി ടീം മുംബൈ വിമാനത്താവളത്തിലെത്തി.

പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ആദ്യ ട്വന്റി_20 ലോകകപ്പുമായി ടീം മുംബൈ വിമാനത്താവളത്തിലെത്തി. ഇ.കെ 50 എമിറേറ്റ്സ് വിമാനത്തിലാണ് ടീം മുംബൈയിലെത്തിയത്. ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി ക്യാപ്റ്റന്‍ ധോണിയാണ് ആദ്യം പുറത്തേയ്ക്കിറങ്ങിയത്. ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാര്‍ ടീമിനെ സ്വീകരിച്ചു.
കനത്ത മഴയെ അവഗണിച്ച് നിരവധി ആരാധകരാണ് മുംബൈ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെയും കൂട്ടരേയും മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചശേഷം തെക്കന്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് വന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.തുറന്ന ബസ്സില്‍ നഗരത്തിന്റെ ആവേശാരവങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാവും സ്റ്റേഡിയത്തിലേയ്ക്ക് പോകുന്നത്. വാങ്കഡെയില്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് വന്‍ സ്വീകരണമാണ്. ഇതിനൊക്കെ പുറമെയാണ് കട്ടൌട്ടറുകളും പൂമാലകളുമായി വഴിനീളെയുള്ള സ്വീകരണവും.
ഇന്ത്യന്‍ ടീമിലെ മറ്റുതാരങ്ങളെയും മുന്‍ താരങ്ങളെയുമൊക്കെ ലോകചാമ്പ്യന്മാരെ നേരിട്ടാദരിക്കാന്‍ ബി.സി.സി.ഐ. ക്ഷണിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ക്കും വാങ്കഡെ സ്റ്റേഡിയത്തിന്റെ വാതിലുകള്‍ തുറന്നിടും. ചുരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുന്നതാവും വാങ്കഡെ സ്റ്റേഡിയത്തില്‍ ധോനിയും കൂട്ടരും ഏറ്റുവാങ്ങുന്ന സ്വീകരണം. ടീമിലെ മഹാരാഷ്ട്രക്കാരായ അജിത് അഗാര്‍ക്കര്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുമുണ്ട്.

ടീം ഇന്ത്യയ്ക്ക് ഗംഭീര വരവേല്‍പ്പ്

ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. രാവിലെ 8.30ന് സഹര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം വാങ്കഡെ സ്റ്റേഡിയത്തിലേക്ക് വിജയ മാര്‍ച്ച് നടത്തി. തുറന്ന ഇരുനില ബസ്സിലാണ് താരങ്ങള്‍ യാത്ര ചെയ്തത്. സ്വീകരണച്ചടങ്ങിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തുവന്നത്. പിന്നീട് മറ്റ് ടീമംഗങ്ങളും പുറത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പട്ടേല്‍, ബി.സി.സി.ഐ പ്രസിഡന്റ് ശരത് പവാര്‍, വൈസ് പ്രസിഡന്റ് ലളിത് മോഡി, സെക്രട്ടറി നിരഞ്ജന്‍ ഷാ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്സര്‍ക്കര്‍ എന്നിവര്‍ ടീമംഗങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
വാങ്കഡെ സ്റ്റേഡിയത്തില്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. കനത്ത മഴയെ അവഗണിച്ചെത്തിയ ആരാധകരെക്കൊണ്ട് സ്റ്റേഡിയം നിറഞ്ഞിരുന്നു. ഇതിനൊക്കെ പുറമെയാണ് കട്ടൌട്ടറുകളും പൂമാലകളുമായി വഴിനീളെയുള്ള സ്വീകരണവും.

3 comments:

ജനശക്തി ന്യൂസ്‌ said...

പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ആദ്യ ട്വന്റി_20 ലോകകപ്പുമായി ടീം മുംബൈ വിമാനത്താവളത്തിലെത്തി.

ബദ്ധവൈരികളായ പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി ആദ്യ ട്വന്റി_20 ലോകകപ്പുമായി ടീം മുംബൈ വിമാനത്താവളത്തിലെത്തി. ഇ.കെ 50 എമിറേറ്റ്സ് വിമാനത്തിലാണ് ടീം മുംബൈയിലെത്തിയത്. ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി ക്യാപ്റ്റന്‍ ധോണിയാണ് ആദ്യം പുറത്തേയ്ക്കിറങ്ങിയത്. ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാര്‍ ടീമിനെ സ്വീകരിച്ചു.

കനത്ത മഴയെ അവഗണിച്ച് നിരവധി ആരാധകരാണ് മുംബൈ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനിയെയും കൂട്ടരേയും മുംബൈ വിമാനത്താവളത്തില്‍ സ്വീകരിച്ചശേഷം തെക്കന്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് വന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.തുറന്ന ബസ്സില്‍ നഗരത്തിന്റെ ആവേശാരവങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാവും സ്റ്റേഡിയത്തിലേയ്ക്ക് പോകുന്നത്. വാങ്കഡെയില്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് വന്‍ സ്വീകരണമാണ്. ഇതിനൊക്കെ പുറമെയാണ് കട്ടൌട്ടറുകളും പൂമാലകളുമായി വഴിനീളെയുള്ള സ്വീകരണവും.

ഇന്ത്യന്‍ ടീമിലെ മറ്റുതാരങ്ങളെയും മുന്‍ താരങ്ങളെയുമൊക്കെ ലോകചാമ്പ്യന്മാരെ നേരിട്ടാദരിക്കാന്‍ ബി.സി.സി.ഐ. ക്ഷണിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ക്കും വാങ്കഡെ സ്റ്റേഡിയത്തിന്റെ വാതിലുകള്‍ തുറന്നിടും. ചുരുക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുന്നതാവും വാങ്കഡെ സ്റ്റേഡിയത്തില്‍ ധോനിയും കൂട്ടരും ഏറ്റുവാങ്ങുന്ന സ്വീകരണം. ടീമിലെ മഹാരാഷ്ട്രക്കാരായ അജിത് അഗാര്‍ക്കര്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജനശക്തി ന്യൂസ്‌ said...

ടീം ഇന്ത്യയ്ക്ക് ഗംഭീര വരവേല്‍പ്പ്

ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. രാവിലെ 8.30ന് സഹര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം വാങ്കഡെ സ്റ്റേഡിയത്തിലേക്ക് വിജയ മാര്‍ച്ച് നടത്തി. തുറന്ന ഇരുനില ബസ്സിലാണ് താരങ്ങള്‍ യാത്ര ചെയ്തത്. സ്വീകരണച്ചടങ്ങിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ് വിമാനത്താവളത്തില്‍ നിന്ന് ആദ്യം പുറത്തുവന്നത്. പിന്നീട് മറ്റ് ടീമംഗങ്ങളും പുറത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പട്ടേല്‍, ബി.സി.സി.ഐ പ്രസിഡന്റ് ശരത് പവാര്‍, വൈസ് പ്രസിഡന്റ് ലളിത് മോഡി, സെക്രട്ടറി നിരഞ്ജന്‍ ഷാ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്സര്‍ക്കര്‍ എന്നിവര്‍ ടീമംഗങ്ങളെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വാങ്കഡെ സ്റ്റേഡിയത്തില്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. കനത്ത മഴയെ അവഗണിച്ചെത്തിയ ആരാധകരെക്കൊണ്ട് സ്റ്റേഡിയം നിറഞ്ഞിരുന്നു. ഇതിനൊക്കെ പുറമെയാണ് കട്ടൌട്ടറുകളും പൂമാലകളുമായി വഴിനീളെയുള്ള സ്വീകരണവും.

Mr. K# said...

ബിസിസിഐ കാശു കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടേ. സംസ്ഥാന ഗവണ്മെന്റുകള്‍ അഞ്ചും പത്തും ലക്ഷം രൂപ കൊടുക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്.